Wedding Trends 2022 | പെൺകുട്ടികൾക്ക് വിവാഹ ദിനത്തിൽ പരീക്ഷിക്കാവുന്ന ട്രെൻഡി ബ്രൈഡൽ ലുക്കുകൾ
- Published by:Rajesh V
- trending desk
Last Updated:
വിവാഹത്തിനായി ഒരുങ്ങുന്ന എല്ലാ പെൺകുട്ടികളും പുതിയ മേക്കപ്പ് ട്രെൻഡുകളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചും അറിയാൻ താത്പര്യമുള്ളവരായിരിക്കും. എങ്കിൽ തീർച്ചയായും നിങ്ങൾ തുടർന്ന് വായിക്കുക.
ബ്രൈഡൽ മേക്കപ്പ് ട്രെൻഡുകൾ (Bridal Makeup Trends) നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഇപ്പോൾ വിവാഹത്തിന് പെൺകുട്ടികൾ ഹെവി മേക്കപ്പിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സ്വാഭാവികമായ മേക്കപ്പുകളാണ് തെരഞ്ഞെടുക്കുന്നത്. വിവാഹത്തിനായി ഒരുങ്ങുന്ന എല്ലാ പെൺകുട്ടികളും പുതിയ മേക്കപ്പ് ട്രെൻഡുകളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചും അറിയാൻ താത്പര്യമുള്ളവരായിരിക്കും. എങ്കിൽ തീർച്ചയായും നിങ്ങൾ തുടർന്ന് വായിക്കുക.
മിനിമൽ മേക്കപ്പ്
2021ന്റെ തുടക്കത്തിൽ ഉണ്ടായിരുന്നത് പോലെ ബോൾഡ് ലുക്ക് മേക്കപ്പുകൾ ആയിരിക്കില്ല 2022ൽ ആവർത്തിക്കപ്പെടുക. ബ്രൈഡൽ മേക്കപ്പ് ലുക്കുകൾക്കും ഇത് ബാധകമാണ്. പെർഫെക്ട് ബേസ് മേക്കപ്പും തിളങ്ങുന്ന കൺപോളകളും, ഹെവി മസ്കാര, പീച്ച് നിറത്തിലുള്ള ലിപ്സ്റ്റിക്ക് എന്നിവ ഒരു വധുവിനെ അവളുടെ വിവാഹദിനത്തിൽ അതീവ സുന്ദരിയാക്കാൻ വളരെ ആവശ്യമാണ്.
കടും ചുവപ്പ്
ഇന്ത്യൻ വിവാഹങ്ങൾക്ക് യുവതികൾ അണിയുന്ന വസ്ത്രത്തിന്റെ നിറമായാണ് ചുവപ്പ് അറിയപ്പെടുന്നത്. എല്ലാ പെൺകുട്ടികളും ചെയ്യുന്നതുപോലെ നിങ്ങളും ചുവപ്പ് നിറം ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ലൈറ്റ് ഐ മേക്കപ്പ് ചെയ്യുന്നതാകും നല്ലത്. സ്മോക്കി ഐസും മികച്ച ആകൃതിയുള്ള പുരികങ്ങൾ കൂടിയാണെങ്കിൽ ഏതൊരു പെൺകുട്ടിയും വിവാഹദിനത്തിൽ ഒരു രാജകുമാരിയെപ്പോലെ തോന്നും.
advertisement
പീച്ച് പിങ്ക് നിറങ്ങൾ
നിങ്ങൾക്ക് വളരെ ലളിതമായ മേക്കപ്പ് ആണ് ഇഷ്ടമെങ്കിൽ പീച്ച്, പിങ്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ലൈറ്റ് ഐ മേക്കപ്പും പീച്ച് പിങ്ക് നിറങ്ങളിലുള്ള ലിപ്സ്റ്റിക്കും വേണമെന്ന് നിങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റിനോട് ആവശ്യപ്പെടാം. പീച്ചി-പിങ്ക് കവിളുകളും തലയിൽ പൂക്കൾ വച്ചുള്ള ഹെയർ സ്റ്റൈൽ കൂടിയാകുമ്പോൾ നിങ്ങൾ കൂടുതൽ സുന്ദരികളാകുമെന്നതിൽ സംശയമില്ല.
സ്മോക്കി ലുക്ക്
വിവാഹദിനത്തിൽ ന്യൂഡ് ലിപ്സ്റ്റിക്കുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടികളും നിരവധിയാണ്. എന്നാൽ ന്യൂഡ് ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോൾ കണ്ണിന് സ്മോക്കി ലുക്ക് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുവഴി വധുവിന് മോഡേൺ ട്രെഡീഷണൽ ലുക്കുകൾ സമന്വയിപ്പിക്കാൻ സാധിക്കും. 2022ലെ ജനപ്രിയ ബ്രൈഡൽ മേക്കപ്പ് ലുക്കായിരിക്കും ഇത്.
advertisement
മാറ്റ് ഫിനിഷ് ലുക്ക്
ഗ്ലോസി മേക്കപ്പിനേക്കാൾ ഇന്ന് മാറ്റ് ഫിനിഷ് മേക്കപ്പ് ഇഷ്ടപ്പെടുന്നവരാണ് അധികവും. ബ്രൈഡൽ മേക്കപ്പിലും മാറ്റ് ലുക്ക് തിരഞ്ഞെടുക്കുന്നവർ കുറവല്ല. മാറ്റ് ലിപ്സ്റ്റിക്കുകൾ മാത്രമല്ല, മുഖത്തെ മേക്കപ്പിലും ഐ മേക്കപ്പിലും മാറ്റ് ഫിനീഷ് തിരഞ്ഞെടുക്കാറുണ്ട്.
നോ മേക്കപ്പ് മേക്കപ്പ് ലുക്ക്
മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുകൾ അനുസരിച്ച് നോ മേക്കപ്പ് മേക്കപ്പ് ലുക്ക് തിരഞ്ഞെടുക്കുന്ന പെൺകുട്ടികളും ധാരാളമുണ്ട്. അതായത് മേക്കപ്പ് ചെയ്തിട്ടുണ്ട് എന്ന് തോന്നാത്ത വിധമുള്ള മേക്കപ്പ് ലുക്കാണിത്. നല്ല ബേസ് മേക്കപ്പിന് ശേഷം നിങ്ങളുടെ വസ്ത്രങ്ങൾക്ക് അനുയോജ്യമായ തരത്തിൽ ലൈറ്റായ ഐ മേക്കപ്പുകളും ലിപ്സ്റ്റിക്കുമാണ് തിരഞ്ഞെടുക്കേണ്ടത്. ഈ മേക്കപ്പ് ലുക്കിൽ വലിയ ആഭരണങ്ങൾ ആയിരിക്കും കൂടുതൽ അനുയോജ്യം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2021 6:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Wedding Trends 2022 | പെൺകുട്ടികൾക്ക് വിവാഹ ദിനത്തിൽ പരീക്ഷിക്കാവുന്ന ട്രെൻഡി ബ്രൈഡൽ ലുക്കുകൾ