International Tiger Day 2021: കടുവകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന 4 വനിതാ ഫോട്ടോഗ്രാഫര്‍മാരെ പരിചയപ്പെടാം

Last Updated:

കാടുകളില്‍ പോയി കടുവകളുടെ അവിശ്വസനീയമായ ചിത്രങ്ങള്‍ പകര്‍ത്തിയ 4 വനിതാ ഫോട്ടോഗ്രാഫര്‍മാരെ പരിചയപ്പെടാം

tiger
tiger
ലിംഗവിവേചന വാര്‍ത്തകള്‍ സമൂഹത്തെ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന, സ്ത്രീ ശിശുഹത്യ കേസുകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇന്ത്യയില്‍, വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി പോലുള്ള ഒരു മേഖലയില്‍ സ്ത്രീകള്‍ അവിശ്വസനീയമായ നേട്ടങ്ങള്‍ കൈവരിക്കുന്നത് കാണുന്നത്് അങ്ങേയറ്റം സന്തോഷകരമാണ്.
ഇത്തരം വാര്‍ത്തകള്‍ നേട്ടങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാവുക മാത്രമല്ല വ്യക്തികളെന്ന നിലയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും വളരാനുള്ള കഴിവിനെ ക്കുറിച്ചുള്ള പഴയ യാഥാസ്ഥിതിക ധാരണകളെ തകര്‍ക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച്, കടുവകളുടെ അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി മാതൃകയായ 4 വന്യജീവി ഫോട്ടോഗ്രാഫര്‍മാരെ പരിചയപ്പെടുത്തുന്നു.
രതിക രാമസാമി
ഇന്ത്യയിലെ തന്നെ പ്രധാന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായി അറിയപ്പെടുന്ന രതിക പൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി രാജ്യത്തിന്റെ അഭിമാനമായി മാറി. ഒരു മുഴുവന്‍ സമയ ഫോട്ടോഗ്രാഫര്‍ ആവണമെന്ന അവളുടെ അഭിനിവേശത്തെ പിന്തുടരാന്‍ ചെന്നൈയില്‍ താമസമാക്കിയ രതിക ഐ.ടി ജോലി ഉപേക്ഷിച്ചു. താന്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ മുഴുവന്‍ ക്രെഡിറ്റും അതിലെ മൃഗങ്ങള്‍ക്കാണെന്നും രതിക പറയുന്നു.
advertisement
ലതിക നാഥ്
ഇന്ത്യയിലെ ആദ്യത്തെ വന്യജീവി ജീവശാസ്ത്രജ്ഞയായി അവര്‍ കണക്കാക്കപ്പെടുന്നു. ടൈഗര്‍ പ്രിന്‍സസ് (നാഷണല്‍ ജിയോഗ്രഫിക്കിന്റെ വിശേഷണം്) എന്നറിയപ്പെടുന്ന ലതിക 6 വയസ്സുള്ളപ്പോള്‍ മുതല്‍ ക്യാമറകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയിരുന്നു.
രാജ്യത്തെ കടുവകളുടെ സംരക്ഷണത്തില്‍ ലതികയുടെ സംഭാവനയ്ക്ക് ''അവളുടെ ധൈര്യം'' (ഹെര്‍ ഡേറിങ്ങ്‌നെസ്സ്) എന്ന വിശേഷണ ബഹുമതി ലഭിച്ചിരുന്നു. കടുവ സംരക്ഷണത്തിലും മാനേജ്‌മെന്റിലും ഡോക്ടറേറ്റ് നേടിയ ലതിക 25 വര്‍ഷത്തിലേറെയായി കടുവകള്‍ക്ക് വേണ്ട് പ്രവര്‍ത്തിക്കുന്നു.
advertisement
ഐശ്വര്യ ശ്രീധര്‍
മുംബൈയില്‍ നിന്നുള്ള ഐശ്വര്യ ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും, അവതാരികയും, ഡോക്യുമെന്ററി ഫിലിം മേക്കറുമാണ്. സാങ്ച്വറി ഏഷ്യ-യംഗ് നാച്ചുറലിസ്റ്റ് അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ക്യാമറ ഫെയര്‍ അവാര്‍ഡ് എന്നിവ നേടിയ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് 24-കാരിയായ ഐശ്വര്യ . 2020 ല്‍ വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ബഹുമതി നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് ഐശ്വര്യ.
advertisement
തഡോബ അന്ധാരി ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള കാട്ടു ബംഗാള്‍ കടുവ മായയെ ആസ്പദമാക്കി ടൈഗര്‍ ക്വീന്‍ ഓഫ് തരു എന്ന ഡോക്യുമെന്ററി ചിത്രം ഐശ്വര്യയുടെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു.
ഷബ്‌നം സിദ്ദിഖി
വന്യജീവി ഫോട്ടോഗ്രാഫറും, ജൈവവൈവിധ്യ സംരക്ഷണ വിദഗ്ധയുമായ ഷബ്‌നം 2006ല്‍ രണ്‍തമ്പോര്‍ ദേശീയ ഉദ്യാനത്തില്‍ വെച്ചാണ് കടുവകളുമായി അടുക്കുന്നത്. ആകര്‍ഷകമായ ചിത്രങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ച ഷബ്‌നം ഗ്ലോബല്‍ കോംപാക്റ്റ് നെറ്റ്വര്‍ക്ക് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
International Tiger Day 2021: കടുവകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന 4 വനിതാ ഫോട്ടോഗ്രാഫര്‍മാരെ പരിചയപ്പെടാം
Next Article
advertisement
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
  • മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് കടന്നു, 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും.

  • കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും.

  • തീരദേശ മേഖലയിൽ NDRF, SDRF സംഘങ്ങൾ വിന്യസിച്ചു, താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കി.

View All
advertisement