ബാരിപാഡ: ഗർഭാശയത്തിൽ കുടുങ്ങിപ്പോയ ഗർഭനിരോധന മാർഗമായ കോപ്പർ ടി നീക്കം ചെയ്യാൻ എത്തിച്ച യുവതിക്ക് മരുന്നിന് പകരം ആസിഡ് നൽകി. ഇതോടെ ഗുരുതരാവസ്ഥയിലായ യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഖുന്ത ബ്ലോക്കിലെ ഖാദിഗാൻ ആരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് കോപ്പർ-ടി എന്ന ഗർഭനിരോധന ഉപകരണം നീക്കം ചെയ്യുന്നതിനിടെ ചികിത്സാ പിഴവ് ഉണ്ടായത്.
ഗർഭനിരോധന ഉപകരണം നീക്കം ചെയ്യുന്നതിനായി ജില്ലയിലെ ഉദാല പോലീസ് പരിധിയിലുള്ള ബ്രുണ്ടഗഡിയിൽ താമസിക്കുന്ന ശാന്തിലത നായിക് എന്ന സ്ത്രീയെയാണ് ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റ് ഇത് ഗർഭാശയത്തിൽ നിന്ന് തെറ്റായ രീതിയിൽ നീക്കം ചെയ്യാൻ ശ്രമിച്ചതാണ് പ്രശ്നമായത്. മരുന്നിന് പകരം ആസിഡ് ഉപയോഗിച്ചതോടെ യുവതി ഗുരുതരവാസ്ഥയിലായി.
ഇത് നീക്കം ചെയ്തയുടനെ, വനിതാ ആരോഗ്യ പ്രവർത്തക ഉപയോഗിക്കേണ്ട മരുന്നിനുപകരം ആസിഡ് തരത്തിലുള്ള ദ്രാവകം പ്രയോഗിക്കുകയും ഗർഭാശയ ഭാഗത്തിന് പൊള്ളലേൽക്കുകയുമായിരുന്നു. “അവർ ദ്രാവകം ഒഴിക്കുമ്പോൾ, കടുത്ത പൊള്ളൽ കാരണം ഞാൻ നിലവിളിക്കാൻ തുടങ്ങി. എന്നെ രക്ഷിക്കാൻ ആരും വന്നില്ല. എന്റെ ഭർത്താവ് എന്നെ ഉടൻ തന്നെ ബാരിപാഡയിലെ പണ്ഡിറ്റ് രഘുനാഥ് മർമു മെഡിക്കൽ കോളേജിലേക്കു മാറ്റി, ”യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രി ജീവനക്കാരി തന്റെ തെറ്റ് സമ്മതിച്ചതായും ചികിത്സാ ചെലവുകൾ എല്ലാം വഹിക്കാൻ സമ്മതിച്ചതായും യുവതിയുടെ ഭർത്താവ് മനസ് കുമാർ നായിക് പറഞ്ഞു. 'കോപ്പർ ടി നീക്കം ചെയ്ത ഉടനെഅവർ സ്ഥലം വിട്ടിരുന്നു. എന്റെ ഭാര്യയുടെ അവസ്ഥയെക്കുറിച്ച് ഞാൻ ഫോണിലൂടെ അവരെ അറിയിച്ചു, പക്ഷേ അവൾ സംഭവം അവഗണിച്ചു. അവർ ഇതുവരെ ആശുപത്രിയിൽ വന്നിട്ടില്ല, ”മനസ് കുമാർ നായിക് പറഞ്ഞു. പണ്ഡിറ്റ് രഘുനാഥ് മർമു മെഡിക്കൽ കോളേജിലെ ചികിത്സയെത്തുടർന്ന് സ്ത്രീയുടെ അവസ്ഥ മെച്ചപ്പെട്ടു.
ഒരു വർഷമായി നെഞ്ചിനകത്ത് തറച്ച കത്തിയുമായി ജീവിച്ച യുവാവ് വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. നെഞ്ചിനകത്ത് നാലിഞ്ച് വലുപ്പമുള്ള കത്തിയുമായി യുവാവ് ജീവിച്ചത് ഒരു വര്‍ഷത്തിലേറെക്കാലമാണ്. 36കാരനായ ഫിലിപ്പീന്‍ സ്വദേശിയായ കെന്റ് റയാന്‍ തോമോയാണ് ഒരു വര്‍ഷത്തിലധികം നെഞ്ചിനകത്ത് കത്തിയുമായി സാധാരണ ജീവിതം നയിച്ചത്. ഇക്കാലയളവിൽ അദ്ദേഹം കഠിനമായ ജോലികൾ ചെയ്തിരുന്നു. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ആരോഗ്യ പരിശോധനക്കെത്തിയപ്പോഴാണ് ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുണ്ടെന്ന് കണ്ടെത്തിയത്. എക്സ് റേ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിതത്. തുടർന്ന് യുവാവിനെ മനിലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജോലി പൂർത്തായാക്കി വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെന്റിനെ അജ്ഞാതനായ ഒരാൾ ആക്രമിച്ചിരുന്നു. കത്തി കൊണ്ട് പരിക്കേറ്റ കെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മുറിവുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവര്‍ അത് തുന്നിച്ചേര്‍ത്തു. അതിനുശേഷം വേദന സംഹാരി നല്‍കുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു.
കുറച്ചു നാളുകൾക്കു ശേഷം ഇടയ്ക്കിടെ നെഞ്ചിന് വേദന അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ അത് അത്ര ഗുരുതരമല്ലാത്തതിനാൽ കാര്യമാക്കിയിരുന്നില്ല. ജോലിക്കിടെ വേദന അനുഭവപ്പെടുമ്പോൾ, വിശ്രമിച്ച ശേഷം ജോലി തുടരുകയാണ് ചെയ്തിരുന്നത്. ഇതിനിടെ ഒരു തവണ വേദന കൂടിയപ്പോൾ, സമീപത്തെ ആശുപത്രിയിൽ എത്തി ഇ സി ജി പരിശോധന നടത്തി. എന്നാൽ അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. വേദന സംഹാരിയും വാങ്ങി കെന്‍റ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
Also Read-
'ജനിച്ച് വളര്‍ന്നത് ക്രിസ്ത്യന്‍ കുടുംബത്തിൽ, പേര് ജോസ്‌വിന്‍ സോണി എന്നായിരുന്നു'; ബഷീര്‍ ബഷിയുടെ ഭാര്യഅടുത്തിടെയാണ് പുതിയൊരു കമ്പനിയിൽ കെന്‍റിന് ജോലി ലഭിച്ചത്. ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വൈദ്യ പരിശോധനയ്ക്ക് വിധേയനാകാൻ കമ്പനി നിർദേശിച്ചത്. കമ്പനിയിലെ എച്ച് ആർ മാനേജർ നൽകിയ മേൽവിലാസത്തിലുള്ള മെഡിക്കൽ സെന്‍ററിലെത്തിയാണ് കെന്‍റ് പരിശോധനകൾ നടത്തിയത്. വിവിധ രക്ത പരിശോധനകൾ പൂർത്തിയാക്കിയ ശേഷം നെഞ്ചിലെ എക്സ് റേ എടുക്കുകയായിരുന്നു. എക്സ് റേ ഫിലിം കണ്ട ടെക്നീഷ്യൻ ശരിക്കും ഞെട്ടിപ്പോയി. നെഞ്ചിലെ വാരിയെല്ലുകൾക്കിടയിലാണ് നാലിഞ്ച് നീളമുള്ള ഒരു കത്തി കണ്ടെത്തി. ഹൃദയത്തോട് ചേർന്ന ഭാഗത്താണ് ഇത് കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.