International Women's Day: ചരിത്രത്തിലേക്ക് പോർവിമാനം പറത്തിയ അവനി ചൗധരി

Last Updated:

Women's Day 2019:ഇന്ത്യയുടെ പ്രധാന പോർ വിമാനങ്ങളിലൊന്നായ മിഗ് 21 ഒറ്റയ്ക്ക് പറത്തിക്കൊണ്ടാണ് വ്യോമസേന ഉദ്യോഗസ്ഥയായ 25കാരി അവനി ചരിത്രത്തിന്റെ ഭാഗമായത്.

അവനി ചതുർവേദി. പെൺകരുത്തിന്റെ പര്യായമാണ് ഈ പേര്. ഇന്ത്യയുടെ പ്രധാന പോർ വിമാനങ്ങളിലൊന്നായ മിഗ് 21 ഒറ്റയ്ക്ക് പറത്തിക്കൊണ്ടാണ് വ്യോമസേന ഉദ്യോഗസ്ഥയായ 25കാരി അവനി ചരിത്രത്തിന്റെ ഭാഗമായത്. വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത പോർ വിമാനം പറത്തുന്നത്. അവനിയുടെ ചിറകിലേറി മിഗ് 21 വിമാനവും ചരിത്രത്തിന്റെ ഭാഗമായി.
2018ലായിരുന്നു ആ ചരിത്ര നിമിഷം. ഗുജറാത്തിലെ ജാംനഗർ വ്യോമസേന താവളത്തിൽ നിന്ന് അവനിയെയും കൊണ്ട് മിഗ് 21 ചരിത്രത്തിലേക്ക് പറന്നുയരുകയായിരുന്നു. 2016ലാണ് അവനി പോർവിമാനം പറത്തുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയത്. ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ 150 മണിക്കൂറോളം വിമാനം പറത്തി പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷമായിരുന്നു അവനിയുടെ ചരിത്ര നേട്ടം.
മധ്യപ്രദേശിലെ രേവ ജില്ലക്കാരിയാണ് അവനി. കുഞ്ഞുനാളിലെ അവനിക്ക് വിമാനങ്ങളോടുണ്ടായിരുന്ന കമ്പം വർഷങ്ങൾക്കു ശേഷം യുദ്ധവിമാനം പറത്താൻ അവനിയെ പ്രാപ്തയാക്കുമെന്ന് അവനിപോലും വിചാരിച്ചില്ല. കൽപ്പന ചൗളയെപ്പോലെ താനുമൊരിക്കൽ എല്ലാവർക്കും അഭിമാനമാകുമെന്ന് അവനി പറഞ്ഞത് സത്യമാവുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
International Women's Day: ചരിത്രത്തിലേക്ക് പോർവിമാനം പറത്തിയ അവനി ചൗധരി
Next Article
advertisement
അല്‍പശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് അടച്ചിടും; നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചകഴിഞ്ഞ് അവധി
അല്‍പശി ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് അടച്ചിടും; നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement