പ്രായപൂർത്തിയാകാത്തവരുടെ വിവാഹം നടത്തിയാൽ വവേദികൾ അടച്ചു പൂട്ടുമെന്ന് സംസ്ഥാന സർക്കാർ

Last Updated:

ശൈശവ വിവാഹം തടയുന്നതിന് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 18 തികയാത്ത പെൺകുട്ടികളുടെയും 21 വയസിൽ താഴെയുള്ള പുരുഷൻമാരുടെയും വിവാഹം നടത്തുന്ന വേദികളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. ശൈശവ വിവാഹം തടയുന്നതിന് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഇതിനു മുന്നോടിയായി ഓഡിറ്റോറിയങ്ങളുടെ അധികൃതർ വിവാഹം ബുക്ക് ചെയ്യാനെത്തുന്നവരോട് വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടണമെന്നും ഇവ വാങ്ങി സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിവാഹത്തിനു ശേഷം പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനെക്കാൾ നടക്കുന്നതിന് മുമ്പുതന്നെ അവ നിയമാനുസൃതമായി തടയാനാണ് ഇത്.
വിവാഹ മണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, മറ്റു ഹാളുകൾ തുടങ്ങിയ വേദികളിൽ ശൈശവ വിവാഹം നടന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കേരള പഞ്ചായത്തീ രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയുടെ ലംഘനമായി കണക്കാക്കി ലൈസൻസ് റദ്ദാക്കണമെന്നാണ് കമ്മിഷൻറെ നിർദേശം.
advertisement
ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മറ്റു നിയമനടപടികളും സ്വീകരിക്കാൻ ആലോചിക്കുന്നുണ്ട്.
അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂട്ടുന്നതിനായാണ് വനിത ശിശുവികസന വകുപ്പ് 'കനല്‍' ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്തീകരിക്കുക, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ജെന്‍ഡര്‍ അവബാധ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് ഈ കര്‍മപരിപാടിയിലൂടെ നടപ്പിലാക്കി വരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Women/
പ്രായപൂർത്തിയാകാത്തവരുടെ വിവാഹം നടത്തിയാൽ വവേദികൾ അടച്ചു പൂട്ടുമെന്ന് സംസ്ഥാന സർക്കാർ
Next Article
advertisement
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
  • മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് കടന്നു, 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും.

  • കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും.

  • തീരദേശ മേഖലയിൽ NDRF, SDRF സംഘങ്ങൾ വിന്യസിച്ചു, താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കി.

View All
advertisement