Women's Day 2022 | സുരക്ഷ ഉറപ്പ് വരുത്താനായി സ്ത്രീകൾ നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ട അഞ്ച് ആപ്പുകൾ

Last Updated:

2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ, സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള അഞ്ച് ആപ്പുകൾ പരിചയപ്പെടാം

സ്വാതന്ത്ര്യം ആ​ഗ്രഹിക്കുന്ന സ്ത്രീകളെ (Women) സംബന്ധിച്ച് അനുകൂലമായ സാമൂഹികാവസ്ഥയല്ല ഇപ്പോഴും നിലവിലുള്ളത്. മനോഭാവങ്ങൾ, ധാരണകൾ, പ്രത്യയശാസ്ത്രങ്ങൾ എന്നിവയാൽ മലിനമായ സാമൂഹ്യ ഘടന സ്ത്രീകളെ പലപ്പോഴും ശ്വാസം മുട്ടിക്കുന്നു. കാര്യങ്ങൾ ക്രമേണ മാറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, സ്ത്രീകൾക്ക് ഒട്ടും ഭയപ്പെടാതെ രാത്രിയിൽ പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യമുള്ള ഒരു ലോകത്തിൽ നിന്ന് നമ്മൾ ഇപ്പോഴും വളരെ അകലെയാണ്. സാമൂഹിക തിന്മകൾ നിലനിൽക്കുന്ന ഈ ഇരുണ്ട വനത്തിൽ സ്വയം വഴി വെട്ടിത്തെളിച്ചുകൊണ്ട് ശക്തമായ അടിത്തറ കണ്ടെത്താനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും സ്വതന്ത്രരാകാനും ഉള്ള ശ്രമങ്ങൾ നടത്തുകയാണ് സ്ത്രീകൾ. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ അവർക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഒരു ലോകം ഉണ്ടാക്കാൻ പിന്തുണ നൽകുന്നുണ്ട്.
ഉദാഹരണത്തിന്, അപകട ഘട്ടങ്ങളിൽ സഹായം തേടാൻ സ്ത്രീകളെ സഹായിക്കുന്ന ആപ്പുകൾ ഉണ്ട്. സ്ത്രീകളുടെ സംരക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തിക്കൊണ്ടാണ് ഈ ആപ്പുകൾ പ്രവർത്തിക്കുന്നത്. 2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ, സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള അഞ്ച് ആപ്പുകൾ പരിചയപ്പെടാം
രക്ഷ (RAKSHA)
ഈ ആപ്പ്, ഒരിക്കൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ, കോളിങ് സംവിധാനവുമായി സ്വയം ബന്ധിക്കപ്പെടും. അതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോക്താവിനെ സംബന്ധിച്ച് സഹായം തേടുക എളുപ്പമാകും. ആപത്തുണ്ടാകുന്ന സാഹചര്യങ്ങളിൽ ഒരു ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് മുൻകൂട്ടി തെരഞ്ഞെടുത്തിട്ടുള്ള കോൺടാക്റ്റുകളിലേക്ക് അപായ സൂചന (Alert) അയയ്‌ക്കാൻ കഴിയും. കൂടാതെ, തെരഞ്ഞെടുത്ത കോൺടാക്റ്റുകൾക്ക് നിങ്ങളുടെ ലൊക്കേഷനും കാണാനാകും. ആപ്പ് പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും, വോളിയം കീ മൂന്ന് സെക്കൻഡ് അമർത്തിപ്പിടിച്ച് നിങ്ങൾക്ക് അപായ സൂചനകൾ അയയ്‌ക്കാൻ കഴിയും. ഇന്റർനെറ്റ് ഇല്ലെങ്കിലും ഇത് ചെയ്യാൻ കഴിയും.
advertisement
സേഫ്റ്റിപിൻ (SAFETIPIN)
ഓരോ മിനുട്ടിലും സ്ഥിതി​ഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സമയങ്ങളിൽ ഏറെ പ്രയോജനപ്പെടുന്ന ഒരു ആപ്പാണ് ഇത്. വളരെ പ്രധാപ്പെട്ട നിരവധി സവിശേഷതകൾ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എമർജൻസി കോൺടാക്റ്റ് നമ്പറുകൾ, ജിപിഎസ് ട്രാക്കിങ്, സുരക്ഷിത സ്ഥാനങ്ങൾ നിർദ്ദേശിക്കൽ എന്നിങ്ങനെയുള്ള ഘടകങ്ങൾ ഈ ആപ്ലിക്കേഷനെ മറ്റുള്ളവയേക്കാൾ ആകർഷകമാക്കി മാറ്റുന്നു. നിങ്ങൾക്ക് പോകാനായി സുരക്ഷിതമായ സ്ഥലങ്ങൾ പിൻ ചെയ്യുന്നതിനാലാണ് ഈ ആപ്പിനെ സേഫ്റ്റിപിൻ എന്ന് പേരുള്ളത്. സുരക്ഷിതമല്ലാത്ത സ്ഥലത്തേക്ക് പോകുന്നതിൽ നിന്ന് ആപ്പ് നിങ്ങളെ തടയുകയും ചെയ്യുന്നു.
advertisement
സ്മാർട്ട് 24×7 (SMART 24×7)
കോൾ സെന്റർ പിന്തുണ, പെട്ടെന്ന് അപടക സൂചന (Panic Alert) അയയ്‌ക്കാനുള്ള സംവിധാനം എന്നിവ ഈ ആപ്പിന്റെ സവിശേഷതയാണ്. മാത്രമല്ല ഒരു ബട്ടൺ അമർത്തിയാൽ എല്ലാ എമർജൻസി കോൺടാക്‌റ്റുകളുമായി വളരെ വേ​ഗത്തിൽ ബന്ധപ്പെടാൻ കഴിയും. സംശയകരമായ സാഹചര്യങ്ങളിൽ ചിത്രങ്ങൾ ക്ലിക്ക് ചെയ്യുന്നതിനും ഈ ചിത്രങ്ങൾ പോലീസിന് കൈമാറുന്നതിനും ആപ്ലിക്കേഷൻ പിന്തുണ നൽകുന്നുണ്ട്.
advertisement
ബിസേഫ് (BSAFE)
വൈവിധ്യമാർന്ന നിരവധി സവിശേഷതകളോടെ എത്തുന്ന മറ്റൊരു ആപ്പാണിത്. നിങ്ങളുടെ എമർജൻസി കോൺടാക്റ്റിൽ ഉള്ളവരെ നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ അനുവദിക്കും. മാത്രമല്ല നിങ്ങളുടെ ചുറ്റുപാടുകളുടെ ചിത്രങ്ങൾ, ഓഡിയോ, വീഡിയോ എന്നിവ എടുത്ത് വിവിധ എമർജൻസി കോൺടാക്‌റ്റുകളിലേക്ക് അയയ്‌ക്കാനും ബിസേഫ് വഴി സാധിക്കും. കൂടാതെ ഇതിൽ ഒരു വ്യാജ കോൾ ഓപ്ഷനുമുണ്ട്. നിങ്ങൾ ഒരു ഫോൺ കോളിലാണെന്ന് നടിക്കാനും അപകടകരമായേക്കാവുന്ന സാഹചര്യത്തിൽ നിന്ന് പുറത്തുകടക്കാനും ഇത് നിങ്ങളെ സഹായിക്കും.
ചില്ല (CHILLA)
അപകടാവസ്ഥകളിൽ സഹായിക്കുന്ന മറ്റൊരു ആപ്പാണ് ചില്ല. ഇതിൽ വളരെ നൂതനമായ ഒരു സവിശേഷതയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റ് ആപ്പുകളെപ്പോലെ, ചില്ലയ്ക്കും ഒരു എമർജൻസി ബട്ടൺ ഉണ്ട്. എന്നിരുന്നാലും, നിങ്ങൾക്ക് ആ ബട്ടൺ അമർത്താൻ കഴിയാത്ത സാഹചര്യം ചിലപ്പോൾ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ചെയ്യേണ്ടത് ഉറക്കെ നിലവിളിക്കുക മാത്രമാണ്, ആപ്പ് സ്വയമേവ പ്രവർത്തനക്ഷമമാവുകയും എമർജൻസി കോൺടാക്റ്റുകൾക്ക് അപായ സൂചനകൾ അയയ്ക്കുകയും ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Life/
Women's Day 2022 | സുരക്ഷ ഉറപ്പ് വരുത്താനായി സ്ത്രീകൾ നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ട അഞ്ച് ആപ്പുകൾ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement