ഇന്റർഫേസ് /വാർത്ത /Life / ഒൻപത് വർഷത്തിനിടെ മൂന്ന് മക്കളുടെയും ജനനം ഒരേ തീയതിയിൽ; അവിശ്വസനീയമെന്ന് മലയാളി ദമ്പതികൾ

ഒൻപത് വർഷത്തിനിടെ മൂന്ന് മക്കളുടെയും ജനനം ഒരേ തീയതിയിൽ; അവിശ്വസനീയമെന്ന് മലയാളി ദമ്പതികൾ

കുട്ടികളുടെ ജനന തിയതിയൊന്നും എത്ര പ്ലാന്‍ ചെയ്താലും ഒരേ ദിവസങ്ങളില്‍ തന്നെയാവണമെന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.

കുട്ടികളുടെ ജനന തിയതിയൊന്നും എത്ര പ്ലാന്‍ ചെയ്താലും ഒരേ ദിവസങ്ങളില്‍ തന്നെയാവണമെന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.

കുട്ടികളുടെ ജനന തിയതിയൊന്നും എത്ര പ്ലാന്‍ ചെയ്താലും ഒരേ ദിവസങ്ങളില്‍ തന്നെയാവണമെന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.

  • Share this:

അബുദാബി: ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരേ ദിവസം മൂന്ന് മക്കള്‍ക്ക് ജന്മം നല്‍കി മലയാളി ദമ്പതികൾ. കണ്ണൂര്‍ സ്വദേശിനിയായ ഹലീമ മുസ്തഫയ്ക്കും തയ്സീര്‍ അബ്ദുള്‍ കരീമിനുമാണ് മുന്ന് കുട്ടികൾ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരേ ദിവസം ജനിച്ചത്. മാര്‍ച്ച് 14-നാണ് ഇരുവർക്കും കുട്ടികൾ ജനിച്ചത്. അതുകൊണ്ടു തന്നെ മാര്‍ച്ച് 14 എന്ന് പറയുന്നത് തങ്ങളുടെ വിശേഷപ്പെട്ട ദിവസമെന്നാണ് ഇരുവരും പറയുന്നത്. 2014 മാര്‍ച്ച് 14നാണ് മകള്‍ തനിഷ തഹാനി ജനിക്കുന്നത്. 2018ല്‍ മകനായ മുഹമ്മദ് എമിന്‍ ജനിച്ചു. 2023 മാര്‍ച്ച് 14നാണ് മകനായ ഹൈസിന്‍ ഹമ്മദ് ജനിക്കുന്നത്.

മക്കളുടെ പിറന്നാള്‍ ഒരേ ദിവസമായതിലുളള സന്തോഷത്തിലാണ് ഈ ദമ്പതികള്‍. ദൈവത്തിന്‍റെ അനുഗ്രഹമാണ് ഇത്തരമൊരു അപൂര്‍വ്വ സംഭവത്തിന് കാരണമായതെന്നാണ് ദമ്പതികള്‍ പറയുന്നത്. ഈ അപൂര്‍വ്വത വിശ്വസിക്കാനാവുന്നില്ലെന്നാണ് ഹലീമയുടെ പ്രതികരണം. റമദാന്‍ മാസം തങ്ങളുടെ കുടുംബത്തിന് കൂടുതല്‍ പ്രത്യേകതയുള്ളതായി മാറിയെന്നാണ് കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ പറയുന്നത്. മൂത്ത കുട്ടിക്ക് 9 വയസും രണ്ടാമന് അഞ്ചും നവജാത ശിശുവിന് രണ്ട് ആഴ്ചയുമാണ് പ്രായം. കുട്ടികളുടെ ജനന തിയതിയൊന്നും എത്ര പ്ലാന്‍ ചെയ്താലും ഒരേ ദിവസങ്ങളില്‍ തന്നെയാവണമെന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.

Also read-പെണ്‍കരുത്ത് കൊണ്ട് ഒരു കിണർ; തെളിനീരിനായി മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചത് മൂന്നാഴ്ച കൊണ്ട്

ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലില്‍ കാറ്റഗറി മാനേജരായി ജോലി ചെയ്യുകയാണ് തയ്സീര്‍. മൂത്ത കുട്ടി കേരളത്തില്‍ വച്ചാണ് ഉണ്ടായത്. ആണ്‍കുട്ടികള്‍ രണ്ട് പേരും അബുദാബിയില്‍ വച്ചുമാണ് ഉണ്ടായത്. കഴിഞ്ഞ 16 വര്‍ഷത്തോളമായി അബുദാബിയിലാണ് തയ്സീര്‍ ജോലി ചെയ്യുന്നത്.

First published:

Tags: Abu Dhabi, Birthday, Kannur