Heart Diseases | ഹൃദ്രോഗ സാധ്യത കൂടുതൽ സ്ത്രീകളിൽ; കാരണങ്ങൾ അറിയാം
- Published by:Naseeba TC
- news18-malayalam
Last Updated:
അമേരിക്കയില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ഹൃദയാഘാതം മൂലം മരിക്കുന്നുണ്ട്.
മുന്‍പ് പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു രോഗമായാണ് നാം ഹൃദ്രോഗത്തെ (heart disease) കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് ഹൃദ്രോഗത്തെ ഒരു സാധാരണ അസുഖമായാണ് കാണുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ട്. കോവിഡ് 19 അണുബാധയും ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഹൃദ്രോഗം ഉണ്ടാകാറുണ്ടെങ്കിലും രണ്ട് വിഭാഗക്കാരിലെയും ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. സ്ത്രീകള്‍ക്ക് (women) ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, അമേരിക്കയില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ഹൃദയാഘാതം മൂലം മരിക്കുന്നുണ്ട്.
ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും സ്ത്രീകള്‍ക്കിടയില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചു വരുന്നതായി കഴിഞ്ഞ വര്‍ഷം ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2030 ഓടെ രോഗബാധിതരുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യമായ ശ്രദ്ധയും ബോധവത്ക്കരണവും വേണമെന്നും പഠനം ആവശ്യപ്പെടുന്നുണ്ട്.
ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം. പേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി രക്തധമനികളില്‍ അമിതമായ കൊളസ്‌ട്രോളും കൊഴുപ്പും അടിഞ്ഞുണ്ടാകുന്ന ബ്ലോക്കുകള്‍ ധമനികളുടെ വീതി കുറയ്ക്കുകയും രക്തവിതരണം തടസ്സപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയപേശികള്‍ക്ക് നാശമുണ്ടായി ഹൃദയം സ്തംഭിക്കും.
advertisement
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ സ്ത്രീകളില്‍ പലപ്പോഴും ഇത് ശ്രദ്ധിക്കാതെ പോകുകയും അതിന്റെ ലക്ഷണങ്ങളെ(symptoms) അവഗണിക്കുകയും ചെയ്യുന്നു. സ്ത്രീകളിലെ ഹൃദയാഘാത നിരക്ക് വര്‍ധിക്കുന്നതിന് അടിസ്ഥാനപരമായി നിരവധി കാരണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
1. ആര്‍ത്തവവിരാമം
സ്ത്രീകളിലെ ആര്‍ത്തവം അവസാനിക്കുന്നതിനെയാണ് ആര്‍ത്തവവിരാമം എന്ന് വിളിക്കുന്നത്. സ്ത്രീകള്‍ക്ക് സാധാരണയായി 50 വയസ്സിന് ശേഷമാണ് ആർത്തവ വിരാമമാകുന്നത്. ആര്‍ത്തവവിരാമം മൂലം ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുകയും ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
advertisement
2. ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍
ചില സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇത് തലച്ചോറിലേക്ക് രക്തവും ഓക്‌സിജനും എത്തിക്കുന്ന രക്തക്കുഴലുകള്‍ക്ക് തടസം ഉണ്ടാകുകയോ പൊട്ടാനിടയാക്കുകയോ ചെയ്‌തേക്കാം. ഇത് ഒടുവില്‍ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും.
3. പ്രമേഹം
പ്രമേഹമുള്ളവര്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, കൊളസ്ട്രോള്‍ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും കാരണം രക്തക്കുഴലുകള്‍ക്കുള്ളില്‍ തടസം ഉണ്ടാകുകയും ഹൃദയത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രമേഹത്തെ കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയസ്തംഭനത്തിന് കാരണമാകും.
advertisement
4. സമ്മര്‍ദ്ദം അല്ലെങ്കില്‍ വിഷാദം
സമ്മര്‍ദ്ദവും വിഷാദവും ഒരു വ്യക്തിയെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതില്‍ തടസ്സമുണ്ടാക്കും. തുടര്‍ന്നുണ്ടാകുന്ന അനാരോഗ്യകരമായ ജീവിതശൈലിയും ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുന്നു. ഇത് സ്ത്രീകളിലെ ഹൃദയാഘാത സാധ്യത കൂടാനിടയാക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 15, 2022 11:15 AM IST


