ജയലക്ഷ്മിയെ പ്രചോദിപ്പിച്ചത് ഇന്ദിര ഗാന്ധി

Last Updated:

സമൂഹത്തോടുള്ള അവരുടെ നന്‍മയാണ് ഇന്ദിര ഗാന്ധിയിലേക്ക് ആകര്‍ഷിച്ചത്

വിജയിച്ച ഓരോ വ്യക്തിക്കു പിന്നിലും അവര്‍ക്ക് പ്രചോദനം നല്‍കിയ ഒരാള്‍ ഉണ്ടാകും. ജീവിതത്തില്‍ അത്തരത്തില്‍ പ്രചോദനം നല്‍കിയ വ്യക്തിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ സംസ്ഥാന പിന്നേക്കക്ഷേമവകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി. വനിതാ ദിനത്തോടനനുബന്ധിച്ച് ന്യൂസ്18.കോമിനോട് സംസാരിക്കവെയാണ് ജീവിതത്തെ സ്വാധീനിച്ച വ്യക്തിയെക്കുറിച്ച് ജയലക്ഷ്മി മനസ്സു തുറന്നത്.
advertisement
അത് ഇന്ദിരാഗാന്ധി
ഇന്ദിര ഗാന്ധിയാണ് ജയലക്ഷ്മിയെ പ്രചോദിപ്പിച്ച വ്യക്തി. യാദൃശ്ചികമായി രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ടു എന്ന് ആവര്‍ത്തിക്കുന്ന മുന്‍മന്ത്രിയെ സ്വാധീനിച്ച വ്യക്തി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണെന്നതില്‍ അത്ഭുതമില്ല. ജയലക്ഷ്മിയുടെ വാക്കുകളിലൂടെ,
'സമൂഹത്തോടുള്ള അവരുടെ നന്‍മയാണ് ഇന്ദിര ഗാന്ധിയിലേക്ക് ആകര്‍ഷിച്ചത്. ഇന്ദിരാഗാന്ധിയുടെ ചരിത്രവും അവര്‍ പ്രധാനമന്ത്രി ആയതുമുതലുള്ള പേപ്പര്‍ കട്ടിംഗുകളും ഒക്കെ വീട്ടില്‍ ഉണ്ടായിരുന്നു. അതെല്ലാമാണ് പ്രചോദനം ഉണ്ടാക്കിയത്. പ്രചോദനം നല്‍കിയ വ്യക്തിയെപ്പോലെ ആകാന്‍ ശ്രമിച്ചുവെങ്കിലും അങ്ങനെയാകാന്‍ പറ്റിയോ എന്നറിയില്ല. നമ്മളല്ല ഇതിനെക്കുറിച്ചൊന്നും പറയേണ്ടത്. നമ്മുടെ നന്‍മയെക്കുറിച്ച് മറ്റൊരാളിലൂടെയാണ് അറിയേണ്ടത്'.
advertisement
ഇന്ദിര ഗാന്ധി
ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി. ആധുനികചരിത്രത്തിലെ കരുത്തുറ്റ ഭരണാധികാരികളില്‍ ഒരാളായാണ് ഇന്ദിര പ്രിയദര്‍ശിനി നെഹ്‌റു എന്ന ഇന്ദിര ഗാന്ധി വിശേഷിപ്പിക്കപ്പെടുന്നത്.​
മലയാളം വാർത്തകൾ/ വാർത്ത/Life/
ജയലക്ഷ്മിയെ പ്രചോദിപ്പിച്ചത് ഇന്ദിര ഗാന്ധി
Next Article
advertisement
അല്‍പശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് അടച്ചിടും; നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചകഴിഞ്ഞ് അവധി
അല്‍പശി ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് അടച്ചിടും; നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement