മൂന്നാഴ്ച്ച ഗർഭിണിയായിരിക്കേ വീണ്ടും ഗർഭിണിയായി യുവതി; 3 ആഴ്ച്ച പ്രായവ്യത്യാസത്തിൽ അപൂർവ 'ഇരട്ടക്കുട്ടികൾ'

Last Updated:

ആദ്യം ഗർഭിണിയായി മൂന്നാഴ്ച്ച കഴിഞ്ഞപ്പോഴാണ് യുവതി വീണ്ടും ഗർഭിണിയാകുന്നത്.

കേട്ടാൽ വിചിത്രമെന്ന് തോന്നാം, പക്ഷേ ബ്രിട്ടനിലെ റബേക്ക റോബർട്സ് എന്ന യുവതിയുടെ കഥ യാഥാർത്ഥ്യമാണ്. മൂന്നാഴ്ച്ച ഗർഭിണിയായിരിക്കേയാണ് റബേക്ക വീണ്ടും ഗർഭിണിയാകുന്നത്. അതായത്, മൂന്നാഴ്ച്ച വ്യത്യാസത്തിൽ റബേക്കയുടെ വയറ്റിൽ രണ്ടു കുഞ്ഞുങ്ങൾ ഒരുമിച്ചു വളർന്നു. അതുമാത്രമല്ല, ഒരേ ദിവസം തന്നെ റബേക്ക രണ്ട് കുഞ്ഞുങ്ങൾക്കും ജന്മവും നൽകി.
കേൾക്കുമ്പോൾ ആശ്ചര്യവും സാങ്കൽപ്പിക കഥയുമാണെന്ന് തോന്നാം, എന്നാൽ യാഥാർത്ഥ്യമാണിത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിക്കാൽ കാണാൻ റബേക്കയ്ക്കും ഭർത്താവ് റൈസ് വീവറിനും ഭാഗ്യം ലഭിച്ചിരുന്നില്ല. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ കഴിഞ്ഞ വർഷമാണ് റബേക്ക ഗർഭിണിയാകുന്നത്. ഡോക്ടർമാർ ആ വാർത്ത അറിയിച്ചപ്പോൾ റബേക്കയ്ക്കും റൈസിനും ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.
12 ആഴ്ച്ച ഗർഭിണിയായിരിക്കേയാണ് ഡോക്ടർമാർ റബേക്കയുടെ അസാധാരണ ഗർഭത്തെ കുറിച്ച് തിരിച്ചറിയുന്നത്. പന്ത്രണ്ടാമത്തെ ആഴ്ച്ചയിലുള്ള മൂന്നാമത്തെ സ്കാനിങ്ങിനിലാണ് റബേക്കയുടെ വയറ്റിൽ രണ്ടാമതൊരു കുഞ്ഞ് കൂടി വളരുന്നുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഇരട്ടകുഞ്ഞുങ്ങളെ ഗർഭിണിയാകുന്നത് സാധാരണമാണെങ്കിലും റബേക്കയുടെ ഗർഭം അസാധാരണമായിരുന്നു.
advertisement
ആദ്യത്തെ കുഞ്ഞും രണ്ടാമത്തെ കുഞ്ഞും തമ്മിൽ മൂന്നാഴ്ച്ചത്തെ വ്യത്യാസമുണ്ട്. രണ്ട് കുഞ്ഞുങ്ങൾ വയറ്റിൽ വളരുന്നുണ്ടെന്നതിനേക്കാൾ തന്നെയും ഭർത്താവിനേയും ഞെട്ടിച്ചത് രണ്ടു പേരും തമ്മിൽ മൂന്നാഴ്ച്ചത്തെ വ്യത്യാസമുണ്ട് എന്നതായിരുന്നുവെന്ന് റബേക്ക പറയുന്നു.
advertisement
റബേക്കയുടെ അസാധാരണ ഗർഭത്തെ കുറിച്ച് ആദ്യം ഡോക്ടർമാർക്ക് മനസ്സിലായിരുന്നില്ല. പിന്നീടാണ് 'സൂപ്പർഫെറ്റേഷൻ' എന്ന അവസ്ഥായാണ് ഇതെന്ന് തിരിച്ചറിയുന്നത്. ഗർഭിണിയായിരിക്കേ വീണ്ടും ഗർഭം ധരിക്കുന്ന അവസ്ഥയാണിത്. വളരെ അപൂർവമായ അവസ്ഥയാണിത്. അണ്ഡാശയത്തിൽ നിന്ന് രണ്ട് വ്യത്യസ്ത അവസരങ്ങളിൽ അണ്ഡ‍ങ്ങൾ പുറത്തുവന്ന ശേഷമാണ് ഇത് സംഭവിക്കുന്നത്.
ആദ്യം കേട്ടപ്പോൾ അമ്പരപ്പുണ്ടായെങ്കിലും തനിക്ക് രണ്ട് കുഞ്ഞുങ്ങളാണ് ജനിക്കുന്നതെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ലെന്ന് റബേക്ക പറയുന്നു.
advertisement
റബേക്കയുടെ ഗർഭകാലം ഡോക്ടർമാർക്കും ഏറെ വെല്ലുവിളിയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ലഭിക്കുമോ എന്നുപോലും സംശയമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. പക്ഷേ, അപകടങ്ങളൊന്നുമില്ലാതെ കഴിഞ്ഞ സെപ്റ്റംബറിൽ റെബേക്ക ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകി. നോഹ, റോസ്ലീ എന്നാണ് കുഞ്ഞോമനകൾക്ക് റബേക്കയും റൈസും പേര് നൽകിയിരിക്കുന്നത്.
advertisement
ഒരേ ദിവസമാണ് രണ്ട് കുഞ്ഞുങ്ങളേയും പ്രസവിച്ചതെങ്കിലും റോസ്ലി നോഹയേക്കാൾ മൂന്ന് ആഴ്ച്ച ഇളയതാണ്. ജനിച്ച് 95 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു റോസ്ലി. നോഹയും മൂന്നാഴ്ച്ചയോളം തീവ്രപരിചരണത്തിൽ കഴിഞ്ഞു.
ഇപ്പോൾ രണ്ടുപേരും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതായി റബേക്കയും റൈസും പറയുന്നു. ഏറെ കാത്തിരിപ്പിനൊടുവിൽ ദൈവം തന്ന സമ്മാനമാണ് തന്റെ അപൂർവ ഇരട്ടകുഞ്ഞുങ്ങളെന്നാണ് റബേക്ക പറയുന്നത്. തന്റേയും മക്കളുടേയും കഥ റബേക്കയും റൈസും സോഷ്യൽമീഡിയയിലും പങ്കുവെച്ചിട്ടുണ്ട്. റോബർട്സ് സൂപ്പർ ട്വിൻസ് എന്ന ഇവരുടെ ഇൻസ്റ്റഗ്രാം പേജും ഇതിനകം വൈറലാണ്. കുഞ്ഞുങ്ങളുടെ വിശേഷങ്ങളെല്ലാം ഈ പേജിലൂടെ ദമ്പതികൾ പങ്കുവെക്കാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
മൂന്നാഴ്ച്ച ഗർഭിണിയായിരിക്കേ വീണ്ടും ഗർഭിണിയായി യുവതി; 3 ആഴ്ച്ച പ്രായവ്യത്യാസത്തിൽ അപൂർവ 'ഇരട്ടക്കുട്ടികൾ'
Next Article
advertisement
'ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും';മന്ത്രി വാസവൻ
'ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും';മന്ത്രി വാസവൻ
  • ശബരിമലയിൽ നിന്ന് ഒരു തരി സ്വർണ്ണം പുറത്തുപോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കുമെന്ന് മന്ത്രി വാസവൻ.

  • ഹൈക്കോടതി വിധിയും സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹമാണെന്നും, സർക്കാരിന് കോടതിയുടെ നിലപാടാണെന്നും മന്ത്രി.

  • ദേവസ്വം വിജിലൻസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയെന്നും, സ്വർണ്ണം തിരികെ എത്തിക്കുമെന്നും മന്ത്രി.

View All
advertisement