advertisement

ഇന്ന് ദേശീയ വായനാദിനം; ജൂണ്‍ 19 ദേശീയ വായനാദിനമായത് എങ്ങനെ?

Last Updated:

അധ്യാപകനും സനാതന ധർമ്മ ഗ്രന്ഥശാലയുടെ സ്ഥാപകനുമായ പി എൻ പണിക്കർ

ആധുനിക ലോകത്ത് വായനയുടെ പങ്കും പ്രാധാന്യവും വ്യക്തമാക്കി മറ്റൊരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. എല്ലാ വർഷവും ജൂൺ 19 ദേശീയ വായനാദിനമായി ആചരിക്കുന്നത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന പി എൻ പണിക്കരുടെ ചരമവാർഷിക ദിനമാണ് ദേശീയ വായനാദിനമായി ആചരിക്കുന്നത്.
വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരോടുള്ള ആദര സൂചകമായാണ് അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നത്. ഒപ്പം ഇന്ത്യയിലെ സാക്ഷരതാ പ്രസ്ഥാനത്തിന് പി എൻ പണിക്കർ നൽകിയ സംഭാവനകൾക്കുള്ള സ്മരണ കൂടിയാണ് ഈ ദിവസം. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ സ്‌കൂളുകളിൽ വായനവാരം ആഘോഷിക്കുന്നുണ്ട്.
അധ്യാപകനും സനാതന ധർമ്മ ഗ്രന്ഥശാലയുടെ സ്ഥാപകനുമായ പി എൻ പണിക്കർ
അധ്യാപകനായ പിഎൻ പണിക്കരാണ് സനാതന ധർമ ലൈബ്രറിയുടെ സ്ഥാപകൻ. 1945 ലാണ് പിഎൻ പണിക്കരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് തുടക്കമിട്ടു. പിൽക്കാലത്ത് അത് കേരള ഗ്രന്ഥശാലാ സംഘം (കെജിഎസ്) ആയി മാറി. 47 ഓളം പ്രാദേശിക ഗ്രന്ഥശാലകൾ ഉൾപ്പെട്ട ഈ കൂട്ടായ്മ സമൂഹത്തിന്റെ താഴെത്തട്ടിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. 1956-ൽ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം പണിക്കർ കെജിഎസ് ശൃംഖല വിപുലീകരിച്ച് ഏകദേശം 6,000 ലൈബ്രറികൾ കൂടി ഇതിനൊപ്പം ഉൾപ്പെടുത്തി.
advertisement
1977-ൽ സംഘടനയുടെ നടത്തിപ്പ് കേരള സർക്കാർ ഏറ്റെടുക്കുന്നതുവരെ കെജിഎസ്സിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു പണിക്കർ. പണിക്കരുടെ നേതൃത്വത്തിന് കീഴിൽ 1975-ൽ കെജിഎസിന് യുനെസ്‌കോ കൃപ്‌സകായ പുരസ്‌കാരം ലഭിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ സാക്ഷരതാ നിരക്കും വിദ്യാഭ്യാസ അവബോധവും വർധിപ്പിക്കുന്നതിനായി കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എജ്യുക്കേഷൻ ആൻഡ് ഡെവലപ്‌മെന്റും (കാൻഫെഡ്) പണിക്കർ സ്ഥാപിച്ചു. 1995 ജൂൺ 19 നാണ് അദ്ദേഹം അന്തരിച്ചത്.
വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരന്മാർ നടത്തിയ ചില പ്രസ്താവനകൾ ഇതാ
"നല്ല പുസ്തകങ്ങളുടെ വായന കഴിഞ്ഞ നൂറ്റാണ്ടുകളിലെ മനുഷ്യ മനസ്സുകളുമായുള്ള സംഭാഷണം പോലെയാണ്" -ഡെസ്കാർട്ടസ്
advertisement
"ചില പുസ്തകങ്ങൾ നമ്മളെ സ്വതന്ത്രരായ് വിടുന്നു, ചില പുസ്തകങ്ങൾ നമ്മളെ സ്വയം സ്വതന്ത്രരാക്കുന്നു." – റാൽഫ് വാൾഡോ എമേഴ്സൺ
"വായിക്കാൻ പഠിക്കുക എന്നത് തീ കൊളുത്താൻ പഠിക്കുന്നതിന് സമാനമാണ്, ഉച്ചരിക്കുന്ന ഓരോ അക്ഷരവും ഒരു തീപ്പൊരിയായ് മാറിയേക്കാം" - വിക്ടർ ഹ്യൂഗോ
"ഒരിക്കൽ നിങ്ങൾ വായിക്കാൻ പഠിച്ചാൽ, ജീവിതത്തിൽ എന്നേക്കും നിങ്ങൾ സ്വതന്ത്രനായിരിക്കും" - ഫ്രെഡറിക് ഡഗ്ലസ്
" ഒരു സാധാരണ മനുഷ്യനിൽ നിന്ന് ഉയരാൻ ശ്രമിക്കുന്ന ആർക്കും വായന അനിവാര്യമാണ് " - ജിം റോൺ
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ന് ദേശീയ വായനാദിനം; ജൂണ്‍ 19 ദേശീയ വായനാദിനമായത് എങ്ങനെ?
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement