കൊച്ചിയെ വിധിക്കു വിട്ടുകൊടുക്കാം; കൊച്ചിയിലെ കാനയുടെ ഹർജികളില്‍ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
- Published by:Naseeba TC
- news18-malayalam
Last Updated:
ആരും കോടതി ഉത്തരവുകള്‍ അംഗീകരിക്കുന്നില്ല. മടുത്ത് പിന്മാറുകയാണെന്നും കോടതി
കൊച്ചിയിലെ കാനയുടെ അവസ്ഥയിൽ കടുത്ത അമര്‍ഷം രേഖപ്പെടുത്തി ഹൈക്കോടതി. ആരും കോടതി ഉത്തരവുകള്‍ അംഗീകരിക്കുന്നില്ലെന്നും ഹൈക്കോടതി ഹർജികളില്‍ നിന്ന് പിന്മാറുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കൊച്ചിയെ വിധിക്കു വിട്ടുകൊടുക്കാമെന്നും മടുത്ത് പിന്മാറുകയാണെന്നുമാണ് ഹർജി പരിഗണിക്കവേ ഇന്ന് കോടതി പറഞ്ഞത്. സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കോടതിക്കും നാണക്കേടാണ്. സര്‍ക്കാര്‍ വിഷയം അതീവ ഗൗരവമായി കാണണമെന്നും കോടതി ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ അവസാനിപ്പിക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചക്കകം അന്തിമ തീരുമാനമെടുത്ത് കോടതിയെ അറിയിക്കാനാണ് നിർദേശം. ഹരജി തിങ്കളാഴ്ച പരിഗണിക്കും.
advertisement
പൊട്ടിപ്പൊളിഞ്ഞ കാനകൾ രണ്ടാഴ്ച്ചയ്ക്കകം അന്തർദേശീയ നിലവാരത്തിൽ നന്നാക്കണമെന്ന് കൊച്ചി കോർപ്പറേഷന് നവംബർ 18 ന് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിരുന്നു. കാനയിൽ മൂന്ന് വയസ്സുകാരൻ വീണ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിർദേശം.
സംഭവത്തിൽ കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ നേരിട്ടെത്തി ഖേദം രേഖപ്പെടുത്തിയിരുന്നു. ഖേദമല്ല, നടപടിയാണ് ആവശ്യമെന്നായിരുന്നു അന്ന് കോടതി നൽകിയ മറുപടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2022 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയെ വിധിക്കു വിട്ടുകൊടുക്കാം; കൊച്ചിയിലെ കാനയുടെ ഹർജികളില്‍ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍