• HOME
 • »
 • NEWS
 • »
 • life
 • »
 • Travelling | എഴുപതിലധികം രാജ്യങ്ങൾ സന്ദർശിച്ച 33 കാരി; എല്ലായിടത്തും സൗജന്യ താമസം; ആ രഹസ്യമറിയാം

Travelling | എഴുപതിലധികം രാജ്യങ്ങൾ സന്ദർശിച്ച 33 കാരി; എല്ലായിടത്തും സൗജന്യ താമസം; ആ രഹസ്യമറിയാം

സിബുവിന്റെ മറ്റെല്ലാ സാധനങ്ങളും ജർമ്മനിയിലെ ഒരു സ്റ്റോറേജ് സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

(Representative Image, Credits: Shutterstock)

(Representative Image, Credits: Shutterstock)

 • Share this:
  യാത്രകൾ (Travelling) ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ടാകും. ഓരോ യാത്രയും ഓരോ അനുഭവവും അറിവുകളും കൂടിയാണ് സമ്മാനിക്കുന്നത്. ഓരോ യാത്രികർക്കും അവരുടേതായ യാത്രാ രീതികളും ഇഷ്ടങ്ങളും ഒക്കെ ഉണ്ടായിരിക്കും. അത്തരത്തിൽ ഓരോ യാത്രയെയും വേറിട്ട അനുഭവമാക്കി മാറ്റുന്ന ഒരു സഞ്ചാരിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് ഇതിനോടകം എഴുപതിൽ അധികം രാജ്യങ്ങൾ സന്ദർശിച്ച സിബു ഡി ബെനഡിക്റ്റസ് (Sibu De Benedictis) ആണ് ആ താരം. സിബുവിന്റെ യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. എല്ലാ രാജ്യങ്ങളിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം അവർ സൗജന്യമായാണ് താമസിക്കുന്നത് (Free Stay). എല്ലാ വിധ സുഖ സൗകര്യങ്ങളും ആഡംബരവും നിറ‍ഞ്ഞ താമസ സ്ഥലങ്ങളും ഇക്കൂട്ടത്തിൽ പെടും. എങ്ങനെയാണ് ഇത് സാധ്യമാകുന്നതെന്ന് സിബു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനു മുൻപ് സിബുവിനെക്കുറിച്ചും സിബുവിന് യാത്ര ഹരമായി മാറിയതിനെക്കുറിച്ചും കൂടുതലറിയാം.

  സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ മുതൽ തന്നെ ധാരാളം യാത്രകൾ പോകണം എന്നതായിരുന്നു സിബുവിന്റെ സ്വപ്നം. അതിനായി പല ജോലികളും ചെയ്തു. വെയിട്രസ് മുതൽ ബാർ അറ്റൻഡർ വരെയുള്ള ജോലികൾ അതിൽ ഉൾപ്പെടും.

  2020 ലാണ്, ട്രസ്റ്റഡ് ഹൗസ്-സിറ്റേഴ്‌സ് (Trusted House-sitters) എന്ന പേരിലുള്ള ഒരു ആപ്പിനെക്കുറിച്ച് സിബു അറിഞ്ഞത്. അതിമനോഹരമായ ചില വീടുകളിൽ താമസിക്കാൻ ആളുകളെ തേടുന്ന ആപ്പാണ് ഇത്. ഈ വീടുകളുടെ ഉടമസ്ഥർ സ്ഥലത്തുണ്ടായിരിക്കില്ല. വീട് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുകയും ചെയ്യണം. അങ്ങനെയാണ് ലോകമെമ്പാടും സൗജന്യമായി താമസിക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ സിബു കണ്ടെത്താൻ തുടങ്ങിയത്. അതിനു ശേഷം ഒരു മുഴുവൻ സമയ സഞ്ചാരിയായി സിബു മാറി.

  Also Read-ബിയർ കഴിക്കാറുണ്ടോ? ഈ രോഗങ്ങൾ തടയും; ആരോഗ്യത്തിന് ഉത്തമമെന്ന് പഠനം

  പാസ്‌പോർട്ട് പോലെയുള്ള അവശ്യ സാധനങ്ങൾ മാത്രമേ സിബു യാത്രകളിൽ ഒപ്പം കരുതാറുള്ളൂ. സിബുവിന്റെ മറ്റെല്ലാ സാധനങ്ങളും ജർമ്മനിയിലെ ഒരു സ്റ്റോറേജ് സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
  Also Read-ഇന്ത്യയിലേയ്ക്കാണോ യാത്ര? എയര്‍പോർട്ടിൽ എത്തും മുമ്പ് എയർ-സുവിധ ഫോം പൂരിപ്പിക്കേണ്ടതെങ്ങനെ?

  വസ്ത്രങ്ങൾ വാങ്ങുന്നതിനു പോലും സിബു അധികം പണം ചെലവാക്കാറില്ല. യാത്രകളിൽ ധാരാളം വസ്ത്രങ്ങൾ കയ്യിൽ കരുതാറുമില്ല. അത്യാവശ്യമുള്ള വസ്ത്രങ്ങൾ മാത്രം ഉൾക്കൊള്ളാനുള്ള സ്ഥലമേ ബാ​ഗിൽ ഉണ്ടാകൂ. ''വസ്‌ത്രങ്ങൾ വാങ്ങുമ്പോൾ, അത് പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുമോ എന്നാണ് ഞാൻ ചിന്തിക്കുക. നിങ്ങൾക്ക് വീണ്ടും വീണ്ടും ധരിക്കാൻ കഴിയുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ മാത്രമേ വാങ്ങാവൂ'', സിബു വെയ്ൽസ് ഓൺലൈനോട് പറഞ്ഞു.

  ഓരോ യാത്രകൾക്കിടെയും ഉണ്ടാകുന്ന ചെലവുകളെക്കുറിച്ചും സിബു വിവരിച്ചു. "നിങ്ങൾ ചെലവഴിക്കുന്ന ഓരോ ഡോളറും ഓരോ അനുഭവങ്ങൾക്കു വേണ്ടിയായിരിക്കണം. പണം സൂക്ഷിച്ച് ചെലവാക്കാൻ ശ്രദ്ധിക്കണം" സിബു പറഞ്ഞു.

  പ്രാദേശിക ടൂറിസം കമ്പനികളുമായി സഹകരിച്ച്, വിനോദസഞ്ചാരികൾക്കായുള്ള യാത്രകളും സിബു സംഘടിപ്പിക്കാറുണ്ട്. ഒഴിവുസമയങ്ങളിൽ, യാത്രകളെക്കുറിച്ച് എഴുതാറുമുണ്ട് സിബു. ചുരുങ്ങിയ ചെലവിൽ യാത്രകൾ നടത്താൻ ആ​ഗ്രഹിക്കുന്ന സ‍ഞ്ചാരികൾക്കായി ഒരു പുസ്തകം രചിക്കുന്നതിന്റെ പണിപ്പുരയിലാണ് ഈ യുവതി.
  Published by:Naseeba TC
  First published: