Pune Metro Rail | പൂനെ മെട്രോ റെയില്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Arun krishna
- news18-malayalam
Last Updated:
32.2 കിലോമീറ്റർ നീളമുള്ള പുണെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്റർ ദൂരമാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്
പൂനെ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ചു. 32.2 കിലോമീറ്റർ നീളമുള്ള പുണെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്റർ ദൂരമാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വനസ് മുതൽ ഗാർവെയർ കോളജ് മെട്രോ സ്റ്റേഷൻ, പിസിഎംസി മുതൽ ഫുഗേവാഡി മെട്രോ സ്റ്റേഷൻ എന്നിങ്ങനെ 2 റൂട്ടുകളിലാണ് പുണെ മെട്രോ സർവീസ് നടത്തുന്നത്. 2016 ഡിസംബർ 24നാണ് പ്രധാനമന്ത്രി പദ്ധതിക്കു തറക്കല്ലിട്ടത്. 11,400 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്.
Ensuring convenient and comfortable travel for the people of Pune.
PM @narendramodi inaugurated the Pune Metro and travelled on board with his young friends. pic.twitter.com/154a2mJk8f
— PMO India (@PMOIndia) March 6, 2022
സ്റ്റേഷനില്‍ നിന്ന് വാങ്ങിയ അദ്ദേഹം ഗാര്‍വെയര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആനന്ദനഗര്‍ സ്റ്റേഷന്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തു. പൂനെയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം ട്രെയിനില്‍ ഉണ്ടായിരുന്നു. കുട്ടികളോട് സംവദിക്കാനും അദ്ദേഹം മറന്നില്ല. പൂനെയിലെ ജനങ്ങള്‍ക്ക് സൗകര്യവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ചിത്രങ്ങളും അദ്ദേഹത്തിന്‍റെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്.
advertisement
പൂനെ മെട്രോ ജനങ്ങളുടെ ഗതാഗതം സുഗമമാക്കുമെന്നും നഗരത്തെ മലിനീകരണ വിമുക്തമാക്കുമെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മികച്ച യാത്രാമാർഗം ഉപയോഗിക്കാന്‍ ആളുകളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പൂനെ മുനിസിപ്പൽ കോർപ്പറേഷൻ വളപ്പിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു.
മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി അജിത് പവാർ, മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, പൂനെ മേയർ മുരളീധർ മൊഹോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പരസ്യപ്രചാരണം അവസാനിച്ചു; ഉത്തര്‍പ്രദേശിലെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ
advertisement
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ (UP ELECTION ) അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്‍റെ അവസാന റൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) വാരണാസി(Varanasi) അടക്കം 54 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാന്‍ വാരണാസിയില്‍ എത്തിയിരുന്നു.
advertisement
കോവിഡ് മഹാമാരി കൈകാര്യം ചെയ്ത വിധം, കര്‍ഷക സമരം, ഇന്ധനവില, ക്രമസമാധാനം, സാമ്പത്തിക , സുരക്ഷാ സാഹചര്യങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രചാരണ വിഷയമാക്കിയിരുന്നു.
യു.പിക്കൊപ്പം ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പു നടന്നിരുന്നു. എല്ലായിടത്തെയും ഫലം 10ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു നടന്ന 5 ൽ നാലിലും ബിജെപിയാണ് ഭരണത്തിൽ. നാലിടത്തും ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നാണു ജനങ്ങളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2022 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Pune Metro Rail | പൂനെ മെട്രോ റെയില്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


