കരസേനയിൽ വനിതകൾക്ക് ഇനി സ്ഥിരനിയമനം
Last Updated:
നേരത്തെ ഇടക്കാല നിയമനത്തിൽ ജോലിയിൽ പ്രവേശിച്ച വനിത ഉദ്യോഗസ്ഥരെ ഇനി സ്ഥിരപ്പെടുത്തും.
ന്യൂഡൽഹി: കരസേനയിലെ 10 ശാഖകളിൽ വനിത ഉദ്യോഗസ്ഥർക്ക് ഇനി സ്ഥിര നിയമനം. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇടക്കാല നിയമനത്തിൽ ജോലിയിൽ പ്രവേശിച്ച വനിത ഉദ്യോഗസ്ഥരെ ഇനി സ്ഥിരപ്പെടുത്തും. ഇതിനാവശ്യമായ നടപടികൾ പ്രതിരോധമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
ഇടക്കാല നിയമനം നടന്ന പത്ത് ശാഖകളിലെ വനിത ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. സിഗ്നൽ, എഞ്ചിനീയറിംഗ്, ആർമി ഏവിയേഷൻ, ആർമി എയർ ഡിഫൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ആർമി സർവീസ് കോർപ്, ആർമി ഓർഡിനൻസ് കോർപ്, ഇന്റലിജൻസ് എന്നീ ശാഖകളിലാണ് വനിത ഉദ്യോഗസ്ഥർക്ക് സ്ഥിര നിയമനം നൽകുന്നത്.
Also read: ബലാത്സംഗത്തിനു ശേഷം കത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി കയറിപ്പിടിച്ചു; പ്രതി വെന്തു മരിച്ചു
ഇടക്കാല ഉത്തരവിൽ പ്രവേശിച്ച വനിത ഉദ്യോഗസ്ഥർക്ക് നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സ്ഥിര നിയമനം തെരഞ്ഞെടുക്കാം- പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. യോഗ്യത, മെരിറ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നീണ്ട കാലയളവിലെ സേവനത്തിനാണ് ഇത് അവസരം നൽകുന്നത്. ചുരുക്കത്തിൽ ഇന്ത്യൻ കരസേനയിലെ വിവിധ ശാഖകളിൽ വനിതകൾക്ക് ഇനി സ്ഥിര നിയമനം നേടാം.
advertisement
ഫൈറ്റർ പൈലറ്റ് ഉൾപ്പെടെയുള്ള ശാഖകളിൽ വനിത ഉദ്യോഗസ്ഥർക്ക് സ്ഥിര നിയമനം നൽകിക്കൊണ്ട് വ്യോമസേന ഇത് നേരത്തെ നടപ്പാക്കിയിരുന്നു. ഇന്ത്യൻ നാവിക സേനയും വനിതകൾക്ക് കൂടുതൽ അവസരം നൽകിക്കൊണ്ട് പുതിയ മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
നാവികസേനയിലെ നോൺ സീ ബ്രാഞ്ച്, കേഡർ, സ്പെഷ്യലൈസേഷൻ എന്നീ മേഖലകളിൽ സ്ത്രീകൾക്ക് ഇടക്കാല നിയമനത്തിന് അവസരം നൽകിയിട്ടുണ്ട്. ഇതിനു പുറമെ വിദ്യാഭ്യാസം, ലോ ആൻഡ് നേവൽ കൺസ്ട്രക്ടർ ബ്രാഞ്ച് എന്നിവയിൽ ഇടക്കാല നിയമനം നേടിയ വനിത ഉദ്യോഗസ്ഥർക്ക് നേവൽ ആർമമെന്റ് ബ്രാഞ്ചിൽ പുരുഷന്മാർക്കൊപ്പം സ്ഥിര നിയമനത്തിന് യോഗ്യത നൽകുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു. സായുധസേനയിലെ വനിത ഉദ്യോഗസ്ഥരെ ഉയർത്തിക്കൊണ്ട് വരാൻ സഹായിക്കുന്ന പദ്ധതികളാണ് സർക്കാർ അവതരിപ്പിക്കുന്നത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2019 1:33 PM IST


