നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ജോലി ഇസ്തിരി ഇടല്‍; വയസ് 41; ഡോക്ടറേറ്റ് നേടി അമ്പിളി

  ജോലി ഇസ്തിരി ഇടല്‍; വയസ് 41; ഡോക്ടറേറ്റ് നേടി അമ്പിളി

  ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അച്ഛന്‍ നടത്തികൊണ്ടിരുന്ന വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന ജോലി ഏറ്റെടുത്തു

  അമ്പിളി

  അമ്പിളി

  • Share this:
   ഇരിങ്ങാലക്കുട: ഇസ്തിരി ഇടല്‍ ജോലി ചെയ്തിരുന്ന അമ്പിളി 41-ാം വയസില്‍ ഡോക്ടറേറ്റിന്റെ നിറവിലാണ്. കാരുകുളങ്ങര സ്വദേശി മാളേയക്കല്‍പറമ്പില്‍ വട്ടില്‍ അമ്പിളിയാണ് ജീവിതദുരിതങ്ങള്‍ക്കിടയിലും ഡോക്ടറേറ്റ് നേടിയെടുത്തത്. 19-ാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ടു. അമ്പിളിയും അമ്മയും തനിച്ചായി. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അച്ഛന്‍ നടത്തികൊണ്ടിരുന്ന വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന ജോലി ഏറ്റെടുത്തു.

   2008ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി ചേര്‍ന്ന അമ്പിളി 2013ല്‍ മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജില്‍ അധ്യാപികയായും പിന്നീട് സ്വാശ്രയ വിഭാഗത്തില്‍ അധ്യാപികയായും ജോലി ലഭിച്ചു.

   ക്രൈസ്റ്റ് കോളേജില്‍ മലയാളം വിഭാഗം മേധവിയായിരുന്ന ഡോ. സെബാസ്റ്റിയന്‍ ജോസഫ്, മലയാളം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിവി സുധീര്‍ എന്നിവരുടെ പ്രോത്സാഹനം 2016ല്‍ ചെറുകഥയില്‍ അമ്പിളി ഗവേഷണ വിദ്യാര്‍ഥിയായി.

   ഇതിനിടയിലും ഇസ്തിരിയിടുന്ന ജോലി തുടര്‍ന്നുകൊണ്ടേയിരുന്നു. കേരള വര്‍മ കോളേജിലെ മലയാളം വിഭാഗം മേധാവി ഡോ. എം ആര്‍ രാജേഷിന്റെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്.

   മകന്റെ ചികിത്സയ്ക്ക് പണയം വയ്ക്കാനായി കരുതിയ മോതിരം അഴുക്കുചാലില്‍ നഷ്ടപ്പെട്ടു; കൈത്താങ്ങായി പൊലീസ് ഉദ്യോഗസ്ഥ

   അസുഖം ബാധിച്ച മകനെ ആശുപത്രിയില്‍ കാണിക്കാന്‍ പണം കണ്ടെത്തുന്നതിനായി കയ്യിലണിഞ്ഞിരുന്ന മോതിരം പണയം വയ്ക്കാനായി ചാവക്കാട് ടൗണിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. നടത്തത്തിനിടയില്‍ വിരലില്‍ നിന്നും ഊരി മോതിരം നടപ്പാതയിലെ കോണ്‍ക്രീറ്റ് സ്ലാബിനിടയിലൂടെ അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു.

   തുടര്‍ന്ന് മോതിരം നഷ്ടപ്പെട്ട വിവരം യുവതി അവിടെ നിന്നും ചാവക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി അറിയിച്ചു. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജനമൈത്രി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗദാമിനി യുവതിയെ ആശ്വസിപ്പിച്ച ശേഷം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

   ഉടന്‍ തന്നെ പോലീസ് ഓഫീസര്‍ സൗദാമിനി യുവതിയേയും കൂട്ടി മോതിരം നഷ്ടപ്പെട്ട സ്ഥലത്തേക്ക് പോയി. അഴുക്കുചാലിനു മീതെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇട്ട വിടവിലൂടെ സ്വര്‍ണമോതിരം നഷ്ടപ്പെട്ട സ്ഥലം പോലീസുദ്യോഗസ്ഥയ്ക്ക് യുവതി കാണിച്ചു കൊടുത്തു.

   ചാവക്കാട് നഗരത്തിലൂടെ പോകുന്ന ഒരു അഴുക്കുചാലായിരുന്നു അത്. അതിനുമീതെ കാല്‍നടക്കാര്‍ക്ക് പോകുന്നതിനുവേണ്ടി വളരെ കനത്തിലാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇട്ടിരിക്കുന്നത്. സ്ലാബുകള്‍ നീക്കി, നഷ്ടപ്പെട്ട മോതിരം കൈകൊണ്ടെടുക്കുക പെട്ടെന്ന് സാധ്യമല്ല. അതുവഴി പോയ ഒരു JCB സൗദാമിനിയുടെ ശ്രദ്ധയില്‍പ്പെട്ടു. കൈകാണിച്ച് നിര്‍ത്തിച്ച ശേഷം ഡ്രൈവറോട് സഹായം അഭ്യര്‍ത്ഥിച്ചു. ജെസിബി കൊണ്ട് സ്ലാബ് ഉയര്‍ത്തിത്തരാമെന്ന് അയാള്‍ സമ്മതിച്ചു.

   ഒറ്റനോട്ടത്തില്‍ മോതിരം അവിടെ കാണുന്നുണ്ടായിരുന്നില്ല. മോതിരം നഷ്ടപ്പെട്ട യുവതി ആകെ വിഷമിച്ചു. ''നമുക്ക് വഴിയുണ്ടാക്കാം...'' എന്ന് സൗദാമിനിയുടെ ആശ്വസവാക്ക്.

   അവിടേക്ക് എത്തിയ ഒരാളോട് സഹായമഭ്യര്‍ത്ഥിച്ചു. അഴുക്കുചാലില്‍ ഒഴുക്കുണ്ടായിരുന്നില്ല. അതിനാല്‍ മോതിരം വീണ ഭാഗത്ത് കെട്ടിക്കിടന്നിരുന്ന വെള്ളവും ചെളിയും ഒരു ബക്കറ്റില്‍ കോരി പുറത്തെടുത്ത് പരിശോധിച്ചു. മോതിരം കിട്ടി. നഷ്ടപ്പെട്ടു എന്നു കരുതിയ അരപ്പവന്‍ വരുന്ന സ്വര്‍ണമോതിരം തിരിച്ചു ലഭിച്ച സന്തോഷത്തില്‍ പോലീസുദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് യുവതി കരഞ്ഞു. ''വിഷമിക്കേണ്ട, പോയ്‌കോളൂ.. കുട്ടിയുടെ അസുഖം വേഗം ഭേദമാകട്ടെ'' യുവതിയോട് സൗദാമിനിയുടെ സാന്ത്വനവാക്കുകള്‍.
   Published by:Jayesh Krishnan
   First published:
   )}