• HOME
 • »
 • NEWS
 • »
 • life
 • »
 • വിവാഹവേദിയിൽ വഴുതി വീണ് കൈമുട്ടിന് പരിക്ക് പറ്റി; 1.5 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് വധു

വിവാഹവേദിയിൽ വഴുതി വീണ് കൈമുട്ടിന് പരിക്ക് പറ്റി; 1.5 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് വധു

വധു വിവാഹ വേദിയിലെ ഹൈടെക് ഡാൻസ് ഫ്ലോറിൽ കാൽ വഴുതി വീഴുകയും കൈമുട്ട് ഒടിയുകയും ചെയ്തു

 • Share this:
  ചില ആശയക്കുഴപ്പങ്ങളും കാലതാമസങ്ങളും ഇല്ലാതെ വിവാഹങ്ങളും ഒരുക്കങ്ങളും അപൂർണ്ണമാണ്. പക്ഷേ വിവാഹദിവസം വധുവിനോ വരനോ അവരുടെ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ ആരും ആഗ്രഹിക്കില്ല.

  നിർഭാഗ്യവശാൽ, നിങ്ങൾ തിരഞ്ഞെടുത്തത് ഒരു വലിയ വിവാഹ വേദി ആണെങ്കിൽ അവിടത്തെ കാര്യങ്ങൾ പൂർണമായി നിയന്ത്രിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. അതിനാൽ ചില അപകടങ്ങൾ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

  യു കെയിൽ ഒരു വധുവിന് സമാനമായ അനുഭവം ഉണ്ടായി. ഇതിനെ തുടർന്ന് ഒരുപാട് അവാർഡുകൾ നേടിയിട്ടുള്ള ആ വമ്പൻ വിവാഹ വേദിക്കെതിരെ 1,50,000 പൗണ്ട് (1.5 കോടി രൂപ) ആവശ്യപ്പെട്ട് അവർ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

  മെട്രോ യു കെയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, വധുവായ കാര ഡൊനോവൻ പ്രസ്തുത വിവാഹ വേദിയിലെ ഹൈടെക് ഡാൻസ് ഫ്ലോറിൽ' കാൽ വഴുതി വീഴുകയും കൈമുട്ട് ഒടിയുകയും ചെയ്തു. ഈ ദൗർഭാഗ്യകരമായ സംഭവത്തെ തുടർന്നാണ് വധു വിവാഹ കമ്പനിക്കെതിരെ കേസ് കൊടുത്തത്.

  എൽ ഇ ഡി-ലിറ്റ് ലാമിനേറ്റഡ് പ്ലാസ്റ്റിക് ഫ്ലോറിന്റെ നിർമ്മാതാക്കളുടെ നിർദ്ദേശങ്ങൾ അവഗണിച്ചെന്നും ആളുകളെ അതിലിരുന്ന് പാനീയങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയാൻ വിവാഹ കമ്പനിയായ ലീസ് പ്രിയോറിയിലെ ജീവനക്കാർ പരാജയപ്പെട്ടുവെന്നുമാണ് ഡൊനോവന്റെ അവകാശവാദം. മേശകൾ ഫ്ലോറിൻ്റെ അരികിൽ തന്നെ ക്രമീകരിച്ചതാണ് ആളുകളെ ഫ്ലോറിലിരുന്ന് വൈൻ കുടിക്കാനും നൃത്തം ചെയ്യാനും പ്രോത്സാഹിപ്പിച്ചതെന്ന് അവർ ആരോപിച്ചു.

  വളരെയധികം വഴുതിപ്പോകുന്ന തരത്തിൽ ഉള്ള പ്രതലത്തിൽ ആളുകൾ മദ്യം ചൊരിഞ്ഞപ്പോൾ കമ്പനി ജീവനക്കാർ അത് ഉടനടി തുടച്ച് മാറ്റിയില്ലെന്നും അവർ പറഞ്ഞു. 2018 സെപ്റ്റംബറിലാണ് സംഭവം നടന്നത്. ആ വീഴ്ചയ്ക്ക് ശേഷം മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായ ഡൊനോവൻ ഇപ്പോഴും വേദന അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ അധ്യാപികയായ ഡൊനോവന് ഇതുവരെ തൻ്റെ ജോലിയിലേക്ക് തിരിച്ച് പോകാൻ സാധിച്ചിട്ടില്ല.

  പതിനാറാം നൂറ്റാണ്ടിലെ ട്യൂഡർ മാനർ ഹൗസ് നടത്തുന്ന കൺട്രി ഹൗസ് വെഡ്ഡിംഗ്സ് ലിമിറ്റഡിനെതിരെയാണ് രണ്ട് കുട്ടികളുടെ അമ്മയായ ഡൊനോവൻ കേസ് കൊടുത്തിരിക്കുന്നത്. ഈ വിവാഹ കമ്പനി ഒരിക്കൽ യു കെയിലെ മാഗസിൻ വായനക്കാരുടെ മികച്ച വിവാഹ വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവാഹ വേളയിൽ അതിഥികൾ നൃത്തവേദിയിലേക്ക് പോകുമെന്നും വൈൻ ഗ്ലാസുകൾ പിടിച്ച് നൃത്തം ചെയ്യുമ്പോൾ അത് അവിടെയെല്ലാം ചൊരിയുമെന്നും ഡൊനോവന്റെ അഭിഭാഷകന്‍ ഫിലിപ്പ് ഗോഡ്‌ഡാർഡ് പറഞ്ഞു. അവരുടെ പരിക്കിനെക്കുറിച്ച് സംസാരിക്കവെ, വിവാഹ വേദിയിൽ വെച്ചുള്ള ആ വീഴ്ച എഴുതാനും ഡ്രൈവ് ചെയ്യാനുമുള്ള അവരുടെ കഴിവിനെ ബാധിച്ചെന്നും അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യത്തിൽ സ്ഥാപനത്തിന്റെ വാദങ്ങൾ കോടതി രേഖകളിൽ ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡൊനോവന്റെ അവകാശവാദം തെളിവുകളുടെ അടിസ്ഥാനത്തിൽ ന്യായാധിപൻ പരിശോധിക്കാനിരിക്കുന്നതേ ഉള്ളൂ.
  Published by:Karthika M
  First published: