ആളുകളുടെ തിരക്കേറിയ ജീവിതം ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗങ്ങളില്‍ ഏറ്റവും സാധാരണമായ ഒന്നാണ് പ്രമേഹം (Diabetes). ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 422 മില്യണ്‍ ആളുകള്‍ക്ക് പ്രമേഹമുണ്ട്. ഈ വിട്ടുമാറാത്ത രോഗം കാഴ്ച്ചക്കുറവ്, വൃക്ക സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം, സ്‌ട്രോക്ക്, എന്നിവയ്ക്കും കാരണമാകുന്നു.
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, പ്രമേഹം സ്ത്രീകളില്‍ (women) ഹൃദ്രോഗസാധ്യത നാല് മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പുരുഷന്മാരില്‍ ഇത് ഏകദേശം രണ്ട് മടങ്ങ് മാത്രമാണ്. കൂടാതെ, സ്ത്രീകൾക്ക് മറ്റ് പലവിധ അസുഖങ്ങൾ ഉണ്ടാക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട് മറ്റ് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
Also Read-
COVID-19 കുട്ടികളില്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനംആര്ത്തവ ക്രമക്കേടുകളിലേക്ക് നയിക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍, മൂത്രനാളിയിലെ അണുബാധ എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും സ്ത്രീകള്‍ പ്രമേഹം ഭേദമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രമേഹത്തെ അകറ്റുന്നതിനും അതിന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനുമുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ആരോഗ്യകരമായ ഭക്ഷണക്രമം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. അതിനാല്‍, പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില സൂപ്പര്‍ഫുഡുകള്‍ താഴെ പറയുന്നവയാണ്:
നിരവധി പഠനങ്ങളും ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങളും അനുസരിച്ച്, സാല്‍മണ്‍, അയല, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഈ മത്സ്യങ്ങള്‍ ഒമേഗ -3 ഫാറ്റി ആസിഡുകളായ ഡിഎച്ച്എ, ഇപിഎ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. കൂടാതെ ഇവ ശരീരത്തിലെ ഇന്‍സുലിന്റെ അളവ്, ലിപിഡ് അളവ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്നിവയിലും പ്രധാന പങ്ക് വഹിക്കുന്നു.
മഞ്ഞള്മഞ്ഞള് പ്രമേഹത്തിനുള്ള മികച്ച ആയുര്‍വേദ സൂപ്പര്‍ഫുഡായി കണക്കാക്കപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ ഹെര്‍ബല്‍ മാര്‍ഗമായി ഇതിനെ കണക്കാക്കാം. മാത്രമല്ല, മഞ്ഞള്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ശരീരത്തിലെ ഇന്‍സുലിന്‍ അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു.
ഇഞ്ചിഎല്ലാ സസ്യാധിഷ്ഠിത ഭക്ഷണങ്ങളിലും ആന്റി ഓക്‌സിഡന്റുകള്‍ വളരെ കൂടുതലാണ്, ഇവയെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഭക്ഷണങ്ങള്‍ എന്ന് വിളിക്കുന്നു. ഇഞ്ചി നീർവീക്കം കുറയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുക മാത്രമല്ല, ജീവിതശൈലി രോഗങ്ങളുടെ ദീര്‍ഘകാല അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഇലക്കറികള്ചീര പോലുള്ള ഇലക്കറികളില്‍ പോഷകങ്ങളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹത്തെ തടയുന്നു. നാരുകള്‍, പ്രോട്ടീന്‍, പൊട്ടാസ്യം, കാല്‍സ്യം എന്നിവയും അവ നല്‍കുന്ന മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.
നട്‌സുകളും വിത്തുകളുംവാല്നട്ട്, ബദാം, ചിയ സീഡ്സ്, ഫ്‌ളാക്‌സ് സീഡ്സ്, മത്തങ്ങ, സൂര്യകാന്തി തുടങ്ങിയവയുടെ വിത്തുകള്‍ എന്നിവ പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാണ്. കാരണം അവയില്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും കുറവാണ്.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.