സ്താനാർബുദം നേരത്തേ കണ്ടെത്താം; പരിശോധിക്കാം ഈ ലക്ഷണങ്ങൾ

Last Updated:

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ചെറുപ്പക്കാരായ സ്ത്രീകൾക്ക് രോഗം ബാധിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ലോകത്തെല്ലായിടത്തും സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് സ്തനാർബുദം. പഠനങ്ങൾ അനുസരിച്ച് 2030 ഓടെ ലോകത്ത് സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം ഏകദേശം 2 ദശലക്ഷം കവിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല, രാജ്യത്ത് ഏറ്റവും സാധാരണയായ അർബുദങ്ങളിൽ മൂന്നാമത് സ്തനാർബുദമാണ്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ചെറുപ്പക്കാരായ സ്ത്രീകൾക്ക് രോഗം ബാധിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
അപൂർവമായിട്ടാണെങ്കിലും പുരുഷന്മാർക്കും സ്തനാർബുദം ബാധിക്കാറുണ്ട്. ബ്രെസ്റ്റ് കാൻസറിനെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാനായി ഒക്ടോബർ മാസം സ്തനാർബുദ ബോധവൽക്കരണ മാസമായാണ് ആചരിക്കുന്നത്.
താഴെ പറയുന്ന അടയാളങ്ങളോ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാൻ ഒട്ടും വൈകരുത്
  1. സ്തനത്തിലോ ചുറ്റുമോ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി തടിപ്പോ കട്ടിയ അനുഭവപ്പെടുന്നത് സാധാരണ ലക്ഷണമാണ്.
  2. ചുറ്റുമുള്ള ടിഷ്യുവിൽ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്ന സ്തനത്തിനകത്തോ ചുറ്റുപാടിലോ ഒരു പിണ്ഡം അല്ലെങ്കിൽ കട്ടിയാകുന്നത് ഒരു സാധാരണ ലക്ഷണമാണ്. വേദനയില്ലാത്ത കട്ടിയുള്ള വീക്കമാണ് സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണമായി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്.
  3. സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ പ്രകടമായ മാറ്റം കാണുക, നിറവ്യത്യാസമുണ്ടാകുക എന്നിവ കണ്ടാലും ഉടനെ ഡോക്ടറെ സമീപിക്കണം.
  4. മറ്റൊരു സാധാരണ ലക്ഷണമാണ്, സ്തനത്തിന് ചുറ്റമുള്ള ചർമത്തിലെ നിറവ്യത്യാസം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം.
  5. കുടുംബത്തിൽ അടുത്ത ബന്ധുക്കൾക്ക് സ്താനാർബുദം വന്നിട്ടുള്ളവരും ലോബുലാർ കാർസിനോമ, atypical hyperplasia തുടങ്ങിയവ വന്നിട്ടുള്ളവർക്കും സ്തനാർബുദ സാധ്യത കൂടുതലാണ്.
advertisement
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Women/
സ്താനാർബുദം നേരത്തേ കണ്ടെത്താം; പരിശോധിക്കാം ഈ ലക്ഷണങ്ങൾ
Next Article
advertisement
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
  • ബിജെപി കൗൺസിലർ ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണിപ്പെടുത്തി

  • വീഡിയോ വൈറലായതോടെ രേണു ചൗധരി ക്ഷമാപണം നടത്തി, വിവാദം ഉയർന്നതിനെ തുടർന്ന് വിശദീകരണം നൽകി

  • ഹിന്ദി പഠിക്കാത്തതിൽ പരിശീലകനെ ഭീഷണിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു

View All
advertisement