പി.കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ; മറിയം ധാവ്ളെ ജനറൽ സെക്രട്ടറി
- Published by:Anuraj GR
- news18-malayalam
Last Updated:
സുശീലാ ഗോപാലന് ശേഷം മഹിളാ അസോസിയേഷന്റെ പ്രധാന ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ശ്രീമതി
തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷയായി മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയെ തെരഞ്ഞെടുത്തു. സുശീലാ ഗോപാലന് ശേഷം മഹിളാ അസോസിയേഷന്റെ പ്രധാന ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ശ്രീമതി. 1998ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതി ട്രഷററായും തുടരും. മുന്‍ മന്ത്രി കെ കെ ശൈലജയെ വൈസ് പ്രസിഡന്‍റായി തിരെഞ്ഞെടുത്തു. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.
ശൈലജയ്ക്ക് പുറമെ, കേരളത്തില്‍ നിന്ന് പി സതീ ദേവി, സൂസന്‍ കോടി, പി കെ. സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരുണ്ട്. സി എസ് സുജാത, എന്‍ സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. കെ കെ ലതിക, ഇ പത്മാവതി എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങള്‍.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 09, 2023 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
പി.കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ; മറിയം ധാവ്ളെ ജനറൽ സെക്രട്ടറി


