'ഹോസ്റ്റലുകളിൽ രാത്രി 9.30 എന്ന നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കണം'; സർക്കാരിന് ഹൈക്കോടതി നിർദേശം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് ഹൈക്കോടതി
കൊച്ചി: ഹോസ്റ്റലുകളിൽ രാത്രി 9.30 എന്ന നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാരിനോട് വിഷയത്തിൽ വിശദീകരണം തേടിയത്.
സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് ഹൈക്കോടതി
നിരീക്ഷിച്ചു. ഇത്തരം നിയന്ത്രണംആണധികാര വ്യവസ്ഥയുടെ ഭാഗമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സുരക്ഷയുടെ പേരിൽ വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുത് എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സംസ്ഥാനത്തെന്നും കോടതി ചോദിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2022 8:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
'ഹോസ്റ്റലുകളിൽ രാത്രി 9.30 എന്ന നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കണം'; സർക്കാരിന് ഹൈക്കോടതി നിർദേശം