Free Flo: പെൺകുട്ടികൾക്ക് ആർത്തവസംബന്ധമായ അറിവുകളുമായി ആപ്പ്; നിർമ്മിച്ചത് പതിനൊന്നുകാരി

Last Updated:

ആര്‍ത്തവത്തെ കേന്ദ്രീകരിച്ചുള്ള നിരവധി ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലുമായിട്ട് ഉണ്ടെങ്കിലും അവയില്‍ കൂടുതലും പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള അയിഷ ഗോയല്‍ എന്ന 11 വയസുകാരി ആര്‍ത്തവത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ അറിയാന്‍ പെണ്‍കുട്ടികളെ സഹായിക്കുന്നതിനായി 'ഫ്രീ ഫ്‌ലോ' എന്ന ആപ്പ് നിര്‍മ്മിച്ചിരിക്കുകയാണ്. മെന്‍സ്ട്രുവല്‍ സൈക്കിള്‍ ട്രാക്കുചെയ്യാനുള്ള ഓപ്ഷനും ഈ ആപ്പ് നല്‍കുന്നുണ്ട്. തെന്റെ പെണ്‍ സുഹൃത്തുക്കളില്‍ ചിലര്‍ ശരീരം ചില മാറ്റങ്ങളിലൂടെ കടന്നുപോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പാടുപെടുന്നത് ഞാന്‍ കണ്ടതിന് ശേഷമാണ് ഇങ്ങനെ ഒരു ആപ്പ് നിര്‍മ്മിക്കുന്ന ആശയം എന്നില്‍ ഉദിച്ചത് എന്നാണ് അയിഷ പറയുന്നത്.
'ആര്‍ത്തവത്തെക്കുറിച്ച് മുതിര്‍ന്നവരോട് സംസാരിക്കാന്‍ ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടാണ്. പലരുടെ വീട്ടിലും ഇതിനെക്കുറിച്ചുള്ള സംസാരം വിലക്കിയതും ആര്‍ത്തവത്തെ കുറിച്ചുള്ള അറിവില്ലായ്മയ്ക്ക് കാരണമായി,' അയിഷ വിശദീകരിക്കുന്നു.
ആര്‍ത്തവത്തെ കേന്ദ്രീകരിച്ചുള്ള നിരവധി ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലുമായിട്ട് ഉണ്ടെങ്കിലും അവയില്‍ കൂടുതലും പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളല്ല, അയിഷ പറഞ്ഞു. അങ്ങനെയാണ് അവളുടെ പ്രായത്തിലുള്ളവര്‍ക്ക് മാത്രമായി ഒരു ആപ്പ് സൃഷ്ടിക്കാനുള്ള ആശയം വരുന്നത്.
'ആര്‍ത്തവ ആരോഗ്യം സംബന്ധിച്ച വിവരങ്ങളുടെ ഒരു പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്ന ആപ്പ് സൃഷ്ടിക്കാനുള്ള ആശയം എനിക്ക് ലഭിച്ചത് അങ്ങനെയാണ്. അതോടൊപ്പം, നടുവേദന, മുഖക്കുരു, മലബന്ധം തുടങ്ങിയ ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കല്‍, ട്രാക്കിംഗ് കാലയളവ് തീയതികളും ചാറ്റ്‌ബോട്ടും പോലുള്ള കൂടുതല്‍ സവിശേഷതകള്‍ ആപ്പില്‍ ചേര്‍ത്തു,' അയിഷ പറഞ്ഞു.
advertisement
'അയിഷ അങ്ങേയറ്റം ബോധവതിയായ കുട്ടിയാണ്. അവളുടെ ചില സുഹൃത്തുക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ അവള്‍ സഹതപിക്കുകയും ഒരു പരിഹാരം വാഗ്ദാനം ചെയ്യാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് 'ഫ്രീ ഫ്‌ലോ' എന്ന ആപ്പ്. ഈ ആപ്പ് ലളിതവും എന്നാല്‍ വളരെ രസകരവുമാണ്. കാരണം ഇത് പെണ്‍കുട്ടികള്‍ക്ക് എളുപ്പത്തില്‍ ആക്സസ്സും വിവരങ്ങളും ഉറപ്പ്‌നല്‍കുന്നു,' ഈ പദ്ധതിയില്‍ അവള്‍ക്ക് പിന്തുണ നല്‍കിയ വൈറ്റ്ഹാറ്റ് ജൂനിയറിലെ ആയിഷയുടെ ഉപദേഷ്ടാവ് പര്‍ണ്ണ മേത്ത പറഞ്ഞു.
''ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍, ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് ആര്‍ത്തവസമയത്ത് ആവശ്യമായ പിന്തുണ എങ്ങനെ നല്‍കണമെന്ന ബോധം എനിക്കുണ്ട്. എന്നിരുന്നാലും, ഇന്ത്യയിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതുപോലെ തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഈ വിഷയത്തെക്കുറിച്ച് തുറന്നതും വ്യക്തവുമായ ഒരു സംഭാഷണം നടത്താന്‍ അവസരം ലഭിക്കുന്നുണ്ടാവില്ല,'' ആയിഷയുടെ അമ്മ ഷെലീസ പറഞ്ഞു.
advertisement
41 എംബിയാണ് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനെടുക്കുന്നത്. ആര്‍ത്തവ സംബന്ധിയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരുമില്ലെന്ന സങ്കടം ഇല്ലാതാക്കാന്‍ കൂടിയാണ് അയിഷാ ഫ്രീ ഫ്‌ലോ ആപ്പ് കൊണ്ട് ലക്ഷ്യമിടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Women/
Free Flo: പെൺകുട്ടികൾക്ക് ആർത്തവസംബന്ധമായ അറിവുകളുമായി ആപ്പ്; നിർമ്മിച്ചത് പതിനൊന്നുകാരി
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement