Womens Day| ‘വേൾഡ് ഓഫ് വിമെൻ 2022'; വനിതാദിനത്തിൽ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ അരങ്ങുണരും
- Published by:Jayashankar Av
- news18-malayalam
Last Updated:
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സെന്റര്‍ ഫോര്‍ ടാന്‍ജിബിള്‍ ആന്‍ഡ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജി(NCTICH) ന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ലോകവനിതാദിനത്തില്‍ (International Women's Day ) കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ 'വേള്‍ഡ് ഓഫ് വിമെന്‍ 2022'-ന് മാർച്ച് 8 ന് അരങ്ങുണരും. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സെന്റര്‍ ഫോര്‍ ടാന്‍ജിബിള്‍ ആന്‍ഡ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജി(NCTICH) ന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നര്‍ത്തകി രാജശ്രീ വാര്യരുടെ ഭരതനാട്യത്തോടെയാണ് ഒരാഴ്ചത്തെ നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് തുടക്കമാകുക. കലോത്സവം ഡിജിപി ഡോ. ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും. നാട്ടുവൈദ്യവിദുഷി പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. വൈക്കം വിജയ ലക്ഷ്മിയും അഖില ആനന്ദും ഇഷാന്‍ ദേവും ഒരുക്കുന്ന സംഗീതനിശയും ആദ്യദിനത്തിത്തില്‍ നടക്കും.
മേളയിലെ പങ്കാളിത്തയിനമായ ത്രിദിന ഒഡീസി ശില്പശാലയ്ക്കും ആദ്യദിനം തുടക്കമാകും. ശില്പശാല നയിക്കുന്ന അട്ടാഷി മിശ്രയ്‌ക്കൊപ്പം ഇതിലെ പങ്കാളികള്‍ക്കും കലാവിരുതു പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. താത്പര്യമുള്ളവര്‍ക്ക് 9288001155, 9288001198 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം.
advertisement
നാടകാഭിനേത്രി ശൈലജ പി. അമ്പുവും സംഘവും അവതരിപ്പിക്കുന്ന നവോത്ഥാനഗാനങ്ങളും നാടൻപാട്ടുകളും ഭാവ്‌ന ദീക്ഷിതും സംഘവും അവതരിപ്പിക്കുന്ന മയൂരനൃത്തവുമാണ് രണ്ടാംദിവസം. മൂന്നാംദിവസമായ മാർച്ച് 10 -ന് ദേവിക സജീവൻ ‘ഷെറോ’ എന്ന കണ്ടംപററി ഡാൻസാണ് ആദ്യം. തുടർന്ന് ശബ്‌നം റിയാസിന്റെ കവ്വാലി നിശനടക്കും
രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ നാടകക്കൂട്ടായ്മയായ മഴവിൽധനിയുടെ ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകവും ഒഡീസി ശില്പശാലയിലെ പങ്കാളികൾക്കൊപ്പം അട്ടാഷി മിശ്ര അവതരിപ്പിക്കുന്ന ഒഡീസി നൃത്തവുമാണ് മാർച്ച് 11 ന് നടക്കുന്ന പ്രധാന പരിപാടികൾ.
advertisement
ഇന്ന് ഒരു കുടുംബം മാത്രം അവതരിപ്പിച്ചുവരുന്നതായി കരുതുന്ന ‘നോക്കുവിദ്യ’ എന്ന തനതുകലാരൂപമാണ് 12-ലെ മുഖ്യ ആകർഷണം. പദ്മശ്രീ നല്കി രാജ്യം ആദരിച്ച മൂഴിക്കൽ പങ്കജാക്ഷിയമ്മയും സംഘവുമാണ് അവതരിപ്പിക്കുന്നത്. തുടർന്ന് പദ്മശ്രീ പുരസ്കൃതരായ കമാലിനി അസ്താനയും നളിനി അസ്താനയും ചേർന്നൊരുക്കുന്ന കഥക് നൃത്തം നടക്കും.
വി-ഭാഗ് (V-BHAAG) മ്യൂസിക് ബാൻഡിനൊപ്പം സിന്ധു ഗിരീഷ് വീണയിൽ ഒരുക്കുന്ന ഗാനവിരുന്നും സന്ധ്യ മനോജും ഡോ. രതീഷ് ബാബുവും ഒഡീസി – കുച്ചിപ്പുടി ജുഗൽബന്ദിയുമാണ് മാർച്ച് 13-ലെ പ്രധാന ആകർണം .
advertisement
പ്രമുഖ മോഹിനിയാട്ടനർത്തകി കലൈമാമണി ഗോപിക വർമ്മയുടെ ‘ഛായാമുഖി’യും രാജലക്ഷ്മി സെന്തിലും ചിത്ര അയ്യരും അവതരിപ്പിക്കുന്ന സംഗീതരാവേടെ ഈ വർഷത്തെ പരിപാടികൾ അവസാനിക്കും.
advertisement
ക്രാഫ്റ്റ് വില്ലേജിലെ പ്രവേശനട്ടിക്കറ്റ് എടുത്തവർക്ക് പരിപാടികൾ കാണാൻ പ്രവേശിക്കാം. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 8 മണിവരെയാണ് കലാപ്രകടനങ്ങൾ നടക്കുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2022 7:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Womens Day| ‘വേൾഡ് ഓഫ് വിമെൻ 2022'; വനിതാദിനത്തിൽ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ അരങ്ങുണരും


