'സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണം'; മുന്‍ പാക് ക്രിക്കറ്റ് താരം സയീദ് അന്‍വറിന്റെ കണ്ടുപിടിത്തം
- Published by:Vishnupriya S
- news18-malayalam
Last Updated:
"തൊഴിലിടങ്ങളിലെ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തം വിവാഹമോചനങ്ങളുടെ വര്‍ധനവിന് കാരണമാകുന്നു"
സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചന നിരക്ക് ഉയരാന്‍ കാരണമെന്ന മുന്‍ പാക് ക്രിക്കറ്റ് താരം സയീദ് അന്‍വറിന്റെ പ്രസ്താവന വിവാദത്തില്‍. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തം വിവാഹമോചനങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്ന് അന്‍വര്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാകിസ്ഥാനിലെ വിവാഹമോചന കേസുകള്‍ ഏകദേശം 30 ശതമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം കാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഒരു ഓസ്‌ട്രേലിയന്‍ മേയറും സമാനമായ ആശങ്കകള്‍ തന്നോട് പങ്കുവെച്ചതായും വീഡിയോയില്‍ അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ''ഞാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. യൂറോപ്പും ഓസ്‌ട്രേലിയയും സന്ദര്‍ശിച്ചതിന് ശേഷം ഞാന്‍ ഇപ്പോള്‍ മടങ്ങിയെത്തിയതേ ഉള്ളൂ. ചെറുപ്പക്കാര്‍ കഷ്ടപ്പെടുകയാണ്. മോശമായ അവസ്ഥയിലാണ് കുടുംബങ്ങള്‍ ഉള്ളത്. ദമ്പതികള്‍ പരസ്പരം കലഹിക്കുന്നു. പണത്തിന് വേണ്ടി അവര്‍ സ്ത്രീകളെ ജോലിക്ക് വിടുന്നതിനാല്‍ സ്ഥിതിഗതികള്‍ വളരെ മോശമാണ്''1.05 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അന്‍വര്‍ പറഞ്ഞു.
advertisement
#Viralvideo “I have travelled the world. I am just returning from Australia, Europe. Youngsters are suffering, families are in bad shape. Couples are fighting. The state of affairs is so bad that they have to make their women work for money,” It’s 2024 and Cricketer Saeed Anwar… pic.twitter.com/WOSepjWp7G
— Ghulam Abbas Shah (@ghulamabbasshah) May 15, 2024
advertisement
''ന്യൂസിലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീം കാപ്റ്റന്‍ കെയ്ൻ വിൽസൺ എന്നെ വിളിച്ചു ചോദിച്ചു നമ്മുടെ സമൂഹം എങ്ങനെ മെച്ചപ്പെടുമെന്ന്,'' അന്‍വര്‍ പറഞ്ഞു. ''സ്ത്രീകള്‍ തൊഴില്‍രംഗത്ത് പ്രവേശിച്ചതിന് ശേഷം ഞങ്ങളുടെ സംസ്‌കാരം നശിപ്പിക്കപ്പെട്ടുവെന്ന് ഓസ്‌ട്രേലിയയിലുള്ള ഒരു മേയര്‍ എന്നോട് പറഞ്ഞു,'' മേയറുടെ പേര് പരാമര്‍ശിക്കാതെ അന്‍വര്‍ പറഞ്ഞു. ''പാകിസ്ഥാനില്‍ സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതിന് ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിവാഹമോചന നിരക്കില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എനിക്ക് സ്വയം സമ്പാദിക്കണമെന്നും സ്വന്തമായി കുടുംബം നോക്കി നടത്താന്‍ കഴിയുമെന്നും സ്ത്രീകള്‍ പറയുന്നു. ഇതൊരു ഗെയിം പ്ലാന്‍ ആണ്. പക്ഷേ അത് അവര്‍ തിരിച്ചറിയുന്നില്ല,'' അന്‍വര്‍ പറഞ്ഞു.
advertisement
എക്‌സില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 10000ല്‍ പരം ആളുകളാണ് കണ്ടത്. എന്നാല്‍, അനുചിതമായ പരാമര്‍ശം നടത്തിയ അന്‍വറിനെ ഒട്ടേറപ്പേര്‍ വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ അദ്ദേഹം മികച്ചൊരു ക്രിക്കറ്റ് താരമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകുന്നില്ല. ഇത് വളരെ ദയനീയമാണ്, ഒരു ഉപയോക്താവ് കമന്റ് ചെയ്തു. സ്ത്രീകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ താങ്കള്‍ ആരുമല്ലെന്നും അവര്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുണ്ടെന്നും മറ്റൊരാള്‍ പറഞ്ഞു.
''അദ്ദേഹത്തിന്റെ പഴഞ്ചന്‍ ചിന്താഗതി സമൂഹത്തിലെ പുരോഗതിക്കും സമത്വത്തിനും അപമാനമാണ്. 2024-ലും ഇത്തരം പുരാതന വിശ്വാസങ്ങളില്‍ മുറുകെപിടിച്ച് സ്ത്രീകളുടെ സംഭാവനകളെ ഇകഴ്ത്തി സംസാരിക്കുന്നത് ഭയാനകമായ കാര്യമാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്നത് ഒരു ഗെയിം പ്ലാന്‍ അല്ല, മറിച്ച് സ്ത്രീശാക്തീകരണവും സാമ്പത്തികമായ ആവശ്യവുമാണ്,'' മറ്റൊരാള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും അവരുടെ കഴിവുകള്‍ തിരിച്ചറിയാനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന് പകരം സ്ത്രീകളോട് വീട്ടില്‍ തന്നെ തുടരാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന് എന്തോ കുഴപ്പമുണ്ട്, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 16, 2024 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
'സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണം'; മുന്‍ പാക് ക്രിക്കറ്റ് താരം സയീദ് അന്‍വറിന്റെ കണ്ടുപിടിത്തം