Mission Paani | ഇന്ത്യയിലെ ജലക്ഷാമത്തിന്റെ ഭാരം പേറുന്നവർ സ്ത്രീകൾ; വെള്ളം ശേഖരിക്കേണ്ടത് സ്ത്രീകളുടെ മാത്രം കടമയോ?

Last Updated:

നമ്മളിൽ പലർക്കും വെള്ളം ലഭിക്കുകയെന്നാൽ ഒരു ടാപ്പ് തുറക്കുന്ന അധ്വാനം മാത്രമേയുള്ളു. അത്രയും എളുപ്പത്തിൽ വെള്ളം കയ്യെത്തും ദൂരത്ത് ലഭ്യമാകുന്നു. എന്നാൽ ആഗോള ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് അത് ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്.

നിത്യ ജീവിതത്തിൽ വെള്ളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വെള്ളം ലഭിക്കാനായി നിങ്ങൾ അധ്വാനിക്കാറുണ്ടോ? നമ്മളിൽ പലർക്കും വെള്ളം ലഭിക്കുകയെന്നാൽ ഒരു ടാപ്പ് തുറക്കുന്ന അധ്വാനം മാത്രമേയുള്ളു. അത്രയും എളുപ്പത്തിൽ വെള്ളം കയ്യെത്തും ദൂരത്ത് ലഭ്യമാകുന്നു. എന്നാൽ ആഗോള ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് അത് ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്. മറ്റ് വികസ്വര രാജ്യങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇന്ത്യയിലെ സാഹചര്യവും. ഇന്ത്യയിലെ പലയിടങ്ങളിലും കുടിവെള്ളത്തിനായി മൈലുകളോളം യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
ദിവസേന ഒരു കുടുംബത്തിന് ആവശ്യമായ വെള്ളം ശേഖരിക്കുക എന്ന ബാധ്യത സ്ത്രീകളിലേക്ക് എത്തിച്ചേരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വെള്ളത്തിനായി ദീർഘദൂരം കാൽനടയായി സ്ത്രീകൾ യാത്ര ചെയ്യുന്നു. ദൈനംദിന ഗാർഹിക ആവശ്യങ്ങൾക്ക് വെള്ളം ശേഖരിക്കുന്നത് ആ വീട്ടിലെ സ്ത്രീയുടെ ജോലിയായി മാത്രം സമൂഹം കണക്കാക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്നും സ്ത്രീകൾ വെള്ളത്തിനായി കിലോമീറ്ററുകളോളം നടന്നാണ് പോകുന്നത്. ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് കുടിവെള്ളം ശേഖരിക്കാനായി 2.5 കിലോമീറ്റർ വരെ ഒരു ദിവസം സ്ത്രീകൾ നടക്കുന്നു.
advertisement
ശുദ്ധജലത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ ആഗോള ശുദ്ധജലത്തിന്റെ 4 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. 2017ലെ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 256 ജില്ലകളിൽ ഭൂഗർഭജലനിരപ്പ് കുറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഭൂഗർഭജല തോത് കുറയുന്നതോടെ ഈ പ്രദേശങ്ങളിലെ സ്ഥിതി കൂടുതൽ വഷളാകും.
ഇന്ത്യയിലെ ഭൂരിഭാഗം ഗ്രാമീണ കുടുംബങ്ങൾക്കും കുടിവെള്ളം പൈപ്പ് വഴി ലഭ്യമാകുന്നില്ല . നഗരപ്രദേശങ്ങളിലും സ്ഥിതി മെച്ചമല്ല. വൃത്തിഹീനമായ ജലസ്രോതസ്സുകളെയാണ് പലരും ആശ്രയിക്കുന്നത്. രാജ്യത്തെ പല തെക്കൻ നഗരങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ഉദാഹരണത്തിന് ബാംഗൂരിൽ ആഴ്ചയിൽ രണ്ടുതവണ മാത്രമേ വെള്ളം ലഭിക്കുകയുള്ളു. ഹൈദരാബാദിൽ ചില പ്രദേശങ്ങളിൽ മൂന്ന് ദിവസത്തിലൊരിക്കലാണ് വെള്ളം ലഭിക്കുന്നത്. ചെന്നൈയിൽ കുടിവെള്ള വിതരണത്തിനായി ദിവസവും 250 ടാങ്കറുകൾ 2,250 ട്രിപ്പുകൾ നടത്തുന്നു. വരും വർഷങ്ങളിൽ ജലക്ഷാമം കൂടുന്നതോടെ ഈ വിതരണവും അനിശ്ചിതത്വത്തിലാകും.
advertisement
Also read- Mission Paani | 13 ലക്ഷം ഗാർഹിക ടോയ്‌ലറ്റുകളും 5 കോടിയിലധികം സർക്കാർ ശൗചാലയങ്ങളും നിർമ്മിച്ച ബിന്ദേശ്വർ പഥകിനെ പരിചയപ്പെടാം
ഉത്തരേന്ത്യ അടക്കമുള്ള പ്രദേശങ്ങളിൽ വീട്ടിലേക്ക് വെള്ളം ശേഖരിക്കുന്നതിനായി സ്ത്രീകൾ ചിലവഴിയ്ക്കുന്നത് 3-4 മണിക്കൂറാണ്. കുടിവെള്ളത്തിനായി നിത്യ ജീവിതത്തിലെ പ്രധാനപ്പെട്ട മണിക്കൂറുകളാണ് അവർ ബലി കഴിക്കുന്നത്. ഈ സമയം വിദ്യാഭ്യാസത്തിനായോ മറ്റു സാമ്പത്തിക പ്രവർത്തനങ്ങൾക്കായോ അവർക്ക് വിനിയോഗിക്കാവുന്നതാണ്. സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കാൻ കഴിയുന്ന അവസരങ്ങൾ ഇതിലൂടെ നഷ്ടമാകുകയാണ്. NCW പഠനം പറയുന്നത് ഒരു ഗ്രാമീണ മേഖലയിലെ സ്ത്രീ ഒരു വർഷം വെള്ളം ശേഖരിക്കാൻ വേണ്ടി മാത്രം 14,000 കിലോമീറ്ററിലധികം നടക്കുന്നു എന്നാണ്. നഗരത്തിലെ സ്ത്രീകളാകട്ടെ റോഡരികിലെ ടാപ്പുകളിൽ നിന്നോ ടാങ്കറുകളിൽ നിന്നോ വെള്ളം ശേഖരിക്കാൻ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ടതായും വരുന്നു.
advertisement
Also read- Mission Paani | മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്തെ പാവപ്പെട്ടവർക്ക് 6 ലക്ഷം ശൗചാലയങ്ങൾ നിർമ്മിച്ച് നൽകിയ തിരുച്ചിറപ്പള്ളി സ്വദേശി
ഇന്ത്യയിലെ എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യത്തോടെയാണ് ന്യൂസ് 18-ന്റെയും ഹാർപിക് ഇന്ത്യയുടെയും സംരംഭമായ മിഷൻ പാനി പ്രവർത്തനമാരംഭിച്ചത്. എല്ലാവരിലും ശുദ്ധമായ കുടി വെള്ളം ലഭ്യമാക്കുക എന്നതാണ് കാമ്പെയ്‌നിന്റെ ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Life/
Mission Paani | ഇന്ത്യയിലെ ജലക്ഷാമത്തിന്റെ ഭാരം പേറുന്നവർ സ്ത്രീകൾ; വെള്ളം ശേഖരിക്കേണ്ടത് സ്ത്രീകളുടെ മാത്രം കടമയോ?
Next Article
advertisement
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
  • കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് മന്ത്രി പറഞ്ഞു.

  • സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ടെന്ന് മന്ത്രി; സുരക്ഷാ കാര്യങ്ങളിലും പരിമിതി.

  • മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയില്‍ കളിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നവീകരണം ആരംഭിച്ചത്.

View All
advertisement