മലയാളി വനിത സംരംഭകയ്ക്ക് വുമണ്‍ എക്കണോമിക്ക് ഫോറം പുരസ്ക്കാരം

Last Updated:
കൊച്ചി: വുമണ്‍ എക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യൂഇഎഫ്) 'യങ് ലീഡേഴ്‌സ് ക്രിയേറ്റിങ് എ ബെറ്റര്‍ വേള്‍ഡ് ഫോര്‍ ഓള്‍' (എല്ലാവര്‍ക്കുമായി പുതുലോകം സൃഷ്ടിക്കുന്ന യുവ നേതാക്കള്‍) അവാര്‍ഡ് കൊച്ചിയില്‍ നിന്നുള്ള ബ്യൂട്ടി സ്‌പെഷ്യലിസ്റ്റും യുവ സംരംഭകയുമായ കാര്‍ത്തിക നായര്‍ കരസ്ഥമാക്കി. ന്യൂഡല്‍ഹിയില്‍ വുമണ്‍ എക്കണോമിക്ക് ഫോറമാണ് അവാര്‍ഡ് സമ്മാനിച്ചത്. വ്യവസായ രംഗത്തെ പ്രമുഖരും വിദഗ്ധരായ ജൂറികളും ചേര്‍ന്നാണ് വിജയിയെ തെരഞ്ഞെടുത്തത്. ഈ വിഭാഗത്തില്‍ ഡബ്ല്യൂഇഎഫ് ബഹുമതി നേടുന്ന മലയാളിയാണ് കാര്‍ത്തിക നായര്‍. വുമണ്‍ എക്കണോമിക് ഫോറം ഗ്ലോബല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ഹര്‍ബീന്‍ അറോറയാണ് അവാര്‍ഡ് സമ്മാനിച്ചത്.
കോസ്മറ്റിക് വ്യവസായ രംഗത്ത് പുതിയ തരംഗങ്ങള്‍ കുറിച്ച വനിത സംരംഭക എന്ന നിലയില്‍ ഈ വര്‍ഷത്തെ ഡബ്ല്യൂഇഎഫ് അവാര്‍ഡ് കരസ്ഥമാക്കിയതില്‍ സന്തോഷമുണ്ടെന്നും പുതിയ ചുവടുവയ്പ്പുകള്‍ക്ക് അവാര്‍ഡ് പ്രചോദനമാകുമെന്നും എന്നെ തെരഞ്ഞെടുത്തതില്‍ ലീഗിലെ എല്ലാ വനിതകളോടും നന്ദിയുണ്ടെന്നും കാര്‍ത്തിക നായര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ടു പറഞ്ഞു.
കൊച്ചിയിലെ ഒരു പിആര്‍ ഏജന്‍സിയിലൂടെ കരിയർ തുടങ്ങി കാര്‍ത്തിക മാര്‍ക്കറ്റിങിലേക്കും പിന്നീട് സൗന്ദര്യ രംഗത്തേക്കും ചുവടുമാറ്റുകയായിരുന്നു. ഇറ്റലിയില്‍ നിന്നുള്ള ഒരു പ്രമുഖ കോസ്മറ്റിക് ബ്രാന്‍ഡിനായി പ്രവർത്തിച്ച ശേഷം മേഖലയില്‍ രാജ്യാന്തര പരിശീലനം നേടി. ഈ രംഗത്ത് ലഭിച്ച പ്രൊഫഷണല്‍ അറിവ് കരുത്താക്കി കാര്‍ത്തിക സ്വന്തമായി ഒരു ബ്യൂട്ടി ക്ലിനിക്ക് ആരംഭിച്ചു. 'കാര്‍ത്തിക പ്രൊഫഷണല്‍ ബ്യൂട്ടി ക്ലിനിക്കി'ന്റെ തുടക്കമായിരുന്നു ഇത്. ജോലി ഉപേക്ഷിച്ച് സ്വന്തം സ്ഥാപനം തുടങ്ങിയ കാര്‍ത്തിക ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടാമത്തെ ഫ്രാഞ്ചൈസിയും ആരംഭിച്ചു. ഇനി കേരളത്തിലുടനീളം സ്വന്തം ശൃംഖല സ്ഥാപിക്കണമെന്നാണ് കാര്‍ത്തികയുടെ ആഗ്രഹം.
advertisement
പൂര്‍ണമായും വനിതകള്‍ ഉള്‍പ്പെട്ട എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഓള്‍ ലേഡീസ് ലീഗിന്റെ (ഓള്‍) ഭാഗമാണ് വുമണ്‍ എക്കണോമിക് ഫോറം. വനിത നേതൃത്വത്തിന്റെ കൂട്ടുകെട്ടിന്റെ സംരംഭത്തിന്റെ വേള്‍ഡ് വൈഡ് വെബാണ് ഓള്‍. 150 രാജ്യങ്ങളിലായി 700ലധികം ചാപ്റ്ററുകളും 70,000ത്തിലധികം അംഗങ്ങളുമായി ഓളും ഡബ്ല്യുഇഎഫും വളരെ വേഗത്തില്‍ വളരുന്ന വനിത നെറ്റ്‌വര്‍ക്കായി മാറിയിരിക്കുകയാണ്. ആഗോള വനിത ശാക്തീകരണത്തിനും അവരുടെ ബിസിനസ് അവസരങ്ങള്‍ വിപുലമാക്കുന്നതിനും ഡബ്ല്യുഇഎഫ് സജീവമായി പ്രവര്‍ത്തിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
മലയാളി വനിത സംരംഭകയ്ക്ക് വുമണ്‍ എക്കണോമിക്ക് ഫോറം പുരസ്ക്കാരം
Next Article
advertisement
അല്‍പശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് അടച്ചിടും; നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചകഴിഞ്ഞ് അവധി
അല്‍പശി ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് അടച്ചിടും; നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement