കേരളത്തിൽ ആദ്യത്തെ ജീപ്പ് റാംഗ്ളര്‍ റുബിക്കോണ്‍ ഈ സംവിധായകന് സ്വന്തം; ഫാൻസി നമ്പറിന് മുടക്കിയത് 6.25 ലക്ഷം രൂപ

Last Updated:

ഗുരുവായൂര്‍ ക്ഷേത്രത്തില്‍പ്പോയി പൂജ നടത്തി എത്തിയിരിക്കുന്ന ഡോ. പ്രവീണിന്റെ ചുവപ്പന്‍ റുബിക്കോണ്‍ മൂംബൈയ്ക്കുള്ള ആദ്യ ട്രിപ്പിന് തയ്യാറായിക്കഴിഞ്ഞു.

വാഹനപ്രേമികളുടെ മനസ്സിലെ കള്‍ട്ട് വാഹനമായി മാറിയ ജീപ്പ് റാംഗ്ളര്‍ റുബിക്കോണ്‍ സ്വന്തമാക്കി സംവിധായകനും നടനുമായ ഡോ. പ്രവീൺ റാണ. കേരളത്തിലെ ആദ്യ ഡെലിവറി എടുത്ത റുബികോണ്‍ 6.25 ലക്ഷം രൂപ മുടക്കി KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റുമായി ഇപ്പോള്‍ തൃശൂരിലുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ആകെയുള്ളത് മൂന്ന് റൂബിക്കോണുകൾ മാത്രം. ജീപ്പ് കാറ്റഗറിയിൽ ഇന്ത്യയില്‍ത്തന്നെ ഇത്രയും തുക മുടക്കി നമ്പര്‍ 1 സ്വന്തമാക്കിയത് തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോംഗ് ബിസിനസ് കണ്‍സള്‍ട്ടന്റ്സ് എംഡി കൂടിയായ ഡോ പ്രവീണ്‍ റാണയാണ്. വിദേശത്തും സ്വദേശത്തുമുള്ള പല വമ്പൻമാരോടും മുട്ടിയാണ് ഡോ പ്രവീണ്‍ ഈ ഒന്നാം നമ്പര്‍ ലേലത്തില്‍ പിടിച്ചത്.
ഇരുപത് റാംഗ്ലര്‍ റുബിക്കണ്‍ മാത്രമാണ് രണ്ടാം ബാച്ചില്‍ ഇന്ത്യയിലെത്തിയത്. ഇത്തരത്തിൽ ഏറെ അപൂര്‍വതകളുള്ള വാഹനത്തിനുവേണ്ടി 1ാം നമ്പർ ലേലത്തിൽ പിടിച്ചത് സ്വാഭാവികം. ബിസിനസ് കണ്‍സള്‍ട്ടന്റ് എന്നതിനു പുറമെ സിനിമാ നിര്‍മാതാവും സംവിധായകനും നടനും കൂടിയാണ് ഡോ. പ്രവീണ്‍ റാണ. ഇന്ദ്രന്‍സ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിച്ച് ഡോ പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് വാഹനലോകത്തെ ഈ അപൂര്‍വതാരത്തെ അദ്ദേഹം സ്വന്തമാക്കയത്. കോവിഡ് സമയത്ത് തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് സഹായമെത്തിച്ചുകൊണ്ട് മുമ്പും അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
advertisement
സാഹസികതയോടുള്ള കമ്പം ഒന്നുമാത്രമാണ് ഇന്ത്യയില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ്.യു,വികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോണ്‍ സ്വന്തമാക്കാന്‍ ഡോ പ്രവീണിന് പ്രചോദനമായത്. 268 ബിഎച്ച്പി കരുത്തില്‍ 400 എന്‍ എം ടോര്‍കിന് ശേഷിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റുബിക്കോണിന്റെ 8-സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിന്‍ബലം. പൂരങ്ങളുടേയും ഗജവീരന്മാരുടേയും നാട്ടിലെത്തുന്ന റുബിക്കോണിന് 217 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. കൊമ്പൻമാരെ പോലെ കൂടുതല്‍ തലപ്പൊക്കമുണ്ടെന്ന് ചുരുക്കം. അതുല്യമായ പവറും എവിടെയും അങ്ങനെ കാണാന്‍ കിട്ടില്ലെന്ന അപൂര്‍വതയും മികച്ച ഓഫ് റോഡ് പെര്‍ഫോമന്‍സും സുരക്ഷിതത്വവും ആണ് തന്നെ റുബിക്കോണിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് ഡോ പ്രവീണ്‍ പറഞ്ഞു.
advertisement
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിലൂടെ ലഭിക്കുന്ന വലിയ അപ്രോച്ച്, ബ്രേക്ക് ഓവര്‍ ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ ആംഗ്ള്‍സ്, പുതിയ ബ്ലാക്ക് ഫെന്‍ഡര്‍ ഫ്ളായേഴ്സ്, ഹുഡ് ലൈറ്റുകള്‍ എന്നിവയാണ് 2020 മോഡലിന്റെ മറ്റു സവിശേഷതകള്‍. ഇലക്ട്രോണിക് സ്വേ-ബാറിന്റെ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ റാംഗ്ലര്‍ റുബിക്കോണിന്റെ ഓഫ് റോഡിംഗ് മികവുകളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ പ്രവീണ്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം റാംഗ്ലര്‍ മോഡലുകള്‍ക്ക് പൊതുവിലുള്ള നീക്കാവുന്ന ഹാര്‍ഡ്-റൂഫും എളുപ്പത്തില്‍ അഴിച്ചെടുക്കാനും തിരിച്ചുറപ്പിയ്ക്കാനും കഴിയുന്ന ഡോറുകളുമുണ്ട്. 17 ഇഞ്ച് അലോയ് വീലുകളും ഈ മോഡലിന്റെ സേഫ്റ്റിയെ അസാധരണമാക്കുന്നു.
advertisement
ഗുരുവായൂര്‍ ക്ഷേത്രത്തില്‍പ്പോയി പൂജ നടത്തി എത്തിയിരിക്കുന്ന ഡോ. പ്രവീണിന്റെ ചുവപ്പന്‍ റുബിക്കോണ്‍ മൂംബൈയ്ക്കുള്ള ആദ്യ ട്രിപ്പിന് തയ്യാറായിക്കഴിഞ്ഞു. കൊങ്കണ്‍, ലോണാവാല ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിലെ സാഹസികമായ യാത്രാനുഭവങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് പ്രവീണും റുബിക്കോണും. 'ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ലോംഗ് ട്രിപ്പുകള്‍ മുന്‍കൂട്ടി കണ്ടാണ് ഇവനെ സ്വന്തമാക്കിയത്,'- ഡോ പ്രവീണ്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
കേരളത്തിൽ ആദ്യത്തെ ജീപ്പ് റാംഗ്ളര്‍ റുബിക്കോണ്‍ ഈ സംവിധായകന് സ്വന്തം; ഫാൻസി നമ്പറിന് മുടക്കിയത് 6.25 ലക്ഷം രൂപ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement