• HOME
 • »
 • NEWS
 • »
 • life
 • »
 • വിവാഹമണ്ഡപമൊരുങ്ങിയ ക്ലിഫ് ഹൗസിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?

വിവാഹമണ്ഡപമൊരുങ്ങിയ ക്ലിഫ് ഹൗസിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?

കേരളത്തിലെ അധികാരത്തിന്റെ കേന്ദ്രബിന്ദു എന്നു വിശേഷിപ്പിക്കാവുന്ന വസതിയാണ് 78 വർഷം പഴക്കമുള്ള ക്ലിഫ് ഹൗസ്.

Cliff house

Cliff house

 • Last Updated :
 • Share this:
  ഒരു ചെറിയ ഇടവേളയൊഴിച്ചാൽ ഏതാണ്ട് നാലു പതിറ്റാണ്ടിലേറെയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വകാര്യ ഉപയോഗത്തിനു മാത്രമുള്ളതാണ് ഈ വീട്. ഇതാദ്യമായാണ് ഇവിടെ ഒരു വിവാഹം നടക്കുന്നത്. ക്ലിഫ് ഹൗസിനുള്ളിലെ അനൗദ്യോഗിക യോഗങ്ങൾക്കുവേണ്ടിയുള്ള കോൺഫറൻസ് മുറിയിലാണ് ഇന്ന്  മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെയും ഡിവൈ എഫ് ഐ പ്രസിഡണ്ട് പി.എ. മുഹമ്മദ് റിയാസിന്റെയും വിവാഹമണ്ഡപമൊരുങ്ങിയത്.

  തിരുവനന്തപുരത്ത് നിയമസഭാ മന്ദിരവളപ്പിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ നന്തൻകോട് ക്ലിഫ് ഹൗസ് വളപ്പിന്റെ ഭാഗമാണ് ക്ലിഫ് ഹൗസ്.  നാലരയേക്കറോളം വിസ്തൃതിയുള്ള കോമ്പൗണ്ടിലാണ് ഇത്. പ്രധാന ഭവനമായ ക്ലിഫ് ഹൗസിനു പുറമേ ഉഷസ്, അശോക, നെസ്റ്റ്, പൗർണമി എന്നീ മന്ത്രിമന്ദിരങ്ങളും ക്ലിഫ് ഹൗസ് വളപ്പിലെ പൊതു സൗകര്യങ്ങൾ പങ്കുവയ്ക്കുന്നു.

  ഇന്ത്യൻ നിയമത്തിലോ പ്രോട്ടോക്കോളിലോ മന്ത്രിമാർ ഏതെങ്കിലും നിശ്ചിത ഭവനത്തിൽ താമസിക്കണമെന്ന വ്യവസ്ഥയില്ല. മന്ത്രി താമസിക്കുന്ന സ്ഥലം സ്വകാര്യ സ്വത്താണെങ്കിലും പൊതു സ്വത്താണെങ്കിലും അതാണ് ഔദ്യോഗികവസതിയായി നിയമം കണക്കാക്കുന്നത്.

  1957-ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ വീടിന്റെ സ്ഥാനത്തിനുള്ള മെച്ചം ചൂണ്ടിക്കാട്ടി തന്റെ ഔദ്യോഗികവസതിയായി അത് തിരഞ്ഞെടുക്കുകയായിരുന്നു. തിരു-കൊച്ചി മുഖ്യമന്ത്രിമാർ ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന റോസ് ഹൗസിനുപകരമായിരുന്നു അത്.

  Also Read- Pinarayi | Veena: 'വീണയും ഞാനും വിവാഹിതരായി'; വിവാഹവിവരം ലളിതമായി പറഞ്ഞ് മുഹമ്മദ് റിയാസ്

  1979-നുശേഷം തുടർച്ചയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു അധികാരകേന്ദ്രം എന്ന നിലയിൽ ഈ വീടിന്റെ പ്രാധാന്യം വർധിച്ചു. 2004 ൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ സ്വന്തം വസതിയിൽ താമസിച്ച ഉമ്മൻ ചാണ്ടിയാണ് കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഇവിടെ താമസിക്കാതിരുന്ന മുഖ്യമന്ത്രി. ധനകാര്യമന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ് 2004 മുതൽ 2006 വരെ ഇവിടെ താമസിച്ചത്. അക്കാലയളവിൽ ഇത് പരിഷ്ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ 2011 മുതൽ 2016 വരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുടുംബസമേതം താമസിച്ചത് ഇവിടെയാണ്.

  Also Read- Pinarayi | Veena: ചരിത്രത്തിലാദ്യമായി ക്ലിഫ് ഹൗസ് വിവാഹവേദിയായി; വീണയും റിയാസും പുതുജീവിതത്തിലേക്ക്

  രാജഭരണകാലത്ത് തിരുവിതാംകൂറിലെ ദേവസ്വത്തിന്റെ ചുമതലയുള്ള ദിവാൻ പേഷ്കാരുടെ (സംസ്ഥാനസെക്രട്ടറി) ഔദ്യോഗികവസതിയായാന് 1942 ൽ ഇത് പണിയിച്ചത്. തിരുവിതാംകൂർ ദേവസ്വം ഓഫീസ് നന്തൻകോട് സ്ഥാപിക്കാൻ തീരുമാനമെടുത്തതിനാൽ പേഷ്കാരുടെ ഔദ്യോഗിക വസതി അതിനടുത്താകണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തുവകുപ്പ് ഈ കെട്ടിടവും വളപ്പും ഏറ്റെടുത്ത് ഇത് ഒരു സംസ്ഥാന അതിഥിമന്ദിരമായി മാറ്റി. 1956-ൽ ഇത് മന്ത്രിമന്ദിരമായി.

  രണ്ടു നിലകളിൽ പരമ്പരാഗത കേരള വാസ്തുശൈലിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ ഇംഗ്ലീഷ് വാസ്തുശില്പരീതിയുടെ സ്വാധീനവും കാണാം. 15,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ ഏഴു ബെഡ് റൂമുകളും ഉദ്യോഗസ്ഥ‌രുടെ വാസസ്ഥലങ്ങളും ഉണ്ട്.

  Also See- Pinarayi | Veena: പുതുജീവിതത്തിലേക്ക് ചുവടു വച്ച് റിയാസും വീണയും; ലളിതമായ വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ കാണാം

  വലിയ നാലു വരാന്തകളുള്ളതിൽ കിഴക്കേ വരാന്തയ്ക്കാണ് ഏറ്റവും വലിപ്പം. കിഴക്കേ മുറിയാണ് പ്രധാനമായും ഔപചാരിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുറി. സാധാരണഗതിയിൽ ഇവിടെയാണ് അതിഥികളെ സ്വീകരിക്കുന്നത്. ഔപചാരികാവശ്യങ്ങൾക്കായി രണ്ടു സ്വകാര്യ മുറികൾ കൂടി ഇവിടെയുണ്ട്. ഒരു സ്വകാര്യ ഓഫീസ്, ലൈബ്രറി, കോൺഫറൻസ് മുറി, പ്രൈവറ്റ് സ്റ്റാഫിന്റെ ഓഫീസുകൾ എന്നിവ കിഴക്കേ വശത്താണുള്ളത്. ഒരു സ്വകാര്യ ലിവിംഗ് റൂമും ഭക്ഷണമുറിയും പടിഞ്ഞാറു മറ്റു മുറികളോടൊപ്പമുണ്ട്. മിക്ക കിടപ്പു മുറികളും രണ്ടാം നിലയിലാണ്.

  TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
  പ്രൈവറ്റ് സെക്രട്ടറിമാർ, അസിസ്റ്റന്റുമാർ, സെക്യൂരിറ്റി സ്റ്റാഫ് മുതലായവരുടെ താമസസൗകര്യം പ്രധാന വീടിനു വെളിയിലാണ്.

  1992 ൽ കരുണാകരന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് ഡോക്ടർമാരുടെ ഉപദേശമനുസരിച്ച് നീന്താനായി ക്ലിഫ് ഹൗസ് വളപ്പിൽ ഒരു നീന്തൽക്കുളം നിർമിച്ചു. ഇത് 'നീന്തൽക്കുളം കരുണാകരന്റെ ധൂർത്ത്' എന്ന രാഷ്ട്രീയാരോപണമായി ഉയർന്നു വന്നു. കരുണാകരന്റെ കാലാവധി കഴിഞ്ഞ് 1996 ൽ മുഖ്യമന്ത്രിയായി വന്നത് നായനാരായിരുന്നു. അന്നത്തെ പത്രസമ്മേളനത്തിൽ നീന്തൽക്കുളത്തിന്റെ കാര്യം കടന്നു വന്നു. ' അവിടെ ആർക്കുവേണമെങ്കിലും വന്ന് കുളിക്കാം. കരുണാകരനോടും ഞാൻ പറഞ്ഞിട്ടുണ്ട് വേണേൽ വന്നു കുളിച്ചോളാൻ. ഇനി ആർക്കും വേണ്ടെങ്കിൽ ഞാനെന്റെ പട്ടിയെ കുളിപ്പിക്കും,' നായനാരുടെ തമാശ കലർന്ന ഈ മറുപടി വിവാദമായി.  പിന്നീട് ഏറെ നാൾ ഉപയോഗശൂന്യമായി കിടന്നു.
  Published by:Chandrakanth viswanath
  First published: