advertisement

Guru Purnima | ഇന്ന് ഗുരുപൂര്‍ണിമ: ഈ ദിവസത്തിന്റെ പ്രാധാന്യമെന്ത്? ചടങ്ങുകളെക്കുറിച്ച് അറിയാം

Last Updated:

ആഷാഢ മാസത്തിലെ (ജൂണ്‍-ജൂലൈ) പൗര്‍ണമി ദിനത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 3 നാണ് ഗുരുപൂര്‍ണിമ

ഗുരു പൂർണിമ
ഗുരു പൂർണിമ
മഹാഭാരതത്തിന്റെ രചയിതാവായ വേദ വ്യാസന്റെ ജന്മവാര്‍ഷികമാണ് ഗുരുപൂര്‍ണിമയായി (Guru Purnima) ആചരിക്കുന്നത്. വ്യാസപൂര്‍ണിമ എന്നും ഈ ദിവസം അറിയപ്പെടുന്നു. ഗുരുവിനോടുള്ള നന്ദി സൂചകമായാണ് ഈ ദിവസം ആചരിക്കുന്നത്. ആഷാഢ മാസത്തിലെ (ജൂണ്‍-ജൂലൈ) പൗര്‍ണമി ദിനത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 3 നാണ് ഗുരുപൂര്‍ണിമ.
ചാന്ദ്ര കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഗുരുപൂര്‍ണ്ണിമ ദിനം ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വർഷവും സമയക്രമങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ടാകും. ഗുരുപൂര്‍ണിമ ദിവസം ഭക്തര്‍ അതിരാവിലെ എഴുന്നേറ്റ് ചടങ്ങുകള്‍ നിർവഹിച്ച് മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങും. ദൃക് പഞ്ചാംഗ പ്രകാരം ഈ വർഷത്തെ ഗുരുപൂര്‍ണിമ ജൂലൈ 2ന് രാത്രി 8: 21ന് ആരംഭിച്ച് ജൂലൈ 3ന് വൈകുന്നേരം 5.08ന് അവസാനിക്കും.
ഗുരുപൂര്‍ണിമ ചടങ്ങുകള്‍
ഗുരുക്കളോടുള്ള ആദരവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ദിവസമാണ് ഗുരുപൂര്‍ണിമ. ഈ ദിനത്തില്‍ ആചരിക്കുന്ന പ്രധാന ചടങ്ങുകൾ
advertisement
1. ഗുരുക്കളോട് ആദരവ് പ്രകടിപ്പിക്കും: ഈ ദിവസം ഭക്തര്‍ അമ്പലങ്ങള്‍, ആത്മീയ കേന്ദ്രങ്ങള്‍, ഗുരുക്കന്‍മാരുടെ ഭവനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും ഗുരുക്കന്‍മാരോടുള്ള ആദരസൂചകമായി പൂക്കള്‍, പഴങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ സമ്മാനമായി നൽകുകയും ചെയ്യും.
2. ഗുരുപൂജ: ഗുരുപൂര്‍ണിമയില്‍ ചെയ്യുന്ന പ്രധാന ചടങ്ങാണ് ഗുരു പൂജ. ഗുരുക്കന്‍മാരുടെ അനുഗ്രഹം വാങ്ങാന്‍ ഭക്തര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നു.
3. ഭജനമന്ത്രം: ഗുരുവിനെ പ്രകീര്‍ത്തിക്കുന്ന ഭജനകള്‍ ഭക്തര്‍ ഈ ദിവസം ചൊല്ലും. ഗുരു ഗീത പോലുള്ള വിശുദ്ധ ഗ്രന്ഥങ്ങളും ഈ ദിവസം പാരായണം ചെയ്യുന്നു.
advertisement
4. ഗുരുപൂര്‍ണിമ പ്രഭാഷണം: നിരവധി പണ്ഡിതന്‍മാര്‍ ഈ ദിവസത്തിന്റെ പ്രത്യേകതയെപ്പറ്റി മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കാൻ പ്രഭാഷണങ്ങൾ നടത്താറുണ്ട്. അതുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ കേൾക്കുക.
5. സേവനം: ഈ ദിവസം ഭക്തര്‍ ക്ഷേത്രങ്ങള്‍, മറ്റ് ജീവകാരുണ്യ സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നു.
ഗുരുപൂര്‍ണിമയുടെ പ്രാധാന്യം: ഹിന്ദു, ബുദ്ധ മത സംസ്‌കാരങ്ങളില്‍ ഗുരുപൂര്‍ണിമ വലിയ രീതിയില്‍ ആഘോഷിക്കുന്ന ദിനമാണ്. വ്യക്തികളുടെ ആത്മീയ യാത്രയില്‍ ഗുരുക്കന്‍മാര്‍ക്ക് എത്ര മാത്രം പ്രാധാന്യമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന ദിവസമാണിത്. ആദിഗുരുവായി അറിയപ്പെടുന്ന ശിവ ഭഗവാനെ ആരാധിക്കാനും ഈ ദിവസം ഉപയോഗിക്കുന്നു.
advertisement
Summary: Why is Guru Purnima celebrated and what are its significances?
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Guru Purnima | ഇന്ന് ഗുരുപൂര്‍ണിമ: ഈ ദിവസത്തിന്റെ പ്രാധാന്യമെന്ത്? ചടങ്ങുകളെക്കുറിച്ച് അറിയാം
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement