തിരുവനന്തപുരം: തിരുവോണം ബമ്പർ (Onam Bumper Lottery)നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി എത്തുന്ന ബമ്പറിന്റെ ഭാഗ്യശാലി ആരാണെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് ടിക്കറ്റ് വിൽപ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം പ്രസിദ്ധീകരിക്കും.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. 63.81 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. ആകെം 67.50 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി അച്ചടിച്ചത്. ബാക്കിയുള്ള 3.69 ലക്ഷം ടിക്കറ്റുകൾ ഇന്ന് വൈകിട്ടോടെ വിറ്റഴിക്കുമെന്നാണ് കരുതുന്നത്. ലോട്ടറി വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്.
Also Read-
ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകൾ; 25 കോടിയുടെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെഒന്നാം സമ്മാന ജേതാവിന് 10 % ഏജൻസി കമ്മിഷനും 30 % നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്ക് ലഭിക്കുമെന്നാണ് ഏറ്റവും വലിയ പ്രത്യേകത.
Also Read-
ഓണം ബംപര്‍ ഷെയറിട്ട് വാങ്ങാന്‍ പറ്റുമോ ? അറിയണം ഇക്കാര്യങ്ങള്ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.
12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വർഷത്തെ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.