• HOME
  • »
  • NEWS
  • »
  • money
  • »
  • പാൻ കാർഡ് ആധാറുമായി ജൂൺ 30നകം ബന്ധിപ്പിക്കണം; ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് എങ്ങനെ?

പാൻ കാർഡ് ആധാറുമായി ജൂൺ 30നകം ബന്ധിപ്പിക്കണം; ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് എങ്ങനെ?

പുതിയ തീരുമാനം ലിങ്ക് ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണെങ്കിലും ഇനി ഒരു മാസത്തിൽ താഴെ മാത്രമേ ഇതിന് സമയമുള്ളൂ എന്നതും ശ്രദ്ധിക്കണം.

News18

News18

  • Share this:
    രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കാരണം പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി കേന്ദ്രസർക്കാർ നീട്ടിയിരുന്നു. ജൂൺ 30 വരെയാണ് തീയതി ദീർഘിപ്പിച്ചത്. നേരത്തെ മാർച്ച് 31 നകം പാൻ ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് അറിയിച്ചിരുന്നത്.

    പുതിയ തീരുമാനം ലിങ്ക് ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണെങ്കിലും ഇനി ഒരു മാസത്തിൽ താഴെ മാത്രമേ ഇതിന് സമയമുള്ളൂ എന്നതും ശ്രദ്ധിക്കണം. പുതിയ നിയമമനുസരിച്ച് ഇത്തരത്തിൽ പാൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാൽ 1000 രൂപ പിഴ ഈടാക്കുന്നതിനും പാൻകാർഡ് പ്രവർത്തനരഹിതമാവുന്നതിനും കാരണമാകും. 2021ലെ ഫിനാൻസ് ബില്ല് ഭേദഗതിയിലാണ് 1961-ലെ ഇൻകം ടാക്സ് നിയമത്തിൽ പുതിയ നിർദേശങ്ങൾ (സെക്ഷൻ 234എച്ച്) കൂട്ടിച്ചേർത്തത്.

    Also Read കോവിഡ് ബാധിച്ച കരൾ രോ​ഗികളിൽ മരണനിരക്ക് കൂടുതൽ; അസുഖ ബാധിതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    പാൻ കാർഡ് ഉപയോഗ യോഗ്യമല്ലാതായാൽ സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ല. ആധാർ കാർഡും പാൻ കാർഡും നിർണായകമായ നിരവധി ഇടപാടുകൾക്ക് അത്യന്താപേക്ഷിതമാണ്. ഇൻകം ടാക്സ് റിട്ടേൺ ഫയലിങ്ങിന് ഉൾപ്പെടെ ആധാർ കാർഡ് ഉപയോഗിക്കുമ്പോൾ, സർക്കാർ പദ്ധതികളിലെ മോണിറ്ററി ബെനിഫിറ്റ്, എൽപിജി സബ്സിഡി, സ്കോളർഷിപ്പ്, പെൻഷൻ എന്നിവയ്ക്ക് പാൻ നിർബന്ധമാണ്.

    Also Read വൈറസിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം വാക്സിന്‍റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാം; എന്നാൽ ആശങ്ക വേണ്ട; എയിംസ് ഡയറക്ടർ

    ആധാർ കാർഡ് പാനുമായി ലിങ്ക് ചെയ്യേണ്ടത് എങ്ങനെ?

    പാൻ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പാൻ സർവീസ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തു ഇത്തരത്തിൽ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്നും 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തിൽ പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും.

    പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെ?

    സ്റ്റെപ്പ് 1 - ഇന്റർനെറ്റ് ബ്രൗസറിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക.
    സ്റ്റെപ്പ് 2 - വെബ്സൈറ്റിലെ ഹോം പേജിൽ Quick Links എന്ന സെക്ഷനിലുള്ള ‘Link Aadhaar’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
    സ്റ്റെപ്പ് 3 - ‘Link Aadhaar’ എന്ന ഓപ്ഷനിൽ ‘Know About your Aadhaar PAN linking Status’ ക്ലിക്ക് ചെയ്യുക.
    സ്റ്റെപ്പ് 4 - തുടർന്ന് വരുന്ന പുതിയ വിന്റോയിൽ പറയുന്ന സ്ഥലങ്ങളിൽ പാൻ, ആധാർ വിവരങ്ങൾ നൽകുക.
    സ്റ്റെപ്പ് 5 - വിവരങ്ങൾ പൂരിപ്പിച്ച ശേഷം ‘View Link Aadhaar Status’ എന്നത് ക്ലിക്ക് ചെയ്യുക.
    സ്റ്റെപ്പ് 6 - നിങ്ങളുടെ ആധാർ - പാൻ സ്റ്റാറ്റസിന്റെ വിവരങ്ങൾ ഇതിൽ ലഭിക്കും.

    എസ്എംഎസ് വഴിയും പാൻ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം:

    സ്റ്റെപ്പ് 1 - പാനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം 10 അക്ക പാൻ നമ്പർ ടൈപ്പ് ചെയ്യുക
    സ്റ്റെപ്പ് 2 - ഈ മെസ്സേജ് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.
    സ്റ്റെപ്പ് 3 - ഉടൻ തന്നെ മറുപടിയായി സ്റ്റാറ്റസ് ലഭ്യമാകും.
    Published by:Aneesh Anirudhan
    First published: