[caption id="attachment_511495" align="alignnone" width="1600"] നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മാതൃകയായി ജീവിക്കണമെങ്കില്‍ നമ്മള്‍ വളരെ പോസിറ്റീവായിരിക്കണം. എപ്പോഴും പോസിറ്റീവ് ചിന്തകളോടെയിരിക്കുക എന്നത് പലര്‍ക്കും അസാധ്യമായ കാര്യമാണ്. പക്ഷേ, എങ്ങനെയെങ്കിലും പോസിറ്റീവ് ആകാന്‍ പലരും പല വഴികളും പിന്തുടരും. ഒരാള്‍ പോസിറ്റീവായ ജീവിതം നയിച്ചാല്‍ ജീവിതത്തില്‍ സന്തോഷവാനായിരിക്കും. അതുപോലെ ചിന്തിച്ച് കാര്യം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും കഴിയും. ദൈനംദിന ജീവിതത്തെ പോസിറ്റീവായി ഇരിക്കാന്‍ ചില വഴികളുണ്ട്. അവ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.
ജീവിതത്തിന്റെ എല്ലാ മേഖലകളും നാം ചെയ്യുന്ന പ്രവൃത്തികളെ അടിസ്ഥാനമായി ഇരിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന നേട്ടം ലഭിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ശരിയായ കാര്യം ചെയ്യുന്നില്ല എന്നാണ്. അതിനാല്‍ നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ കുറിച്ച് ചിന്തിക്കുക. കാര്യങ്ങളെ കുറിച്ച് അവലോകനം നടത്തുക
നല്ല ആളുകള്‍: പോസിറ്റീവ് വീക്ഷണം ലഭിക്കുന്നതിന് പ്രധാന കാര്യങ്ങളിലൊന്ന് നല്ല ആളുകളുമായി ഒത്തുചേര്‍ന്ന് പോകുക എന്നതാണ്. നെഗറ്റീവ് ആളുകളുമായി സമയം ചെലവഴിക്കുമ്പോള്‍, ജീവിതത്തോടുള്ള നമ്മുടെ മനോഭാവം നെഗറ്റീവ് ആയി മാറുന്നു. അതുകൊണ്ട് പോസിറ്റീവ് ചിന്താഗതിയുള്ളവരുമായി ഇടപഴകിയാല്‍ നമുക്ക് ചുറ്റും നല്ല കാര്യങ്ങള്‍ സംഭവിക്കും.
ജീവിതത്തില്‍ ഒരു ലക്ഷ്യം ഉണ്ടായിരിക്കുന്നത് കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രാപ്തരാക്കും. ലക്ഷ്യത്തിലെത്താന്‍ നമ്മുടെ കഴിവുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. നിസാര കാര്യങ്ങളില്‍ പരാതിപ്പെടുന്നത് നിര്‍ത്തുക. പ്രത്യേകിച്ച് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. നിരന്തം ലക്ഷ്യത്തില്‍ എത്താന്‍ ശ്രമിക്കുക.