നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ഗര്‍ഭം' ; എരമാട്ടി മങ്കമ്മ ‍ഏറ്റവും കൂടിയ പ്രായത്തിൽ ഇരട്ടക്കുട്ടികളുടെ അമ്മയായിട്ട് രണ്ടു വർഷം

  'ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ഗര്‍ഭം' ; എരമാട്ടി മങ്കമ്മ ‍ഏറ്റവും കൂടിയ പ്രായത്തിൽ ഇരട്ടക്കുട്ടികളുടെ അമ്മയായിട്ട് രണ്ടു വർഷം

  നീണ്ട 57 വര്‍ഷങ്ങള്‍ക്കു ശേഷം 2019 സെപ്റ്റംബര്‍ 5നാണ് എരമാട്ടി രാജാ റാവുവും ഭാര്യ മങ്കമ്മയും ആദ്യമായി അച്ഛനും അമ്മയുമാവുന്നത്

  • Share this:
   'ഇത് ദൈവത്തിന്റെ സമ്മാനമാണ്'.
   ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ പട്ടണത്തില്‍ സിസേറിയന്‍ വഴി ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം 74-കാരിയായ എരമട്ടി മങ്കമ്മ പറഞ്ഞതിങ്ങിനെയാണ്. കഴി തന്റെ പ്രായത്തില്‍ അമ്മയായായുണ്ടാവുന്ന കളങ്കവും സമൂഹത്തില്‍ നിന്നുണ്ടാവുന്ന പരിഹാസവും പരിഹാസവും മറികടന്ന് ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) വഴി ഗര്‍ഭം ധരിച്ചു മങ്കമ്മ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച് രണ്ട് വര്‍ഷം ഇന്ന് തികയുന്നു.

   നീണ്ട 57 വര്‍ഷങ്ങള്‍ക്കു ശേഷം 2019 സെപ്റ്റംബര്‍ 5നാണ് എരമാട്ടി രാജാ റാവുവും ഭാര്യ മങ്കമ്മയും ആദ്യമായി അച്ഛനും അമ്മയുമാവുന്നത്. രാജ്യത്തെ ഏറ്റവും പ്രായം ചെന്ന് ഗര്‍ഭിണിയായ സ്ത്രീയായതിനാല്‍, ഗുണ്ടൂര്‍ ക്ലിനിക്കിലെ ജീവനക്കാര്‍ മങ്കമ്മ സി-സെക്ഷന് വിധേയയായപ്പോള്‍ 'അത്ഭുത അമ്മ' (Miracle Mother)എന്ന് അവരെ വാഴ്ത്തി.

   നാല് ഗൈനക്കോളജിസ്റ്റുകള്‍, രണ്ട് ശിശുരോഗവിദഗ്ദ്ധര്‍, രണ്ട് അനസ്‌തേഷ്യോളജിസ്റ്റുകള്‍, ഒരു ജനറല്‍ ഫിസിഷ്യന്‍, ഒരു കാര്‍ഡിയോളജിസ്റ്റ് എന്നിവരടങ്ങുന്ന ഒരു സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘത്തിന്റെ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രയത്‌നത്തിന്റെ ഫലമായി അവസാനം മംഗമ്മ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചു.

   1962ലാണ് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ നിലപര്‍ത്തിപ്പാട് ഗ്രാമത്തില്‍ മംഗമ്മ എരമട്ടി, രാജ റാവുവിനെ വിവാഹം കഴിക്കുന്നത്. കുട്ടികളുണ്ടാകാന്‍ വളരെയധികം ആഗ്രഹച്ചിരുന്നെങ്കിലും വിധി അതിന് അനുവദിച്ചില്ല. കുഞ്ഞുണ്ടാവാനായി അവര്‍ പല ഡോക്ടര്‍മാരെ കാണുകയും നിരവധി ആശുപത്രികള്‍ സന്ദര്‍ശിക്കുകയും ചെയ്തു, പക്ഷേ എല്ലാം വെറുതെയായി.

   പിന്നീട്, പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍, മെഡിക്കല്‍ സയന്‍സ് പുരോഗമിച്ചതിനു ശേഷം കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി മാറുകയായിരുന്നു. പല വശത്തു നിന്നും പ്രയാസങ്ങള്‍ ഉണ്ടാവുമെന്നറിഞ്ഞിട്ടും കുഞ്ഞുണ്ടാവാനുള്ള അതിയായ ആഗ്രഹം മൂലം വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായ ഈ ദമ്പതികള്‍ അഹല്യ നഴ്‌സിംഗ് ഹോമിലെ ഡോ. ശനക്കായല ഉമാശങ്കറിനെ ചെന്നു കണ്ടു.

   കാര്‍ഡിയോളജിസ്റ്റുകള്‍, പള്‍മോണോളജിസ്റ്റുകള്‍, മറ്റ് സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരുടെ സമഗ്രമായ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഞങ്ങള്‍ ഐവിഎഫുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. വളരെക്കാലം മുമ്പ് ആര്‍ത്തവ വിരാമം സംഭവിച്ച മങ്കമ്മയ്ക്ക് ഇന്‍-വിട്രോയിലൂടെ, ഒരു മാസത്തിനുള്ളില്‍ വീണ്ടും ആര്‍ത്തവമുണ്ടായി. പ്രായമിത്രയായെങ്കിലും മങ്കമ്മയ്ക്ക് രക്തസമ്മര്‍ദ്ദമോ പഞ്ചസാരയോ പോലുള്ള രോഗങ്ങളോ ഉണ്ടായിരുന്നില്ല.

   തങ്ങളുടെ പ്രായത്തില്‍ കുട്ടികള്‍ ഉണ്ടാകുന്നത് അസാധാരണമാണെന്ന് അറിയാമായിരുന്നെങ്കിലും വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെയും സഹനത്തിന്റെയും സ്വാഭാവിക ഫലമാണ് കുഞ്ഞുങ്ങളെ നല്‍കിയതെന്ന് രാജ റാവു പറഞ്ഞിരുന്നു. 'ഒരു കുഞ്ഞുണ്ടാവാത്തതു മൂലം ഗ്രാമത്തില്‍ എണ്ണമറ്റ പരിഹാസങ്ങളും ഒരുപാട് സാമൂഹിക അപകീര്‍ത്തികളും നേരിട്ടവരാണ് തങ്ങളെന്നും ഇപ്പോള്‍ ദൈവം അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞു.

   പ്രസവത്തിന് ശേഷം കുഞ്ഞുങ്ങളും അമ്മയും നല്ല ആരോഗ്യവതികളായിരുന്നു. ഇരട്ടകുഞ്ഞുങ്ങളുടെ അച്ഛനായതില്‍ രാജാ റാവുവിന്റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല. 'ഇന്ന് ഞങ്ങളാണ് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സന്തുഷ്ടരായ ദമ്പതികളെന്നും ഇപ്പോള്‍ എനിക്ക് തല ഉയര്‍ത്തി എന്റെ ഗ്രാമത്തിലേക്ക് പോകാമെന്നും ഞങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ രാജാ റാവു ഹൃദയാഘാതം മൂലം മരണപ്പെട്ടു. തന്റെ മരണശേഷം കുഞ്ഞുങ്ങളെ നോക്കാനായി ഒരു ബന്ധുവിനെ ഏല്‍പ്പിച്ചിരിക്കുകയാണ് മങ്കമ്മ.
   Published by:Karthika M
   First published:
   )}