നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: കോവിഡ് ബാധിച്ച കരൾ രോ​ഗികളിൽ മരണനിരക്ക് കൂടുതൽ; അസുഖ ബാധിതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  Explained: കോവിഡ് ബാധിച്ച കരൾ രോ​ഗികളിൽ മരണനിരക്ക് കൂടുതൽ; അസുഖ ബാധിതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ‘ഡീകോഡിംഗ് ലോംഗ് കോവിഡ്’ എന്ന പേരിൽ ന്യൂസ്-18, 15 ദിവസത്തെ സീരീസ് പ്രസിദ്ധികരിക്കുകയാണ്. ഇതിൽ വിദ​ഗ്ധ ഡോക്ടർമാർ ഈ കോവിഡിന് ശേഷമുള്ള വിവിധ രോഗാവസ്ഥകളെക്കുറിച്ചും രോ​ഗികൾ സ്വീകരിക്കേണ്ട മുൻകരുതൽ, ചികിത്സ എന്നിവയെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകും.

  News18

  News18

  • Share this:
   കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഇന്ത്യയിൽ അവസാനഘട്ടതിതിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കോവിഡ് മുക്തരായാലും നിരവധി പേരിൽ അനുബന്ധ രോ​ഗ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഏറെക്കാലും നിലനിൽക്കുന്നുവെന്നത് യാഥാർഥ്യം. ഡോക്ടർമാർ ഇതിനെ ‘ലോംഗ് കോവിഡ്’ എന്നാണ് വിളിക്കുന്നത്. ഈ സാഹചര്യത്തിൽ ‘ഡീകോഡിംഗ് ലോംഗ് കോവിഡ്’ എന്ന പേരിൽ ന്യൂസ്-18, 15 ദിവസത്തെ സീരീസ് പ്രസിദ്ധികരിക്കുകയാണ്. ഇതിൽ വിദ​ഗ്ധ ഡോക്ടർമാർ ഈ കോവിഡിന് ശേഷമുള്ള വിവിധ രോഗാവസ്ഥകളെക്കുറിച്ചും രോ​ഗികൾ സ്വീകരിക്കേണ്ട മുൻകരുതൽ, ചികിത്സ എന്നിവയെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകും.

   ഇന്നത്തെ കോളത്തിൽ, മുംബൈ മുളുന്ദിലുള്ള ഫോർട്ടിസ് ആശുപത്രിയിലെ ലിവർ ട്രാൻസ്പ്ലാന്റ് ആൻഡ് എച്ച്പിബി സർജറി വിദ​ഗ്ധൻ ഡോ. സ്വപ്‌നിൽ ശർമ, കൊറോണ വൈറസ് ദീർഘകാല അടിസ്ഥാനത്തിൽ കരളിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കുന്നു.

   Also Read വൈറസിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം വാക്സിന്‍റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാം; എന്നാൽ ആശങ്ക വേണ്ട; എയിംസ് ഡയറക്ടർ

   ക്രോണിക് ലിവർ ഡിസീസ് (സിഎൽഡി) ഇല്ലാത്ത കോവിഡ് -19 രോഗികളേക്കാൾ ​ഗുരുതര കരൾ രോ​ഗബാധ ഉള്ളവരിൽ മരണനിരക്ക് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. സ്വപ്‌നിൽ ശർമ ന്യൂസ് 18 നോട് പറഞ്ഞു. മദ്യപാനം കാരണമുള്ള കരൾ രോ​ഗങ്ങൾ ഉള്ളവർക്കും കോവിഡ് -19 ബാധിതരായാൽ മരണത്തിന് കാരണമായേക്കാം. ചില കോവിഡ് രോഗികളിൽ കരളിലെ എൻസൈമുകൾ ഉയരുന്നതായി കാണപ്പെടുന്നു, കോവിഡ് -19 കരളിനെ നേരിട്ട് ബാധിക്കാമെന്നാണ് ഇതിൽ നിന്നും ഡോക്ടർമാർ അനുമാനിക്കുന്നത്.

   Also Read സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനം: ഏറ്റവും ഉയര്‍ന്ന നിരക്ക് മലപ്പുറത്ത്

   കോവിഡ് രോ​ഗികളിൽ നേരിട്ടുള്ള അണുബാധയും, ഹൈപ്പോക്സിക്, സൈറ്റോകൈൻ സ്റ്റോം എന്നിവ കാരണമുള്ള സെക്കൻഡറി അണുബാധയും കരളിനെ ബാധിക്കും. ചില കേസുകളിൽ കോവിഡ് രോഗികൾക്ക് ഉയർന്ന ഡോസിലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകുന്നതിനാൽ ഇതും കരളിനെ ബാധിക്കും. കോവിഡ് മുക്തരായതിനു ശേഷവും കരളിനെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നിരീക്ഷിക്കേണ്ടതുണ്ടെന്നും യഥാസമയം ചികിത്സ നൽകണമെന്നും ഡോ. ശർമ പറയുന്നു.

   Also Read കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടനുണ്ടാകും; ജൂണ്‍ 23ന് പ്രീ-സബ്മിഷന്‍

   കോവിഡ് ബാധിതരായ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻ‌എഎഫ്‌എൽ‌ഡി), നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (എൻഎഎസ്എച്ച്) എന്നിവയുള്ള രോ​ഗികളിലും മരണനിരക്ക് കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത്തരം രോ​ഗികളിലും കോവിഡ് മുക്തരായ ശേഷം രോ​ഗലക്ഷണങ്ങൾ തുടരാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

   രോഗ പ്രതിരോധ ശേഷി കുറവായതിനാൽ ഇത്തരം രോഗികൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം. ഇവർ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പതിവായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധയുള്ള രോഗികൾ കോവിഡ് മുക്തമായ ശേഷവും ചികിത്സ തുടരണമെന്ന് ഡോ. ശർമ്മ പറഞ്ഞു.

   കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരിലും കോവിഡ് രോ​ഗബാധ ഉണ്ടായാൽ സാധാരണ കരൾ രോ​ഗികളെക്കാൾ മാരകമായ അണുബാധയ്ക്ക് കാരണമാകും. അതിനാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ കോവിഡ് മുക്തരായ ശേഷം കരൾ രോ​ഗ വിദ​ഗ്ധരുടെ ചികിത്സ യഥാസമയം തേടണമെന്നും ഡോ. സ്വപ്നിൽ ശർമ പറഞ്ഞു.
   Published by:Aneesh Anirudhan
   First published:
   )}