അഞ്ച് മിനിറ്റോളം 'എല്‍ സിറ്റ്' പൊസിഷനില്‍; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി യുവതി; വൈറല്‍ വീഡിയോ

Last Updated:

അഞ്ച് മിനിറ്റോളം എല്‍ സിറ്റ് പൊസിഷനില്‍ ഇരുന്ന് സ്റ്റെഫാനി മിലിങര്‍ എന്ന യുവതിയാണ് റെക്കോര്‍ഡ് നേടിയത്

ശരീരത്തിന്റെ ഭാരം മുഴുവന്‍ കൈകളില്‍ ഏന്തിയിരിക്കുന്നതാണ് 'എല്‍ സിറ്റ്' പൊസിഷന്‍. 'എല്‍ സിറ്റ്' പൊസിഷനിലിരുന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അഞ്ച് മിനിറ്റോളം എല്‍ സിറ്റ് പൊസിഷനില്‍ ഇരുന്ന് സ്റ്റെഫാനി മിലിങര്‍ എന്ന യുവതിയാണ് റെക്കോര്‍ഡ് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
advertisement
വീഡിയോ കാണുമ്പോള്‍ എല്‍ സിറ്റ് എളുപ്പമാണെന്നാണ് കരുതിയതെന്നും എന്നാല്‍ ശ്രമിച്ചു നോക്കിയപ്പോള്‍ ശരീരം ഒന്നുയര്‍ത്താന്‍ പോലും കഴിയുന്നില്ലെന്ന് പറഞ്ഞാണ് പലരും വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.
VVIPകൾക്ക് സുരക്ഷ ഒരുക്കാൻ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ; ആദ്യ ബാച്ചിൽ 33 വനിതാ ഉദ്യോഗസ്ഥർ
ചരിത്രത്തിലാദ്യമായി, സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്‌സ് അഥവാ സിആര്‍പിഎഫ് വിഭാഗം, വിവിവഐപികളുടെ സുരക്ഷയ്ക്കായി വനിതാ സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കുന്നു. 33 വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ആദ്യ ബാച്ചിന്റെ 10 ആഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനം ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്.
advertisement
ഇത് സംബന്ധിച്ച അനുമതി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുരക്ഷാ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.
ന്യൂസ്18 നടത്തിയ ഒരു ഔദ്യോഗിക ആശയവിനിമയത്തിലൂടെ അറിയാന്‍ സാധിച്ചത്, വനിതാ ഉദ്യോഗസ്ഥരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു കര്‍മ്മ പദ്ധതി സിആര്‍പിഎഫ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ്. തുടക്കത്തില്‍ 6 പ്ലാറ്റൂണ്‍ വനിതാ ഉദ്യോഗസ്ഥരെയാണ് പരിശീലിപ്പിച്ച് എടുക്കുക.
വനിതാ സുരക്ഷാ ജീവനക്കാരുടെ വിന്യാസം ‘ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും’ നടപ്പാക്കുക. എന്നാല്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന കുറച്ച് പേര്‍ക്ക് ആദ്യ ബാച്ചില്‍ നിന്നുള്ള വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
advertisement
കൂടാതെ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് സീസണ്‍ കണക്കിലെടുത്ത് സ്ത്രീകളായ വിവിഐപികള്‍ക്കും മുന്‍ഗണന നല്‍കും. ഈ വനിതാ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് എകെ-47 പോലുള്ള വെടിവെയ്ക്കാനുപയോഗിക്കുന്ന റൈഫിളുകളിലും പരിശീലനം നല്‍കുന്നതായിരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര തുടങ്ങി ഉന്നത ശ്രേണിയിലുള്ള നിരവധി വ്യക്തികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ്.
മലയാളം വാർത്തകൾ/ വാർത്ത/Women/
അഞ്ച് മിനിറ്റോളം 'എല്‍ സിറ്റ്' പൊസിഷനില്‍; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി യുവതി; വൈറല്‍ വീഡിയോ
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement