ഇന്റർഫേസ് /വാർത്ത /life / Nagma Mohammed Mallick | നഗ്മ മുഹമ്മദ് മാലിക്: 'ഓപ്പറേഷൻ ഗംഗ'യിൽ പോളണ്ടിലെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്ന മലയാളി ഉദ്യോഗസ്ഥ

Nagma Mohammed Mallick | നഗ്മ മുഹമ്മദ് മാലിക്: 'ഓപ്പറേഷൻ ഗംഗ'യിൽ പോളണ്ടിലെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്ന മലയാളി ഉദ്യോഗസ്ഥ

നഗ്മ മുഹമ്മദ് മാലിക്

നഗ്മ മുഹമ്മദ് മാലിക്

യുക്രെയ്നിൽ നിന്ന് പോളണ്ട് അതിർത്തിയിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസേവനങ്ങൾ നൽകാൻ അംബാസഡർ മുന്നിൽ തന്നെയുണ്ടായിരുന്നു.

  • Share this:

യുക്രെയ്നിലെ (Ukraine) ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയിൽ (Operation Ganga) പോളണ്ടിലെ (Poland) ഏകോപനം നടത്തുന്നത് മലയാളി വനിതാ ഉദ്യോഗസ്ഥ. പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മുഹമ്മദ് മാലിക്കാണ് മുന്നില്‍ നിന്ന് രക്ഷാ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. കാസർകോട് സ്വദേശിയാണ് ഡൽഹിയിൽ ജനിച്ച നഗ്മ. യുക്രെയ്നിൽനിന്നുള്ള വിദ്യാർഥികളുമായി 13 പ്രത്യേക വിമാനങ്ങളാണ് ഇതുവരെ പോളണ്ടിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

യുക്രെയ്നിൽ നിന്ന് പോളണ്ട് അതിർത്തിയിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസേവനങ്ങൾ നൽകാൻ അംബാസഡർ മുന്നിൽ തന്നെയുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി കെ സിങ് ഉദ്യോഗസ്ഥയുടെ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ‌

Also Read- Pune Metro Rail | പൂനെ മെട്രോ റെയില്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്രസർക്കാർ തീരുമാനപ്രകാരം കഴിഞ്ഞയാഴ്ചയാണ് ജനറൽ വി കെ സിങ് പോളണ്ട് വഴിയുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കാനായി വാർസോയിലെത്തിയത്. പോളണ്ട് വിദേശകാര്യ മന്ത്രിയുമായി സിങ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്നിലേക്ക് മരുന്ന്, പുതപ്പ് അടക്കമുള്ള മാനുഷിക സഹായം നൽകുന്നതും പോളണ്ട് വഴിയാണ്.

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് നഗ്മ ചുമതലയേറ്റത്. കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ താമസക്കാരനായിരുന്ന മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ. നഗ്മ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഓവര്‍സീസ് കമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ ജോലി ലഭിച്ചതോടെ കാസര്‍കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറുകയായിരുന്നു ഹബീബുള്ളയും കുടുംബവും. സെന്റ് സ്റ്റീഫന്‍സ് കോളജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണേമിക്സിലുമായിരുന്നു പഠനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

1991 ബാച്ച് ഇന്ത്യൻ വിദേശ സർവീസ് ഉദ്യോഗസ്ഥയാണ്. 1991ല്‍ വിദേശകാര്യവകുപ്പില്‍ കരിയര്‍ നയതന്ത്രജ്ഞയായിട്ടായിരുന്നു തുടക്കം. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു.കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ വാണിജ്യവിഭാഗത്തിന്റെ ചുമതല നഗ്മയ്ക്കായിരുന്നു. ടുണീഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലും അംബാസഡറായിരുന്നു. ഡല്‍ഹിയില്‍ അഭിഭാഷകനായ ഫരീദ് ഇനാം ‌മാലിക്കാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.

First published:

Tags: Poland, Russia ukraine news