നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 13 കാരിയുടെ അസാമാന്യ ധൈര്യം: കുടുക്കിയത് സാമൂഹ്യ വിരുദ്ധനെ

  13 കാരിയുടെ അസാമാന്യ ധൈര്യം: കുടുക്കിയത് സാമൂഹ്യ വിരുദ്ധനെ

  നേരിട്ട് മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയാണ് പെണ്‍കുട്ടി നായത്തോട് സ്വദേശി രതീഷ് ചന്ദ്രന്റെ ദുരുദ്ദേശ്യം പുറത്ത് കൊണ്ട് വന്നത്.

  • Share this:
   സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ നാടന്‍ കലാകാരനെ കുടുക്കി പതിമൂന്നുകാരി. നേരിട്ട് മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയാണ് പെണ്‍കുട്ടി നായത്തോട് സ്വദേശി രതീഷ് ചന്ദ്രന്റെ ദുരുദ്ദേശ്യം പുറത്ത് കൊണ്ട് വന്നത്.

   ഇരുചക്രവാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു രതീഷ് ചന്ദ്രൻ. സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിക്കുകയും ഇതേസമയം മൊബൈൽ ഫോൺ ക്യാമറ ഓണാക്കി വച്ച് ദൃശ്യം പകർത്തുകയുമായിരുന്നു രതീഷ് ചന്ദ്രൻ ചെയ്തിരുന്നത്.

   കഴിഞ്ഞ ദിവസം സൈക്കിൾ ടയറിന്‍റെ പഞ്ചർ ഒട്ടിക്കാനെത്തിയ പെൺകുട്ടിയെ കൊണ്ടു തുടർച്ചയായി കാറ്റ് അടിപ്പിച്ചു. ഓരോ തവണയും കാറ്റ് നിറച്ചശേഷം അത് അഴിച്ചുവിട്ട് വീണ്ടും കാറ്റടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം സംശയം തോന്നി താഴെ കിടന്ന മൊബൈൽ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് ഇക്കാര്യം വ്യക്തമായത്.

   ആദ്യം സംശയിച്ചെങ്കിലും പിന്നീട് തോന്നിയതായിരിക്കും എന്നു കരുതി. പക്ഷെ പിന്നെയും ഫോണ്‍ എടുത്തപ്പോള്‍ വ്യക്തമായെന്നും പ്രതികരിച്ചെന്നും അങ്കമാലി സ്വദേശിയായ പെണ്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. പെട്ടെന്ന് കൈവന്ന ധൈര്യമാണ് ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു

   ഫോൺ തട്ടിയെടുത്ത പെൺകുട്ടിയെ കാലിൽ പിടിച്ചുവീഴ്ത്തി, അത് പിടിച്ചുവാങ്ങാൻ രതീഷ് ചന്ദ്രൻ ശ്രമിച്ചു. എന്നാൽ മൽപ്പിടുത്തത്തിനൊടുവിൽ ഫോൺ പെൺകുട്ടി പിടിച്ചുവാങ്ങുകയായിരുന്നു. എന്നാൽ രതീഷ് ചന്ദ്രൻ പിന്നാലെ എത്തിയതോടെ പെൺകുട്ടി ഇയാളെ ചവിട്ടിവീഴ്ത്തി മതിൽ ചാടിക്കടന്ന് ഫോൺ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു. ഫോൺ പരിശോധിച്ചതോടെ നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി കണ്ടെത്തി. തുടർന്ന് ഫോൺ പൊലീസിൽ ഏൽപ്പിക്കുകയും പരാതി നൽകുകയുമായിരുന്നു.

   തുടർന്ന് കേസെടുത്ത പൊലീസ് രതീഷ് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ കുറേ കാലങ്ങളായി ഇത് ചെയ്തുവന്നതായി ഇയാൾ സമ്മതിച്ചു.


   നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായും ഇയാൾ പറഞ്ഞു. ഇതിൽ കൂടുതലും വിദ്യാർഥിനികളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


   സാഹചര്യത്തെ ധൈര്യത്തോടെ നേരിട്ട പെണ്‍കുട്ടിക്ക് അഭിനന്ദന പ്രവാഹമാണ്. സമൂഹത്തില്‍ ദിനം പ്രതി ചൂഷണം വര്‍ദ്ധിക്കുമ്പോള്‍ പ്രതികരിക്കുന്ന കുട്ടികള്‍ തന്നെയാണ് മുന്നോട്ട് കടന്നു വരേണ്ടത്. സാമൂഹ്യ വിരുദ്ധനെ എതിര്‍ക്കാനും കീഴ്‌പ്പെടുത്താനുമുള്ള ധൈര്യം ഈ കുട്ടി കാണിച്ചിരുന്നിലെങ്കില്‍ ഇനിയും അയാള്‍ സമൂഹത്തില്‍ നിവര്‍ന്നു നിന്നേനെ.

   അതേ സമയം രതീഷ് ചന്ദ്രന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് പരിശോധിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. സമീപത്തുള്ള ഒട്ടേറെ പേരുടെ സമാന ദൃശ്യങ്ങള്‍ അയാളുടെ ഫോണിലുണ്ടായിരുന്നു. തുടര്‍ന്നു യുവാവിനെയും ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും നെടുമ്പാശ്ശേരി പോലീസിന് കൈ മാറി. രതീഷ് ചന്ദ്രന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

   കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധനായ രതീഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   Published by:Karthika M
   First published:
   )}