ഫെമിനിസ്റ്റുകളെ നിങ്ങൾക്കായി ഒരു ദ്വീപ്
Last Updated:
island
ഫെമിനിസ്റ്റുകളെ തൊട്ടാൽ പൊള്ളുന്ന ഈ കാലത്ത് , ലക്ഷണമൊത്ത ഫെമിനിസ്റ്റുകൾക്ക് മാത്രം പ്രവേശനം അനുവദനീയമായൊരു ദ്വീപ് ഇതാ ഫിൻലന്റിൽ. പുരുഷ വർഗത്തെ തീർത്തും അവഗണിച്ചൊരു അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സ്വാഗതം. ഇതാ ഒരു 'പുരുഷ രഹിത' റിസോർട്ട് നിങ്ങൾക്കായി ഒരുങ്ങുന്നു.
'സൂപ്പർ ഷി ഐലൻഡ്' എന്നാണ് റിസോർട്ടിന്റെ പേര്. അമേരിക്കൻ സംരംഭക ക്രിസ്റ്റീന റോത്ത് ആണ് ഉടമ. വിനോദ സഞ്ചാര കേന്ദ്രങ്ങളായ കലാബസസ് ആശ്രമം,റാൻഞ്ച് മാലിബു ഒക്കെ ഈ ദ്വീപിനടുത്ത് സ്ഥിതി ചെയ്യുന്നു.എന്നാൽ ഇവിടെ പുരുഷന്മാരുടെ സമീപനം മറ്റു സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും, ഇതോടെ സ്ത്രീകൾക്ക് തങ്ങളുടെ സ്വകാര്യത നഷ്ട്ടമാകും എന്ന ചിന്തയെ തുടർന്നാണ് റോത്ത് , സൂപ്പർ ഷി ഐലൻഡ് റിസോർട്ടെന്ന ആശയത്തിൽ എത്തിയത്.
മാത്രമല്ല, പുരുഷ സാന്നിധ്യം സ്ത്രീകളിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും റോത്ത് അവകാശപ്പെടുന്നു. സുന്ദരന്മാരായ ചെറുപ്പക്കാരെ കാണുമ്പോൾ സ്ത്രീകളുടെ ശ്രദ്ധ അവരിൽ പെട്ടുപോകുമെന്നും ഉടനെ ലിപ്സ്റ്റിക്ക് പുരട്ടി പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചെടുക്കാൻ ശ്രമിക്കുമെന്നാണ് റോത്തിന്റെ കണ്ടെത്തൽ. താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന വാദമൊന്നും റോത്തിനില്ല, പുരുഷന്മാരോട് ഒരു വിരോധവുമില്ല.മറിച്ച് , സ്ത്രീകൾക്ക് സ്വന്തം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവിശ്യമുണ്ടെന്ന തന്റെ ചിന്തയാണ്, ഈ ഒരു സംരംഭത്തിൽ തന്നെ എത്തിച്ചതെന്നും റോത്ത് വ്യക്തമാക്കുന്നു.
advertisement
8.4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടിൽ പുരുഷന്മാരുടെ പ്രവേശനം തീർത്തും നിരോധിച്ചിരിക്കുകയാണ്. പത്ത് ഗസ്റ്റ് ക്യാബിനുകളും ,ഫിറ്റ്നസ് സെന്ററുകളും, സ്പായും അടങ്ങിയ പാക്കേജ് ആണ് സ്ത്രീകൾക്ക് ഇവിടെ ഉള്ളത് . കൂടാതെ കുക്കിങ്ങിനും, ബോഡി ഫിറ്റ്നെസ്സിനും പ്രത്യേകം ക്ലാസ്സുകളും പാക്കേജിൽ ഉൾപ്പെടുന്നു. ജൂലൈയിൽ പ്രവർത്തനം ആരംഭിക്കുന്ന റിസോർട്ടിന്റെ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടില്ല.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2018 5:04 PM IST


