Menopause | ആര്‍ത്തവ വിരാമം വിഷാദത്തിന്‌ കാരണമാകുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്‌

Last Updated:

സ്‌ത്രീകള്‍ക്ക്‌ സാധാരണയായി ആര്‍ത്തവവിരാമം അനുഭവപ്പെട്ടു തുടങ്ങുന്നത്‌ അവരുടെ 40 കളുടെ മധ്യത്തിലും 50 കളുടെ തുടക്കത്തിലുമാണ്‌. ഈ മാറ്റത്തിന്റെ കാലയളവ്‌ സ്‌ത്രീകളെ സംബന്ധിച്ച്‌ അത്ര എളുപ്പമുള്ളതല്ല.

സ്‌ത്രീകളിൽ ആര്‍ത്തവ ചക്രത്തിന്റെ അവസാനത്തെയാണ്‌ ആര്‍ത്തവ വിരാമം (Menopause) സൂചിപ്പിക്കുന്നത്‌. പന്ത്രണ്ട്‌ മാസത്തോളം തുടര്‍ച്ചയായി സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവം ഉണ്ടാകാതിരിക്കുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. സ്‌ത്രീകള്‍ക്ക്‌ സാധാരണയായി ആര്‍ത്തവവിരാമം അനുഭവപ്പെട്ടു തുടങ്ങുന്നത്‌ അവരുടെ 40 കളുടെ മധ്യത്തിലും 50 കളുടെ തുടക്കത്തിലുമാണ്‌. ഈ മാറ്റത്തിന്റെ കാലയളവ്‌ സ്‌ത്രീകളെ സംബന്ധിച്ച്‌ അത്ര എളുപ്പമുള്ളതല്ല. പലതരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെയും (Hormonal Changes) ശാരീരികവും വൈകാരികവുമായ മാറ്റങ്ങളിലൂടെയും സ്‌ത്രീകള്‍ കടന്നു പോകുന്ന സമയമാണിത്‌.
ഈസ്‌ട്രജന്‍ (Estrogen), പ്രൊജസ്‌റ്റെറോണ്‍ (Progesteron) എന്നിവ പോലുള്ള സ്‌ത്രീ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം ആര്‍ത്തവ വിരമത്തോട്‌ അടുത്തുള്ള (Perimenopause ) കാലയളവില്‍ വൈകാരികമായ തകര്‍ച്ചയിലേക്ക്‌ നയിക്കും. ഇതേത്തുടര്‍ന്ന്‌ സ്‌ത്രീകള്‍ക്ക്പലപ്പോഴും വിഷാദവും (Depression) മറ്റ്‌ മാനസിക വെല്ലുവിളികളും നേരിടേണ്ടി വരുന്നതായി കാണുന്നു. ഈ സമയത്ത്‌, സ്‌ത്രീകള്‍ക്ക്‌ ശരീരത്തിന്റെ ചൂടു കൂടുന്നതായി അനുഭവപ്പെടുന്നതിനാല്‍ രാത്രികളില്‍ ഉറക്കം നഷ്ടപ്പെട്ടേക്കാം. മാത്രമല്ല യോനിയിലെ വരള്‍ച്ച കാരണം ലൈംഗികതയിലും താല്‍പര്യം കുറയും. ഇതിനെല്ലാം പുറമെ ആര്‍ത്തവ വിരാമം സ്‌ത്രീകളില്‍ ഉളവാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്‌. തണുപ്പ്‌ തോന്നുക, രാത്രിയില്‍ വിയര്‍ക്കുക, ഉറക്ക പ്രശ്‌നങ്ങള്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ശരീരഭാരം കൂടുക, മുടികൊഴിച്ചില്‍, വരണ്ട ചര്‍മ്മം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുക, സ്‌തനങ്ങള്‍ക്ക്‌ രൂപമാറ്റം സംഭവിക്കുക തുടങ്ങി വ്യത്യസ്‌ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ആര്‍ത്തവ വിരാമം കാരണമായേക്കാം.
advertisement
വിഷാദമാണോ സമ്മര്‍ദ്ദമാണോ എന്ന്‌ എങ്ങനെ തിരിച്ചറിയാം?
പലര്‍ക്കും തങ്ങള്‍ അനുഭവിക്കുന്നത്‌ വിഷാദമാണോ സമ്മര്‍ദ്ദമാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയാറില്ല, ഇവര്‍ ഇത്‌ സംബന്ധിച്ച്‌ ആശയകുഴപ്പത്തില്‍ ആകാറുണ്ട്‌. അതിനാല്‍ സമ്മര്‍ദ്ദവും അല്ലെങ്കില്‍ മാനസികാവസ്ഥയിലെ ചാഞ്ചാട്ടവും വിഷാദ രോഗവും തമ്മില്‍ വേര്‍തിരിച്ചറിയേണ്ട്‌ വളരെ പ്രധാനമാണ്‌. തലച്ചോറിലെ രാസ അസന്തുലിതാവസ്ഥ കാരണം ഉണ്ടാകുന്ന ഒരു അവസ്ഥയാണ്‌ വിഷാദം.
മിക്കസമയത്തും വിഷാദഭാവത്തിലായിരിക്കുക, സാധാരണ പ്രവൃത്തികളിലും ബന്ധങ്ങളിലും താല്‍പര്യ കുറവ്‌ അനുഭവപ്പെടുക എന്നിവയാണ്‌ ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ സൂചനകളിലൂടെ വിഷാദ രോഗത്തെ തിരിച്ചറിയാം .
advertisement
പെരിമെനോപോസ്‌ കാലയളവില്‍ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചില്‍ ഈ അസുന്തുലിതാവസ്ഥയിലേക്ക്‌ നയിച്ചേക്കാം.
വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങൾ
ഈ പറയുന്ന സൂചനകളും ലക്ഷണങ്ങളും നിങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ വിഷാദ രോഗത്തിലൂടെ (clinical depression) കടന്നുപോവുകയാവാം. അതിനാല്‍ എത്രയും വേഗത്തില്‍ ഒരു ഡോക്ടറെ കണ്ട്‌ ഉപദേശംതേടേണ്ടതാണ്‌.
വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍
-എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിൽ താല്‍പര്യക്കുറവ്‌ തോന്നുക. അല്ലെങ്കില്‍ തീരെ താല്‍പര്യം ഇല്ലാതിരിക്കുക.
-എല്ലായ്‌പ്പോഴും നിരാശ അനുഭവപ്പെടുക, സ്വയം ഒരു പരാജയമാണന്ന് തോന്നുക.
-ഉറക്കമില്ലായ്‌മ, ഉറക്ക കുറവ്‌.
advertisement
-ഏകാഗ്രത കുറയുക, തീരുമാനം എടുക്കാന്‍ കഴിയാതിരിക്കുക, ശ്രദ്ധയില്ലായ്‌മ.
-അസ്വസ്ഥത , മന്ദത അനുഭവപ്പെടുക.
-ആവര്‍ത്തിച്ചുണ്ടാകുന്ന ആത്മഹത്യ ചിന്ത.
-വിശപ്പില്‍ ഉണ്ടാകുന്ന മാറ്റം.
മലയാളം വാർത്തകൾ/ വാർത്ത/Women/
Menopause | ആര്‍ത്തവ വിരാമം വിഷാദത്തിന്‌ കാരണമാകുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്‌
Next Article
advertisement
50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
  • രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് 50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാം.

  • ആകെ 1500 വിദ്യാർത്ഥികൾക്കായി 10 കോടി രൂപ സ്കോളർഷിപ്പായി നൽകുന്നു, സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

  • പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

View All
advertisement