കശ്മീരിലെ ആദ്യ വനിതാ സ്‌നോറേസറെ പരിചയപ്പെടാം
Last Updated:
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ വനിതാ സ്‌നോ റേസറാകാന്‍ തയ്യാറെടുക്കുകയാണ് ഷര്‍മീന്‍ മുഷ്താഖ്. ഗുല്‍മാര്‍ഗിലെ സ്‌കീ റിസോര്‍ട്ടില്‍ നടക്കുന്ന മത്സരത്തിലൂടെയാകും സാഹസിക രംഗത്തേക്ക് ഡോക്ടര്‍ കൂടിയായ ഷര്‍മീൻ്റെ അരങ്ങേറ്റം. മഞ്ഞുമൂടിയ ഗുല്‍മാര്‍ഗിലെ മലനിരകളിലെ സങ്കീര്‍ണ്ണമായ പാതകളിലൂടെയുള്ള കാര്‍ റേസിംഗ് മത്സരങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷമാണ് തുടക്കം കുറിച്ചത്. ഇവിടെ സ്‌നോ ക്രോസില്‍ തൻ്റെ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്നത് കണ്ടാണ് സാഹസികത ഇഷ്ടമില്ലാതിരുന്നിട്ടു പോലും ഷര്‍മീന് മത്സരിക്കാനുള്ള ആഗ്രഹം ഉടലെടുത്തത്. ഇതിന് കുടുംബത്തിൻ്റെ പിന്തുണ കൂടി ലഭിച്ചതോടെ കശ്മീരില്‍ നിന്നുള്ള ആദ്യ വനിതാ സ്‌നോ റേസറാകാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.
50 പേര്‍ മത്സരിക്കുന്ന രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ സഹോദരനൊപ്പമാണ് ഷര്‍മീന്‍ പങ്കെടുക്കുക. ഗുല്‍മാര്‍ഗിലെ 17 ഡിഗ്രി തണുപ്പില്‍ സംഘടിപ്പിക്കുന്ന മത്സരത്തിനായി പൂര്‍ണ്ണമായും തയ്യാറെടുത്തിരിക്കുകയാണ് അവര്‍.
https://www.facebook.com/News18Kerala/videos/1857802444244154/
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 19, 2018 6:37 AM IST


