ബാധ്യതകളും ഉപാധികളും ഇല്ലാതെ ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾ; നിങ്ങളും‍ സിറ്റുവേഷൻഷിപ്പിലാണോ?

Last Updated:

ഇത്തരം ബന്ധത്തിലായാൽ നിങ്ങൾക്ക് ഒരേ സമയം സിംഗിൾ ആയും എന്നാൽ പങ്കാളിയോടൊപ്പമുള്ള ജിവിതവും ആസ്വദിക്കാമെന്ന് അവർ പറയുന്നു.

നിങ്ങൾ ഒരാളുമായി സ്നേഹബന്ധത്തിലാണ് എന്നാൽ ആ ബന്ധം എത്രത്തോളും മുന്നോട്ട് പോവുമെന്ന് ഇതേവരെ ചർച്ച ചെയ്തിട്ടില്ലെന്ന് കരുതുക. അത് മാത്രമല്ല, ആ ബന്ധത്തിൽ എല്ലാ തരത്തിലുള്ള അടുപ്പവും കാണിക്കുന്നുവെങ്കിലും പരസ്പരം വിവാഹിതരാവുമെന്നോ ഒരുമിച്ച് ജീവിക്കുമെന്നോ ഒരു ഉറപ്പും കൊടുത്തിട്ടില്ലെന്നും കരുതുക. ഇത്തരം ബന്ധങ്ങൾ സങ്കീർണമാണ് എന്ന് ഉറപ്പാണ്. അവയെ റിലേഷൻഷിപ്പ് എന്നല്ല, പകരം സിറ്റുവേഷൻഷിപ്പ് എന്നാണ് വിളിക്കുന്നത്. യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു സ്നേഹബന്ധത്തിൽ നിങ്ങൾ തുടരുന്നുവെങ്കിൽ അതിനെ സിറ്റുവേഷൻഷിപ്പ് എന്ന് വിളിക്കാമെന്ന് യേഷിവ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും പ്രൊഫസറുമായ സബ്രീന റോമനോഫ് പറഞ്ഞു. ഇത്തരം ബന്ധത്തിലായാൽ നിങ്ങൾക്ക് ഒരേ സമയം സിംഗിൾ ആയും എന്നാൽ പങ്കാളിയോടൊപ്പമുള്ള ജിവിതവും ആസ്വദിക്കാമെന്ന് അവർ പറയുന്നു.
സിറ്റുവേഷൻഷിപ്പിൻെറ പ്രത്യേകതകൾ എന്തെല്ലാമാണ്?
നിർവചിക്കപ്പെടാത്ത ബന്ധം: തമ്മിലുള്ള ബന്ധം എന്താണെന്ന് പരസ്പരം ബോധ്യപ്പെടുത്തി കൊടുക്കേണ്ട ബാധ്യത ഇത്തരം ബന്ധങ്ങളിലുള്ളവർക്കില്ല. ഏതെങ്കിലും തരത്തിലുള്ള ചട്ടക്കൂടിൽ പെട്ട് പോവുന്നില്ല. ഈ ബന്ധത്തിന് അതിരുകളില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
സ്ഥിരതയില്ലായ്മ: റൊമാനോഫ് പറയുന്നതനുസരിച്ച്, സ്ഥിരതയില്ലായ്മയാണ് നിങ്ങൾ ഒരു സിറ്റുവേഷൻഷിപ്പിലാണ് എന്ന് മനസ്സിലാക്കാവുന്ന ഒരു പ്രധാനപ്പെട്ട സവിശേഷത. പങ്കാളിയിൽ നിന്ന് എന്തെങ്കിലും നിങ്ങൾക്ക് പ്രതീക്ഷിക്കാൻ സാധിക്കില്ല. ഉദാഹരണത്തിന്, നിങ്ങൾ അവരെ എപ്പോൾ കാണും, ഒരു കാര്യത്തോട് പ്രതികരിക്കാൻ അവർ എത്ര സമയമെടുക്കും, നിങ്ങൾ പറഞ്ഞ സമയത്ത് അവർ എത്തിച്ചേരുമോ എന്ന കാര്യത്തിലൊന്നും ഒരു സ്ഥിരതയും പറയാനാവില്ല.
advertisement
ഭാവിയെക്കുറിച്ച് ഒരു പരാമർശവുമില്ല: സാധാരണ റിലേഷൻഷിപ്പിലുള്ളവർ കുറഞ്ഞ കാലത്ത് ചെയ്യേണ്ട കാര്യങ്ങൾ മുതൽ കുടുംബജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വരെ ചർച്ച ചെയ്ത് ആസൂത്രണം ചെയ്തിട്ടുണ്ടായിരിക്കും. എന്നാൽ സിറ്റുവേഷൻഷിപ്പിൽ ആ ബന്ധത്തിൻെറ ഭാവിയെക്കുറിച്ച് ഒരു ചർച്ചയും ആവശ്യമില്ല.
ആഴത്തിലുള്ള അടുപ്പം വേണമെന്നില്ല: സിറ്റുവേഷൻഷിപ്പിൽ രണ്ട് വ്യക്തികൾ പരസ്പരം ആഴത്തിൽ അറിയണമെന്ന് ഒരു നിർബന്ധവുമില്ല. നിങ്ങളുടെ പങ്കാളിയും ഒരുമിച്ച് സമയം ചിലവഴിച്ചേക്കാം, അല്ലെങ്കിൽ പരസ്‌പരം അടുപ്പം പുലർത്തിയേക്കാം എന്നാൽ ആഴത്തിലുള്ള വൈകാരിക ബന്ധം വളർത്തിയെടുത്തിട്ടുണ്ടാകില്ല. നിങ്ങളുടെ സംഭാഷണങ്ങൾ പലപ്പോഴും ഉപരിപ്ലവമായിരിക്കാം. നിങ്ങളുടെ പങ്കാളി ഒരിക്കലും നിങ്ങളോട് വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്ന് നിങ്ങൾ ഉറപ്പാക്കാൻ ശ്രമിച്ചേക്കുമെന്നും റൊമാനോഫ് പറയുന്നു.
advertisement
ഈ ബന്ധം സൗകര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്: സിറ്റുവേഷൻഷിപ്പിൽ നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്‌പരം മുൻഗണന നൽകുകയോ പരസ്‌പരം കാണാൻ പോകുകയോ ചെയ്‌തേക്കില്ല. കാണണമോ വേണ്ടയോ എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും സൗകര്യം പോലെയാണ്. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് പദ്ധതികൾ മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്.
ബന്ധം എക്സ്ക്ലൂസീവ് അല്ല: നിങ്ങൾ ഈ ബന്ധത്തിൽ തന്നെ തുടർന്ന് പോവുമെന്ന ഒരു ഉറപ്പും പങ്കാളിക്ക് നൽകില്ല.
കാര്യങ്ങൾ ചികയുന്ന പരിപാടിയില്ല: വ്യക്തിപരമായി ചില സമയങ്ങളിൽ നിങ്ങളും പങ്കാളിയും “റിലേഷൻഷിപ്പ് മോഡിൽ” ആയിരിക്കാമെന്ന് റൊമാനോഫ് പറയുന്നു. പരസ്പരം സംസാരിക്കുന്ന കാര്യങ്ങളിൽ വല്ലാതെ ഫോളോ-അപ്പ് ചെയ്യുന്നതും ചികഞ്ഞ് സംസാപരിക്കുന്നതും ഇരുവരും ഇഷ്ടപ്പെടില്ല.
advertisement
സിറ്റുവേഷൻഷിപ്പിൻെറ ഗുണങ്ങൾ
ഉത്തരവാദിത്തം കുറവാണ് എന്നതാണ് സിറ്റുവേഷൻഷിപ്പിൻെറ ഏറ്റവും പ്രധാനപ്പെട്ട ഗുണം. സാധാരണ ബന്ധങ്ങളിൽ വൈകാരികമായി ഏറെ ഊർജ്ജം ചെലവഴിക്കേണ്ടതായി വരും. ഇവിടെ അതിൻെറ ആവശ്യമില്ല. വ്യക്തിപരമായി ബന്ധത്തിലായിരിക്കുമ്പോൾ നല്ല സ്നേഹബന്ധത്തിൽ ഇരിക്കാൻ തന്നെയാണ് ഇവ‍ർ ആഗ്രഹിക്കുന്നത്. എന്നാൽ മറ്റൊരു തലത്തിലെത്തിയാൽ പൂർണമായ സ്വാതന്ത്ര്യം ആവശ്യമാണ്. വൈകാരിക പ്രതിബദ്ധതയില്ലാതെ ഒരു ബന്ധത്തിന്റെ എല്ലാ ഗുണങ്ങളും ആസ്വദിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം.
advertisement
സിറ്റുവേഷൻഷിപ്പിൻെറ ദോഷങ്ങൾ
ഇരുവർക്കും ബന്ധത്തെക്കുറിച്ച് വ്യത്യസ്ത പ്രതീക്ഷകൾ ഉണ്ടായിരിക്കും എന്നതാണ് സിറ്റുവേഷൻഷിപ്പിൻെറ പ്രധാന പോരായ്മ. എത്ര തന്നെ ഒത്തുചേ‍ർന്ന് പോയാലും ഓരോ കാര്യത്തിലും ഓരോരുത്ത‍ർക്കും വ്യത്യസ്തമായ ആവശ്യകതകളായിരിക്കും ഉണ്ടാവുക. സ്ഥിരത ഇല്ലാത്ത ഒരു ബന്ധത്തിൽ ആയിരിക്കുക എന്നത് സമ്മർദമുണ്ടാക്കുമെന്നതും ഉറപ്പാണ്. പ്രതിബദ്ധതയുള്ള ഒരു പങ്കാളി ഇല്ല എന്നതോ‍ർത്ത് നിങ്ങൾക്ക് പോരായ്മ അനുഭവപ്പെടുന്ന സമയങ്ങളും ജീവിതത്തിൽ വന്ന് ചേർന്നേക്കാം.
മാനസികാരോഗ്യവും സിറ്റുവേഷൻഷിപ്പും
സിറ്റുവേഷൻഷിപ്പിൽ നിന്ന് എന്താണ് വേണ്ടതെന്ന കാര്യത്തിൽ ഇരുവരും സത്യസന്ധത പുല‍ർത്തിയേക്കില്ല. ഒരാൾ സാധാരണ ബന്ധത്തിൽ തൃപ്തിയുള്ള ആളായിരിക്കും. എന്നാൽ മറ്റേയാൾക്ക് ബന്ധം കൂടുതൽ മുന്നോട്ട് പോവണമെന്ന് ആഗ്രഹമുണ്ടാവും. കൂടുതൽ മുന്നോട്ട് പോവണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിക്ക് മാനസികാരോഗ്യ ആഘാതം വളരെ വലുതായിരിക്കും. ഉപരിപ്ലവമായ ഇടപെടൽ കൂടുന്നതിനാൽ പങ്കാളികൾക്ക് പരസ്പരം അറിയാൻ സാധിക്കില്ല. ഇതും മാനസികാരോഗ്യത്തെ ബാധിക്കും.
advertisement
നിങ്ങൾ സിറ്റുവേഷൻഷിപ്പിൽ ആണെങ്കിൽ എന്താണ് ചെയ്യേണ്ടത്?
ഡോ. റൊമാനോഫ് പങ്കുവെക്കുന്ന ചില ഉപദേശങ്ങൾ ഇവയാണ്:
സത്യസന്ധത പുലർത്തുക: വൈകാരികമായി നിങ്ങളോട് സത്യസന്ധത പുല‍ർത്തുകയും ഈ ബന്ധത്തിൻെറ ഉദ്ദേശം എന്തെന്ന് വ്യക്തമാക്കുകയും ചെയ്യുക.
എന്താണ് വേണ്ടതെന്ന് ചോദിക്കുക: കൂടുതൽ ഗൗരവമുള്ള ബന്ധത്തിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ആ വ്യക്തിയെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ ചോദിക്കുക. പങ്കാളിക്ക് എന്താണ് വേണ്ടതെന്നും മനസ്സിലാക്കുക. അങ്ങനെയെങ്കിൽ ബന്ധം മുന്നോട്ട് കൊണ്ട് പോവാൻ എളുപ്പമാണ്.
advertisement
നിഷ്ക്രിയ സമീപനം ഒഴിവാക്കുക: ബന്ധത്തിൽ നിഷ്ക്രിയമായിരിക്കുന്നത് ശരിയായ കാര്യമല്ല. നിങ്ങളുടെ ഉദ്ദേശ്യങ്ങളോ ആവശ്യങ്ങളോ അറിയിക്കാതെ സമയം ചെലവഴിക്കുന്നത് നഷ്ടം വരുത്താനേ സാധ്യതയുള്ളൂ. അത് കൊണ്ട് സജീവമായി ഇടപെടാൻ ശ്രമിക്കുക.
നിങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കുക: സിറ്റുവേഷൻഷിപ്പിൽ നിങ്ങൾ ആത്മാർത്ഥമായി സംതൃപ്തനാണെങ്കിൽ, അത് നിങ്ങളുടെ പങ്കാളിയോട് ഫലപ്രദമായി ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ആവശ്യങ്ങളും അതിരുകളും പ്രതീക്ഷകളും തുടക്കം മുതൽ ആശയവിനിമയം നടത്തുക. ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് പ്രധാനമാണ്.
നി‍ർവചിക്കാൻ എളുപ്പമല്ലാത്ത, പ്രതിബദ്ധതയും ചട്ടക്കൂടുമില്ലാത്ത ബന്ധമാണ് സിറ്റുവേഷൻഷിപ്പ്. വൈകാരികമായി കൂടുതൽ ഊ‍ർജ്ജം ചെലവഴിക്കാതെ തന്നെ ഒരു ബന്ധത്തിൻെറ എല്ലാ മനോഹാരിതയും നിങ്ങൾക്ക് ഇവിടെ ആസ്വദിക്കാൻ സാധിക്കും. പ്രതിബദ്ധതയുള്ള, നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ പോവുന്ന ഒരു ബന്ധമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ സിറ്റുവേഷൻഷിപ്പിൽ അത് സാധ്യമായെന്ന് വരില്ല. സ്ഥിരതയില്ലായ്മയും അച്ചടക്കമില്ലായ്മയും ഈ ബന്ധത്തെ സമ്മർദ്ദത്തിലേക്ക് നയിച്ചേക്കും. ആ സാഹചര്യം എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല. എങ്ങനെയായാലും പരസ്പരം ആശയവിനിമയം നടത്തുകയെന്നത് പ്രധാനമാണ്. പങ്കാളിയുമായി സംസാരിച്ചാൽ മാത്രമേ നിങ്ങൾ ഇരുവരും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവർ ആണോയെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
മലയാളം വാർത്തകൾ/ വാർത്ത/Life/
ബാധ്യതകളും ഉപാധികളും ഇല്ലാതെ ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾ; നിങ്ങളും‍ സിറ്റുവേഷൻഷിപ്പിലാണോ?
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement