യുവതി ഒറ്റ പ്രസവത്തില്‍ നാലു കുട്ടികളുടെ അമ്മയായി; മഞ്ഞപ്പിത്തത്തിനും അരിവാള്‍ രോഗത്തിനും ഇടയില്‍
- Published by:Karthika M
- news18-malayalam
Last Updated:
പരിശോധനയില്‍ ഇവര്‍ക്ക്, അരിവാള്‍ കോശരോഗവും, കടുത്ത മഞ്ഞപ്പിത്തവും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഒഡീഷയിലെ കട്ടക്കില്‍ ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ ജനിച്ചു. ഭുവനേശ്വറിലെ ഗഞ്ചം ജില്ലയിലെ ഭഞ്ചാനഗര്‍ ബ്ലോക്കിലെ ശരണ്‍കുള്‍ സ്വദേശിനിയായ ചാബി നായിക്കാണ് കുഞ്ഞുങ്ങളുടെ അമ്മ. ബീരേന്ദ്ര നായിക്കാണ് ഇവരുടെ ഭര്‍ത്താവ്. കഠിന ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഇടയിലാണ് ഇവര്‍ നാല് മക്കളെ വയറ്റില്‍ ചുമന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ ആരോഗ്യസ്ഥിതിയും സ്ഥിതിഗതികളുടെ കാര്യഗൗരവവും സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഇവരെ കട്ടക്കിലെ എസ്സിബി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, എസ്സിബി ആശുപത്രിയിലെ പരിശോധനയില്‍ ഇവരുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് കണ്ടെത്തി. പരിശോധനയില്‍ ഇവര്‍ക്ക്, അരിവാള്‍ കോശരോഗവും, കടുത്ത മഞ്ഞപ്പിത്തവും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ ഗുരുതരമായ രീതിയില്‍ ഇവരെ വിളര്‍ച്ചയും ബാധിച്ചിരുന്നു.
ഇവരുടെ അതി ഗുരുതര ആരോഗ്യ സ്ഥിതി തിരിച്ചറിഞ്ഞ എസ്സിബി ആശുപത്രി ഇവരെ പുറംതള്ളാതെ, ഇതൊരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു. ജനറല്‍ ഡോക്ടര്‍മാരും, ഗൈനക്കോളജിയിലെ വിദഗ്ദരും, രക്തത്തിന്റെ പഠനം നടത്തുന്ന ഹെമറ്റോളജി വിഭാഗവും, കരള്‍, പിത്തകോശം, അഗ്‌ന്യാശയം തുടങ്ങിയവയുടെ പഠനം നടത്തുന്ന ഹെപ്പറ്റോളജി വിഭാഗവും ചേര്‍ന്നാണ് ഇവരെ നിരീക്ഷിച്ചതും, ചികിത്സിച്ചതും. അഞ്ച് ജീവനും രക്ഷിച്ചെടുക്കാന്‍ ഇവര്‍ ഒരുമിച്ച് അസാധാരണമായ വൈദ്യ നടപടി ക്രമമാണ് സ്വീകരിച്ചത്.
advertisement
എസ്സിബി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ തലവനായ ഡോക്ടര്‍ തുഷാര്‍ കറിന്റെ നേതൃത്വത്തില്‍ നടന്ന ചികിത്സാ നപടിയ്ക്ക് ഒടുവിലാണ് ഈ അമ്മയെയും കുഞ്ഞുങ്ങളെയും ജീവിതത്തിലേക്ക് കൊണ്ടുവന്നത്. നാല് പെണ്‍കുട്ടികളാണ് ജനിച്ചത്. ഇതില്‍ ഏറ്റവും അത്ഭുതകരമായ കാര്യം എന്തെന്നാല്‍, ചാബിയുടേത് വളരെ ദുര്‍ബലമായ ആരോഗ്യ സ്ഥിതി ആയിരുന്നു എന്നതാണ്. ഡോക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. തന്റെ മാതൃത്വത്തെ ചേര്‍ത്തു പിടിച്ചുകൊണ്ട് അനിതര സാധാരണമായ രീതിയില്‍ അവള്‍ പ്രകടിപ്പിച്ച അവളുടെ മനോഭാവമാണ്, ശസ്ത്രക്രിയ വേണ്ടി വന്നേക്കാം എന്ന സാധ്യതയെ തട്ടിയെറിഞ്ഞ് അവര്‍ പ്രസവിച്ചത്.
advertisement
ദൈവാനുഗ്രഹത്താല്‍, നാല് പെണ്‍കുട്ടികളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഇവരുടെ അമ്മ ചാബി എല്ലാ ചികിത്സകളോടും നന്നായി പ്രതികരിക്കുന്നുമുണ്ട് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചാബിയെ എസ്സിബി ആശുപത്രിയിലെത്തിക്കാന്‍ സഹായകമായത് സ്മൈല്‍ പ്ലീസ് എന്ന സന്നദ്ധ സംഘടനയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓളിവുഡ് അഭിനേതാവായ സബ്യസാചി മിശ്രയാണ് സംഘടനയുടെ സ്ഥാപകന്‍. ബീരേന്ദ്ര നായിക്ക്-ചാബി ദമ്പതികളുടെ സാമ്പത്തിക സ്ഥിതി തീര്‍ത്തും ദുര്‍ബലമാണ് എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മിശ്ര അവരുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
advertisement
കൂടാതെ, സ്മൈല്‍ പ്ലീസ് സംഘടനയുടെ സന്നദ്ധ സേവകനായ ബിഭൂതി കുമാര്‍ റേ ചാബിയെ കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരു പക്ഷേ അവരുടെ ജീവന്‍ രക്ഷിച്ചത്, ഈ ഇടപെടല്‍ കാരണമാണ് എന്ന് പറയേണ്ടി വരും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 10, 2021 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
യുവതി ഒറ്റ പ്രസവത്തില്‍ നാലു കുട്ടികളുടെ അമ്മയായി; മഞ്ഞപ്പിത്തത്തിനും അരിവാള്‍ രോഗത്തിനും ഇടയില്‍