നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Coronavirus Outbreak: 3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ; അന്തിമ പട്ടിക ഉടനെ

  Coronavirus Outbreak: 3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ; അന്തിമ പട്ടിക ഉടനെ

  രോഗബാധിതർ വന്ന വിമാനത്തിൽ പത്തനംതിട്ടയിൽ നിന്നുള്ളവർ ഉണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   പത്തനംതിട്ട: ജില്ലയിൽ അഞ്ചുപേർക്ക് കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ആളുകളെ നിരീക്ഷണത്തിന് വിധേയമാക്കിയേക്കും. രോഗം സ്ഥിരീകരിക്കപ്പെട്ട ഇവരുമായി 3000 പേരെങ്കിലും ബന്ധപ്പെട്ടേക്കാമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ
   വ്യക്തമാക്കി.വൈകുന്നേരത്തോടെ അന്തിമപട്ടിക ലഭിക്കും.

   അതേസമയം, രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റൊരു ബന്ധുവിന് കൂടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. പരീക്ഷകൾ സംബന്ധിച്ച തീരുമാനം എടുക്കേണ്ടതുണ്ട്. വോട്ടർപട്ടിക പുതുക്കുന്ന നടപടി ജില്ലയിൽ മാറ്റിവെക്കും. ശവസംസ്കാരത്തിന് കുറഞ്ഞ ആളുകൾ പങ്കെടുക്കണം. ഓഫീസുകളിലെ  പഞ്ചിങ് നിർത്തി വെക്കണമെന്നും നിർദ്ദേശമുണ്ട്.

   രോഗബാധിതർ വന്ന വിമാനത്തിൽ പത്തനംതിട്ടയിൽ നിന്നുള്ളവർ ഉണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും കളക്ടർ അറിയിച്ചു. രോഗബാധിതരുടെ മാതാപിതാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ദുബായിൽ നിന്ന് വന്ന രണ്ടുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

   കോവിഡ് 19: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങളിൽ ആശങ്ക അറിയിച്ച് IMA

   ഇവർക്ക് ന്യൂമോണിയ ലക്ഷണങ്ങളാണ് ഉള്ളത്. പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ച കുടുംബങ്ങളെ വിമാനത്താവളത്തിൽ നിന്ന് കൂട്ടികൊണ്ട് വന്നവരെ മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിക്കുന്നുണ്ട്. കോട്ടയം നഗരത്തിലാണ് ഇവർ താമസിക്കുന്നത്. കൊറോണ ലക്ഷണങ്ങൾ കാണിച്ചാൽ ഐസലേഷൻ വാർഡിലേക്ക് ഇവരെ മാറ്റുമെന്ന് കോട്ടയം കളക്ടർ പികെ സുധീർ ബാബു പറഞ്ഞു.
   First published:
   )}