ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്ന് ഹൃദയാഘാതമാണ്. വിവാഹങ്ങളിലും ജിമ്മുകളിലും മറ്റും നിരവധി യുവാക്കള്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നതായി റിപ്പോര്‍ട്ടുകൾ ദിനംപ്രതി പുറത്തു വരുന്നുണ്ട്. രക്തം കട്ട പിടിച്ച് ഹൃദയത്തിലേക്കുള്ള രക്ത വിതരണം പെട്ടെന്ന് തടസ്സപ്പെടുന്ന ഗുരുതരമായ അവസ്ഥയാണ് ഹൃദയാഘാതം. ആളുകള്‍ ഇപ്പോള്‍ ഈ രോഗത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്. #Heartattack എന്ന ഹാഷ്ടാഗോടെ നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നത്. ഹൃദയാഘാതം തടയാന്‍ സഹായിക്കുന്ന ചില നുറുങ്ങുകളും ആളുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.
നെഞ്ചില്‍ പെട്ടെന്നുണ്ടാകുന്ന വേദന താടിയെല്ലുകള്‍, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലേക്ക് ഇറങ്ങാം. അത്തരത്തിലുള്ള ഏതെങ്കിലും വേദന അനുഭവപ്പെട്ടാല്‍ ആരെയെങ്കിലും വിളിച്ച് എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോകണം. ഹൃദയമാണ് നിങ്ങളുടെ ജീവന്‍, ” ഒരു ഉപയോക്താവ് കുറിച്ചു.
“ഇന്ത്യയില്‍ സംഭവിക്കുന്ന ഹൃദയാഘാത കേസുകളില്‍ നിങ്ങള്‍ പരിഭ്രാന്തരാകരുത്. ഞാന്‍ ഒരുപാട് ആളുകളോട് സംസാരിച്ചു. മദ്യം, പുകവലി, ജങ്ക് ഫുഡ്, കഫീന്‍ ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിലൂടെ ഹൃദയാഘാതം ഇല്ലാതാക്കാം എന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്. ജിമ്മില്‍ പോകുന്നവര്‍ പ്രീ-വര്‍ക്കൗട്ടുകളും ഫാറ്റ് ബര്‍ണര്‍ വര്‍ക്കൗട്ടുകളും ചെയ്യാതിരിക്കുക, ” മറ്റൊരു ഉപയോക്താവ് കുറിച്ചു.
നേരത്തെ ഒരു ഗര്‍ബ പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 21കാരന്‍ മരണപ്പെട്ടിരുന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. വീരേന്ദ്ര സിംഗ് രമേഷ് ഭായ് രാജ്പുത് എന്നയാളാണ് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോയും ഇപ്പോള്‍ വൈറലാണ്. കുറച്ച് ആളുകള്‍ ഗർബ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതിനിടെ, വീരേന്ദ്ര സിംഗ് പെട്ടെന്ന് കുഴഞ്ഞുവീഴുന്നതും കാണാം. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും യാത്രമധ്യേ മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
advertisement
Isn’t it SCARY
With #heartattack ❤️🩹❤️🩹❤️🩹❤️🩹trending, a must keep with you as an SOS Tab Aspirin 300 mg pop it ASAP if u develop sudden severe chest pain/radiating to neck-left arm. Don’t neglect a chest pain as gastritis. Stay well stay safe 🙂🙂 pic.twitter.com/Q9J9dHdx1c
— Szarita Laitphlang,ज़रिता लैतफलांग,জারিতা লাইতফ্লাং (@szarita) December 5, 2022
advertisement
ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ 35 കാരന്‍ കുഴഞ്ഞുവീണ് മരിച്ചതും വാര്‍ത്തയായിരുന്നു. മഹാരാഷ്ട്രയിലാണ് സംഭവം. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മകന്റെ മരണവാര്‍ത്തയറിഞ്ഞ് പിതാവും സംഭവസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരുന്നു.
Go by scientific name. Never by brand name. #heartattack
Pharma companies will fool you selling their non sense brand names. Their contribution to preventive medicine is questionable till date. https://t.co/ls8UIH7xqD
ട്രെയിന്‍ ഓടിക്കുന്നതിനിടെ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഢ് – കാണ്‍പുര്‍ റൂട്ടില്‍ ട്രെയിന്‍ ഓടിക്കുന്നതിനിടെയായിരുന്നു ലോക്കോ പൈലറ്റായ ഹരിശ്ചന്ദ്ര ശര്‍മ കുഴഞ്ഞുവീണു മരിച്ചത്. കാണ്‍പൂരിലേക്കുള്ള യാത്രാ മധ്യേ ഗൗരിഗന്‍ജ് റെയില്‍വേ സ്റ്റേഷനു സമീപം വച്ച് പെട്ടെന്ന് ഡ്രൈവര്‍ക്കു ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയും ശര്‍മ കുഴഞ്ഞു വീഴുകയുമായിരുന്നു. അസിസ്റ്റന്റ് പൈലറ്റ് ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി. ആംബുലന്‍സ് വിളിച്ച് ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ