സൂസൻ കോടി പ്രസിഡന്റും സിഎസ് സുജാത സെക്രട്ടറിയുമായി തുടരും; മഹിളാ അസോസിയേഷൻ സമ്മേളനം സമാപിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം
ആലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമായി സൂസൻ കോടിയും സിഎസ് സുജാതയും തുടരും. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. ഇ പത്മാവതിയാണ് ട്രഷറർ.
തിങ്കളാഴ്ച്ചയാണ് മഹിളാ അസോസിയേഷൻ സമ്മേളനം ആരംഭിച്ചത്. ഇന്ന് വൈകിട്ട് ലക്ഷം പേരുടെ പ്രകടനത്തോടും പൊതു സമ്മേളനത്തോടും കൂടി സമ്മേളനം സമാപിച്ചു.
വൈസ് പ്രസിഡന്റുമാരായി എം വി സരള, കെപിവി പ്രീത, ഇ സിന്ധു , കെ ജി രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ കെ ആർ വിജയ, കെ വി ബിന്ദു, കോമളം അനിരുദ്ധൻ, ടി ഗീനാകുമാരി, ശൈലജ സുരേന്ദ്രൻ, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവരേയും ജോയിൻറ് സെക്രട്ടറിമാരായി എം സുമതി, പി കെ ശ്യാമള, പി പി ദിവ്യ, കെ കെ ലതിക, വി ടി സോഫിയ, സുബെെദ ഇസ്ഹാഖ്, മേരി തോമസ്, ടി വി അനിത, സബിതാ ബീഗം, എസ് പുഷ്പലത എന്നിവരേയും തെരഞ്ഞെടുത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2022 9:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
സൂസൻ കോടി പ്രസിഡന്റും സിഎസ് സുജാത സെക്രട്ടറിയുമായി തുടരും; മഹിളാ അസോസിയേഷൻ സമ്മേളനം സമാപിച്ചു


