ഇന്ത്യയിലെ ഏറ്റവും വിപുലമായ വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി കൊച്ചിയില്‍

Last Updated:

ചൈനയില്‍ നടക്കുന്ന ആഗോള വനിതാ സാങ്കേതിക സ്റ്റാര്‍ട്ടപ് മേളയായ 'ഷി ലവ്സ് ടെക്ക്-2019'ന്‍റെ ദേശീയ ഗ്രാന്‍റ് ചലഞ്ചിലെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ 31 വനിതാ സംരംഭങ്ങളെ ഉച്ചകോടിയില്‍ അവതരിപ്പിക്കും. വനിതാ സംരംഭകര്‍ക്കും വനിതാകേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായുള്ള ആഗോള വേദിയാണ് 'ഷി ലൗവ്സ് ടെക് 2019' എന്ന ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം.

കൊച്ചി: വനിതാ സംരംഭങ്ങളുടെ വിപുലമായ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമേകാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വനിതാ സ്റ്റാര്‍ട്ടപ് ഉച്ചകോടിയായ 'വിമന്‍ സ്റ്റാര്‍ട്ടപ് സമ്മിറ്റ് 2019' കൊച്ചിയില്‍.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനു (സിഐഐ) കീഴിലുള്ള ഇന്ത്യന്‍ വിമന്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ച് കളമശേരി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സിലാണ് ഏകദിന ഉച്ചകോടി നടത്തുന്നത്.
സംരംഭകരാകാന്‍ താല്പര്യമുള്ള വനിതകളെ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സംരംഭക അന്തരീക്ഷം വളര്‍ത്തിയെടുക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം. നേതൃനിരയിലുള്ള വിജയികളും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും നയകര്‍ത്താക്കളുമടക്കമുള്ളവര്‍ തങ്ങളുടെ അനുഭവങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കുന്ന സമ്മേളനത്തില്‍ 'എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സംരംഭക അന്തരീക്ഷ വികസനം' എന്നതാണ് മുഖ്യവിഷയം. വനിതാ ഉദ്യോഗസ്ഥര്‍, സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍, എന്നിവര്‍ക്കൊപ്പം വന്‍കിട സ്ഥാപനങ്ങളുടെ നേതൃനിരയിലുള്ളവരും സംരംഭകര്‍ക്കൊപ്പം  പങ്കെടുക്കും.
കേരളത്തിലെ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തില്‍ 13 ശതമാനം വനിതാ പങ്കാളിത്തമുണ്ട്. വനിതാ സംരംഭങ്ങളെ സഹായിക്കുന്നതിനായി വിവിധ നയങ്ങളും പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. വനിതകള്‍ക്കായി വനിതകളാല്‍ നടത്തപ്പെടുന്ന സംരംഭങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കി രാജ്യത്തുടനീളമുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ പ്രയോജനപ്പെടുത്താം. സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഉച്ചകോടിയില്‍ പങ്കുവയ്ക്കും.
advertisement
സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ശ്രീമതി മൃദുല്‍ ഈപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ ബാങ്ക് സിഒഒ ശ്രീമതി ശാലിനി വാര്യര്‍, ഐഎഎന്‍ സഹസ്ഥാപക ശ്രീമതി പദ്മജ രുപാരെല്‍, ആവണ ക്യാപിറ്റല്‍ സ്ഥാപക ശ്രീമതി അഞ്ജലി ബന്‍സല്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ഷീ ലവ്സ് ടെക്, തേജ വെഞ്ച്വേഴ്സ് എന്നിവയുടെ സ്ഥാപകയായ വിര്‍ജീനിയ ടാന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രചോദക പ്രഭാഷക രശ്മി ബന്‍സാല്‍, എഴുത്തുകാരിയും സംരംഭകയുമായ മുത്തുമണി സോമസുന്ദരം എന്നിവരുമായി സംഭാഷണം നടക്കും.
advertisement
വിമന്‍ ഇന്‍ ബിസിനസ് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബ്രാന്‍ഡ് സര്‍ക്കിള്‍ സ്ഥാപകയും സിഇഒയുമായ മാളവിക ആര്‍ ഹരിത, വിര്‍ജീനിയ ടാന്‍, അഞ്ജലി ബന്‍സല്‍, പദ്മജ രുപാരെല്‍, ശാലിനി വാര്യര്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്‍ക്ലുസിവിറ്റി ഇന്‍ വര്‍ക്ക്പ്ളെയിസ് എന്നവിഷയത്തില്‍ നാന്ദിക ത്രിപാഠി(ഫോബ്സ് ഇന്ത്യ), അനുപം നിധി(സീമെന്‍സ്), ഷെല്ലി തക്രാല്‍(ഫെയ്സ്ബുക്ക്), ദീപ്തി ദത്ത്(ആമസോണ്‍), ശ്രയാന ഭട്ടാചാര്യ(ലോകബാങ്ക് സീനിയര്‍ ഇക്കണോമിസ്റ്റ്), സീമ കുമാര്‍(ഐബിഎം) എന്നിവരാണ് പങ്കെടുക്കുന്നത്.
ഉച്ചകഴിഞ്ഞ് ദി വിമെന്‍ ബില്‍ഡിംഗ് ടുമാറോസ് ബിസിനസ് എന്ന വിഷയത്തില്‍ ശില്‍പ എലിസബത് അബ്രഹാം(വാന്‍-ഇഫ്രാ) നിവേദ ആര്‍ എം(ട്രാഷോണ്‍), ഡീന ജേക്കബ് (ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്), ഗീതിക ശര്‍മ്മ(വിസാര), ജാന്‍സി ജോസ്(സ്ട്രാവ) എന്നിവര്‍ പങ്കെടുക്കും.
advertisement
വ്യവസായ ലോകത്തെ പ്രമുഖര്‍, അന്താരാഷ്ട്ര ബാങ്കിംഗ് രംഗത്തെ പ്രതിനിധികള്‍, ഫേസ്ബുക്ക്, ആമസോണ്‍, ഐബിഎം തുടങ്ങിയ കമ്പനി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്‍റെ സഹകരണത്തോടെ ഒരുക്കുന്ന വട്ടമേശ സമ്മേളനവും ഉച്ചകോടിയില്‍ ഉണ്ടാകും.
സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്, മൃദുല്‍ ഈപ്പന്‍, ഡോ. സജി ഗോപിനാഥ്, ഷീല കൊച്ചൗസേപ്പ്, ശാലിനി വാര്യര്‍, എംഎസ്എ കുമാര്‍(പ്രസിഡന്‍റ് ടൈ കേരള), ദിനേശ് തമ്പി(പ്രസിഡന്‍റ് കെഎംഎ), കെ പോള്‍ തോമസ്(ചെയര്‍മാന്‍ സിഐഐ കേരള കൗണ്‍സില്‍),ദീപക് അസ്വാനി(കോ-ചെയര്‍ ഫിക്കി), ശ്രയാന ഭട്ടാചാര്യ, സുനിത സിംഗ്(വാധ്വാനി ഫൗണ്ടേഷന്‍), ഷെല്ലി തക്രാല്‍, ദീപ്തി ദത്ത്, വൈശാലി(പിഡബ്ല്യൂസി), ആനന്ദ് പാര്‍ത്ഥസാരഥി(എഡിറ്റര്‍ ഇന്ത്യ ടെക് ഓണ്‍ലൈന്‍) തുടങ്ങിയവരാണ് വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
advertisement
ബില്‍ഡിംഗ് ആന്‍ ഇന്‍ക്ലുസിവ് ഓണ്‍ട്രപ്രണര്‍ഷിപ്പ് എക്കോ സിസ്റ്റം എന്ന വിഷയത്തില്‍ സുനിത സിംഗ്(വാധ്വാനി ഫൗണ്ടേഷന്‍) ഡോ മൃദുല്‍ ഈപ്പന്‍, ഡോ. ചിത്ര ഐഎഎസ്(ഡയറക്ടര്‍ കേരള ഐടി മിഷന്‍) ഷീല കൊച്ചൗസേപ്പ്(വി സ്റ്റാര്‍) എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനത്തില്‍ പ്രമുഖ ചലച്ചിത്ര സംവിധായിക അഞ്ജലി മേനോനാണ് സംസാരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിലെ ഏറ്റവും വിപുലമായ വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി കൊച്ചിയില്‍
Next Article
advertisement
മട്ടന്നൂരിൽ കെ കെ ശൈലജയോട് അറുപതിനായിരം വോട്ടിന് തോറ്റ നേതാവിനെ ആർ എസ് പി പുറത്താക്കി
മട്ടന്നൂരിൽ കെ കെ ശൈലജയോട് അറുപതിനായിരം വോട്ടിന് തോറ്റ നേതാവിനെ ആർ എസ് പി പുറത്താക്കി
  • ആർ എസ് പി സംസ്ഥാന സമിതി അംഗം ഇല്ലിക്കൽ ആഗസ്തിയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കി

  • 2021 മട്ടന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജയോട് 60,963 വോട്ടിന് ഇല്ലിക്കൽ ആഗസ്തി തോറ്റു

  • പാർട്ടി നേതാക്കൾ വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നുവെന്ന് ഇല്ലിക്കൽ ആഗസ്തി ആരോപിച്ച് പരസ്യ വിമർശനം നടത്തി

View All
advertisement