സാനിറ്ററി നാപ്കിന് ഗുഡ്ബൈ; മെൻസ്ട്രൽ കപ്പ് വിതരണവുമായി വടക്കാഞ്ചേരി നഗരസഭ
- Published by:Naseeba TC
- news18-malayalam
Last Updated:
ആദ്യഘട്ടത്തില്‍ 5,000 പേർക്ക് മെൻസ്ട്രല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്യും
സാനിറ്ററി പാഡ് വിമുക്ത നഗരസഭയാകുക എന്ന ലക്ഷ്യത്തോടെ മെൻസ്ട്രൽ കപ്പുമായി 'എം - കപ്പ്' പ്രോജക്ടിന് തുടക്കം കുറിക്കാൻ വടക്കാഞ്ചേരി നഗരസഭ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി സഹകരിച്ചാണ് മെനസ്‌ട്രുവൽ കപ്പ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തില്‍ 5,000 പേർക്ക് കപ്പ് വിതരണം ചെയ്യും. 2022-23 വർഷത്തെ വാർഷിക പദ്ധതിയില്‍ ഇതിനായി 14,50,000 രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. അങ്കണവാടി, ആശാ വർക്കര്‍മാർ എന്നിവർ മുഖേനയാണ് മെൻസ്ട്രല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്യുന്നത്.ആർത്തവ കപ്പുകളെ പറ്റിയുള്ള ശാസ്ത്രീയമായ ബോധവൽക്കരണവും വിതരണവും ഉപയോഗിക്കുന്നതിന് ആവശ്യമായ പിന്തുണയ്ക്കും തുടർന്നുള്ള സംശയനിവാരണത്തിനും മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനവും ലഭ്യമാക്കും.
advertisement
യോഗത്തിൽ നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഒ.ആർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പിആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, ജമീലബി എഎം, പ്രൊജക്റ്റ് ലീഡർ നമിത. എസ്, പ്രൊജക്റ്റ് അസിസ്റ്റന്റ് ഗോപിക ബി, നഗരസഭ സെക്രട്ടറി കെ.കെ മനോജ്, അങ്കണവാടി ജീവനക്കാർ, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2022 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
സാനിറ്ററി നാപ്കിന് ഗുഡ്ബൈ; മെൻസ്ട്രൽ കപ്പ് വിതരണവുമായി വടക്കാഞ്ചേരി നഗരസഭ


