ഉൾക്കാഴ്ചയിൽ കൊച്ചിയെ അറിയാൻ പ്രഞ്ജാൽ

Last Updated:
ഐഎഎസ് പദവിയിലിരിക്കുന്നവർക്ക് ചില്ലറയല്ല പണിയുള്ളത്. രണ്ടു കൈയ്യും രണ്ടും കാലും രണ്ടു കണ്ണും കൊണ്ട് ചെയ്തിട്ട് തീരാത്തത്ര പണിയുണ്ടാകും. അങ്ങനെയുള്ളപ്പോൾ കാഴ്ചയില്ലാത്ത ഒരാൾ കളക്ടറായാൽ എന്താകും അവസ്ഥ?വൈകല്യങ്ങളിൽ തളർന്നു പോകാതെ പോരായ്മകളെ സധൈര്യം നേരിട്ട് രാജ്യത്തിനു തന്നെ മാതൃകയായിരിക്കുകയാണ് പ്രഞ്ജാൽ പാട്ടീൽ എന്ന മുപ്പതുകാരി. രാജ്യത്തെ ആദ്യത്തെ കാഴ്ച വൈകല്യമുള്ള ഐഎഎസ് വനിത ഓഫീസറായി പ്രഞ്ജാൽ എറണാകുളത്ത് ചുമതലയേറ്റു. എറണാകുളം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ പ്രഞ്ജാൽ മഹാരാഷ്ട്ര സ്വദേശിനിയാണ്. മെയ് 28നാണ് പ്രഞ്ജാൽ ചുമതലയേറ്റത്. 2017 ലെ യുപിഎസ് സി പരീക്ഷയിൽ 124ാം റാങ്ക് നേടിയാണ് പ്രഞ്ജാൽ അസിസ്റ്റന്റ് കളക്ടറായിരിക്കുന്നത്.
എട്ടാം വയസിൽ രണ്ടു കണ്ണിന്റെയും റെറ്റിനയെ ബാധിച്ച രോഗമാണ് പ്രഞ്ജാലിനെ അന്ധയാക്കിയത്. കുട്ടിക്കാലത്ത് പവർ കൂടിയ ഗ്ലാസുകൾ ഉപയോഗിച്ചിരുന്നതായി പ്രഞ്ജാൽ പറയുന്നു. എന്നാൽ പിന്നീട് കാഴ്ച നഷ്ടമാവുകയായിരുന്നു. എങ്കിലും ദൈനംദിനമുള്ള ജോലികൾ സാധാരണമെന്നപോലെ ചെയ്തിരുന്നുവെന്നും പ്രഞ്ജാൽ വ്യക്തമാക്കുന്നു. രോഗം ഭേദമാക്കാൻ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും ഫലമുണ്ടായില്ല. കാഴ്ച കിട്ടിയില്ലെന്നു മാത്രമല്ല, ഇത്തരം ശസ്ത്രക്രിയകളുടെ വേദന വർഷങ്ങളോളം നീണ്ടു നിൽക്കുന്നതായും
അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ പിന്തുണയാണ് ഏറ്റവും വലിയ പ്രചോദനം എന്നാണ് പാട്ടീൽ പറയുന്നത്. പുതിയ ജോലി സ്ഥലം കാണാൻ പ്രഞ്ജാലിനൊപ്പം മാതാപിാക്കളും കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ആദ്യമായിട്ടല്ല ജോലിയുടെ ഭാഗമായി സ്വന്തം നാട്ടിൽ നിന്ന് മാറി നിൽക്കുന്നതെന്നാണ് പ്രഞ്ജാൽ പറയുന്നത്.
advertisement
എന്നാൽ ഇവിടത്തെ ഭാഷയും ചെയ്യാനുള്ള ജോലികളും പുതിയതു പോലെ തോന്നുന്നുവെന്ന് അവർ. അച്ഛനുമമ്മയും പോയ ശേഷം മാത്രമെ തനിക്ക് തന്റെ ജോലിയിലേക്ക് കടക്കാൻ കഴിയുകയുള്ളുവെന്നും അവർ വ്യക്തമാക്കുന്നു. കൊച്ചിയിലെ ജനങ്ങളുമായി ഇടപഴകാൻ കഴിഞ്ഞിട്ടില്ല. ടൂറിസ്റ്റ് സൗഹൃദ നാടാണ് കൊച്ചി. അതിഥികളെ വളരെ ശ്രദ്ധയോടെ സ്വീകരിക്കുന്നു-പ്രഞ്ജാൽ പറയുന്നു.
അന്ധവിദ്യാർഥികൾക്കുള്ള കമല മേഹ്ത ദാദർ സ്കൂളിലായിരുന്നു പാട്ടീൽ പഠിച്ചത്. മുംബൈ സെന്റ് സേവ്യേഴ്സ് സ്കൂളിൽ നിന്ന് പൊളിറ്റിക്കൾ സയൻസിൽ ബിരുദം നേടി. ഡൽഹി ജെഎൻയുവിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ മാസ്റ്റർ ഡിഗ്രി നേടി. പിന്നാലെ എംഫില്ലും പിഎച്ച്ഡിയും ചെയ്തു. ജെഎൻയുവിലെ പഠനമാണ് സിവിൽ സർവീസസിലേക്ക് തിരിയാൻ തനിക്ക് പ്രചോദനമായതെന്നാണ് അവർ പറയുന്നത്.
advertisement
2016ലായിരുന്നു സിവിൽ സർവീസിനായുള്ള ആദ്യ ശ്രമം. എന്നാൽ അന്ന് 774ാമതാണ് എത്തിയത്. ആദ്യമായി പരീക്ഷ എഴുതിയപ്പോൾ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ലെന്നാണ് പാട്ടീൽ പറയുന്നത്. എന്നാൽ കൃത്യമായ പഠനത്തിലൂടെ രണ്ടാം ശ്രമത്തിൽ വിജയിക്കാനായെന്നും പാട്ടീൽ.
മലയാളം വാർത്തകൾ/ വാർത്ത/Life/
ഉൾക്കാഴ്ചയിൽ കൊച്ചിയെ അറിയാൻ പ്രഞ്ജാൽ
Next Article
advertisement
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം തിരുവനന്തപുരത്ത് നടന്നു.

  • മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്; മകൻ അജയകുമാർ കസ്റ്റഡിയിൽ.

  • മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യക്കുപ്പി ഉപയോഗിച്ച് മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

View All
advertisement