'എന്റെ ജോലിസമയം മനസ്സിലാക്കുന്ന ശ്ലോകയെ ലഭിച്ചതാണ് ഭാഗ്യം': ആകാശ് അംബാനി

Last Updated:

അംഗങ്ങള്‍ തമ്മില്‍ വളരെ അടുപ്പമുള്ള ഒരു കുടുംബത്തില്‍ വളരാന്‍ കഴിഞ്ഞതില്‍ താൻ വളരെ വളരെ ഭാഗ്യവാനാണെന്ന് അദ്ദേഹം പറഞ്ഞു

News18
News18
തന്റെ ജോലി സമയത്തെക്കുറിച്ച് മനസ്സിലാക്കുന്ന ശ്ലോകയെ ലഭിച്ചത് ഭാഗ്യമാണെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് അംബാനി. ജോലിയും കുടുംബജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകേണ്ട പ്രാധാന്യം പഠിപ്പിച്ചതിന് തന്റെ കുടുംബത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
മുംബൈ ടെക് വീക്ക് 2025നോട് അനുബന്ധിച്ച് ഡ്രീം സ്‌പോര്‍ട്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായുള്ള ഹര്‍ഷ് ജെയിനുമായുള്ള അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അംഗങ്ങള്‍ തമ്മില്‍ വളരെ അടുപ്പമുള്ള ഒരു കുടുംബത്തില്‍ വളരാന്‍ കഴിഞ്ഞതില്‍ താൻ വളരെ വളരെ ഭാഗ്യവാനാണെന്ന് അദ്ദേഹം പറഞ്ഞു.
''ഇഷയും ഞാനും ഒരുമിച്ചാണ് ഈ ലോകത്തിലേക്ക് വന്നത്. അതിന്‌ശേഷം ഞങ്ങള്‍ വളരെ വളരെ അടുത്തു. ഒരു കുടുംബമെന്ന നിലയില്‍ എല്ലാ ആവശ്യങ്ങളിലും ഞങ്ങള്‍ അവിടെയുണ്ടായിരുന്നു. കുടുംബത്തിനുള്ളിലെ മൂല്യങ്ങളെക്കുറിച്ചാണ് ആദ്യം പറയേണ്ടത്. ഇക്കാര്യം ഞങ്ങളുടെ ജീവിതത്തിലെ വലിയ ഭാഗമായ ഒരു കാര്യമായിരുന്നു. ഞങ്ങള്‍ വളര്‍ന്നപ്പോള്‍ ഞങ്ങളുടെ മാതാപിതാക്കള്‍, കുടുംബത്തെയും ജോലിയെയും സന്തുലിതമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക മാത്രമല്ല, അവ രണ്ടും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണനകളാക്കി മാറ്റുന്നതാണ് ഞങ്ങള്‍ കണ്ടത്. കഴിഞ്ഞ പത്ത് വര്‍ഷമായി റിലയന്‍സില്‍ ജോലി ചെയ്യുന്നതിനാല്‍ ഞാന്‍ ഇപ്പോഴും അത് ഉള്‍ക്കൊള്ളുന്നുണ്ട്,'' ആകാശ് പറഞ്ഞു.
advertisement
''കുടുംബവും ജോലിയും എന്റെ ജീവിത്തിലെ ഏറ്റവും വലിയ മുന്‍ഗണനകളാണ്. നാമെല്ലാവരും ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ട ലളിതമായ അടിസ്ഥാനമുണ്ട്, അഥ് നിങ്ങളുടെ ജീവിതത്തിലെ മുന്‍ഗണനകളാണ്. നിങ്ങള്‍ പ്രായമാകുമ്പോള്‍ നിങ്ങളുടെ മുന്‍ഗണനകള്‍ മാറുന്നു. എന്നാൽ, നിങ്ങളുടെ ജീവിതത്തിന് വളരെ അര്‍ത്ഥവത്തായ ഒന്നാണ് നിങ്ങളുടെ മുന്‍ഗണനകളെന്ന് നിങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. എന്റെ കാഴ്ചപ്പാടില്‍, എന്റെ കുടുംബവും എന്റെ ജോലിയുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണനകള്‍. അത് ഈ ഘട്ടത്തില്‍ മാത്രമല്ല, മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും, ''അകാശ് പറഞ്ഞു.
advertisement
രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ജോലി ചെയ്യുന്നതാണോ അതോ വൈകുന്നേരം അഞ്ച് മുതല്‍ രാവിലെ എട്ട് വരെ ജോലി ചെയ്യുന്നതാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ അത് ബുദ്ധിമുട്ടായിരിക്കുമെന്ന് ആകാശ് പറഞ്ഞു. രാവിലെ എട്ട് മുതലുള്ളത് കൂടുതല്‍ ഇഷ്ടപ്പെടുന്നതായും അതേസമയം 12 മണിക്കൂറില്‍ കൂടുതല്‍ ഒരു ദിവസം ജോലി ചെയ്യുന്നതിനോട് താത്പര്യം കുറവാണെന്നും ആകാശ് പറഞ്ഞു. ''ഇപ്പോള്‍ എനിക്ക് വീട്ടില്‍ രണ്ട് കുട്ടികളുണ്ട്. അവര്‍ എന്നെ പിന്നോട്ട് വലിക്കുകയാണ്. എന്റെ ജോലി സമയം മനസ്സിലാക്കുന്ന ശ്ലോകയെപ്പോലെയുള്ള ഒരു ഭാര്യയെ ലഭിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. എന്നാല്‍, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സമയത്തിന്റെ കാര്യത്തില്‍ ഞാന്‍ ആഴത്തില്‍ ചിന്തിക്കുന്നില്ല. ദിവസവും ചെയ്യുന്ന ജോലിയുടെ ഗുണനിലവാരത്തിനാണ് മുന്‍ഗണന,'' അദ്ദേഹം പറഞ്ഞു.
advertisement
''വളര്‍ച്ചയാണ് ജീവിതം'' എന്നത് റിലയന്‍സിന്റെ മുദ്രാവാക്യമാണ്. അത് നമ്മുടെ വ്യക്തിജീവിതത്തിലും ബാധകമാണ്. അതിനാല്‍ കടന്നുപോകുന്ന ഓരോ ദിവസവും നിങ്ങള്‍ വളരണം. നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മേഖലകളിലേക്ക് പോയി അവിടെ നിന്ന് വളരുക, അകാശ് പറഞ്ഞു.
തുടര്‍ന്ന് രണ്ട് ഓപ്ഷനുകള്‍ തന്നാല്‍ അതില്‍ ഏതാണ് തിരഞ്ഞെടുക്കുകയെന്ന് ജെയിന്‍ ചോദിച്ചു-ശ്ലോകയുമൊത്തുള്ള ഒരു ഡേറ്റ് നൈറ്റ് ആണോ അല്ലെങ്കില്‍ സുഹൃത്തുക്കളോടൊത്തുള്ള ഗെയിമിംഗ് നൈറ്റ് ആണോ തിരഞ്ഞെടുക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ശ്ലോകയുമൊത്തുള്ള ഒരു ഗെയിമിംഗ് നൈറ്റ് ആണ് തന്റെ ആഗ്രഹമെന്ന് ആകാശ് മറുപടിയും നല്‍കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
'എന്റെ ജോലിസമയം മനസ്സിലാക്കുന്ന ശ്ലോകയെ ലഭിച്ചതാണ് ഭാഗ്യം': ആകാശ് അംബാനി
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement