മെക്കാനിക്കുകളുടെ സേവനത്തെ ആദരിക്കുന്ന സംരംഭമായ Engine Ke Superstars-നെ പറ്റി അറിയേണ്ടതെല്ലാം

Last Updated:

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മെക്കാനിക്കുകളെയും അവരുടെ പ്രവൃത്തിയെയും ആദരിച്ച് Engine Ke Superstars (എന്‍ജിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ്)

കഴിഞ്ഞ വര്‍ഷം കോവിഡ്-19 ഇന്ത്യയിലും ലോകത്തിലും ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍, രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയുണ്ടായി. അതിന്റെ ഫലമായുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായിരുന്നു വാഹനങ്ങള്‍ ഒഴിഞ്ഞ റോഡുകള്‍. വാഹനം ഉപയോഗിക്കുന്നവര്‍ അത് ഗരാജില്‍ നിന്ന് പുറത്തിറക്കാത്ത സാഹചര്യമുണ്ടായി, തങ്ങളുടെ കാര്യം എന്തായി തീരുമെന്ന ആശങ്ക മെക്കാനിക്കുകളുടെ ഇടയില്‍ പിടിമുറുക്കുകയും ചെയ്തു.
അതേസമയം, ചില മെക്കാനിക്കുകള്‍ അവസരോചിതമായി ഉയരുകയും തങ്ങളുടെ തൊഴില്‍ സാഹചര്യങ്ങളിലെ മാറ്റങ്ങളോട് പൊരുത്തപ്പെട്ടു പോകുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു. ഈ മെക്കാനിക്കുകളെയാണ് Total Oil India-യും Network 18 Group-ഉം സംയുക്തമായി സംഘടിപ്പിക്കുന്ന അനുമോദന പരിപാടിയായ Engine Ke Superstars (എന്‍ജിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ്) - Seaosn 2-ലെ വിജയികളായി തിരഞ്ഞെടുത്തിരിക്കുന്നത്.
Engine Ke Superstars (എന്‍ജിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ്) മെക്കാനിക്കുകളുടെ തൊഴില്‍ വൈദഗ്ധ്യത്തെ സ്പഷ്ടമായി വരച്ചു കാട്ടുന്നതായി Total Oil India-യുടെ ലൂബ്രിക്കന്റ്‌സ് വിഭാഗം സിഇഒ ഷക്കീലുര്‍ റഹ്മാന്‍ പറയുന്നു. ''അവരുടെ പ്രയത്‌നത്തെ കൊണ്ടാടുവാനും മഹാമാരിയുടെ സമയത്തുണ്ടായ അത്തരം ചില അസാധാരണ കഥകള്‍ക്ക് മേല്‍ വെളിച്ചം വീഴ്ത്തുവാനും ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. '
advertisement
അതിനായി, ഇന്ത്യയിലുടനീളം ഒരു സര്‍വ്വേ സംഘടിപ്പിച്ചു. മെക്കാനിക്കുകളുടെ വളര്‍ച്ചയെക്കുറിച്ചുള്ള കഥകളും ഈയടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുഷ്‌കര കാലഘട്ടങ്ങളിലൊന്നില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരെ മാത്രമല്ല ഉപഭോക്താക്കളെയും സഹായിക്കാന്‍ അവര്‍ എങ്ങനെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ഉപയോഗിച്ചു എന്നതിന്റെ ഉദാഹരണങ്ങളും ശേഖരിക്കുക ആയിരുന്നു ഈ സര്‍വ്വേയുടെ ലക്ഷ്യം.
'കോവിഡ് വ്യാപനത്തിന്റെ സമയത്ത് സാങ്കേതികമായ വെല്ലുവിളികള്‍ കൂടിയപ്പോള്‍ മെക്കാനിക്കുകള്‍ ഇത്രയും ഫലപ്രദമായി തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗപ്പെടുത്തുമെന്നു ഞങ്ങള്‍ കരുതിയിരുന്നില്ല. ഇപ്പോള്‍, Engine Ke Superstars (എന്‍ജിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ്) എന്ന സംരംഭം വഴി, മെക്കാനിക്കുകളോട് പൊതുജനങ്ങള്‍ക്കുള്ള കൃതജ്ഞത അറിയിക്കുവാനും അവരുടെ കഴിവിനെയും പ്രതിരോധിക്കാനുള്ള കരുത്തിനെയും കുറിച്ചുള്ള കഥകള്‍ ലോകത്തോട് പങ്കുവെക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു'- ഷക്കീലുര്‍ പറഞ്ഞു.
advertisement
Engine Ke Superstars (എന്‍ജിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ്) രണ്ടാം സീസണ്‍ വിജയികളെ കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കുക:
1 - ഫണിഭൂഷണ്‍ കെ, വിജയവാഡ
സ്വന്തം സഹോദരന്മാര്‍ക്കും മറ്റ് അഞ്ചു പേര്‍ക്കുമൊപ്പം 2004-ലാണ് ഫണിഭൂഷണ്‍ കെ തന്റെ ആദ്യത്തെ തൊഴില്‍ കേന്ദ്രം ആരംഭിച്ചത്. അധികം വൈകാതെ, 2005-ല്‍ അദ്ദേഹമത് കൂടുതല്‍ വിപുലമാക്കി. ലോക്ക്ഡൗണ്‍ ആരംഭിച്ച സമയത്ത് സ്ഥാപനത്തില്‍ പത്തു തൊഴിലാളികളുണ്ടായിരുന്നു. ഒരിക്കല്‍, തന്റെ ഉപഭോക്താവായ ഒരു സ്ത്രീയുടെ കാര്‍ നന്നാക്കാനായി ഹൈദരാബാദ് വരെ ഡ്രൈവ് ചെയ്തു പോയത് അദ്ദേഹം ഓര്‍ക്കുന്നു. കിട്ടിയ ഒരു തൊഴിലവസരം ഏറ്റെടുക്കുക മാത്രമല്ല, നല്ല പേരുണ്ടാക്കുകയും കൂടിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഓയില്‍ മാറ്റത്തിന് മുന്‍പായി വാഹനങ്ങളെ 15,000 കിലോമീറ്ററുകള്‍ ഓടാന്‍ സഹായിക്കുന്ന Total-ന്റെ സിന്തറ്റിക് ഓയിലിലേക്ക് മാറിയതും തന്റെ വിജയകാരണമായി അദ്ദേഹം അംഗീകരിക്കുന്നുണ്ട്. മുന്‍പ് അത് വെറും 7000-8000 കിലോമീറ്ററുകളായിരുന്നു.
advertisement
2 - അമിത് ഫാല്‍ഡു, രാജ്‌കോട്ട്, ഗുജറാത്ത്
കോവിഡ് മഹാമാരി മൂലം രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്താണ് അമിത് ഫാല്‍ഡു ഏറ്റവും വലിയ പരീക്ഷണത്തെ നേരിട്ടത്. ഡോക്ടര്‍മാരും പോലീസുകാരുമടക്കമുള്ള അവശ്യ സര്‍വീസുകാരുടെ വാഹനങ്ങള്‍ക്ക് സേവനം നല്‍കുകയും ഉപഭോക്താക്കളുടെ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീഡിയോ കോള്‍ വഴി സഹായം നല്‍കുകയും പ്രധാന പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി WhatsApp ഗ്രൂപ്പുകള്‍ പോലും ഉണ്ടാക്കുകയും ചെയ്തു കൊണ്ട് ഫാല്‍ഡു അതിനെയൊക്കെ അതിജീവിച്ചു.
അത് മാത്രമല്ല, തൊഴിലിടത്തില്‍ അണുവിമുക്ത സംവിധാനങ്ങളൊരുക്കിക്കൊണ്ട് തന്റെ തൊഴിലാളികളുടെ സുരക്ഷയും അദ്ദേഹം ഉറപ്പു വരുത്തി. തൊട്ടു പുറകിലുള്ള ഒഴിഞ്ഞ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നന്നാക്കാനുള്ള ഇടം സജ്ജമാക്കുക വഴി, തൊഴിലാളികള്‍ക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ടും രോഗ സംക്രമണത്തിന്റെ ഭീതി ഇല്ലാതെയും ജോലി ചെയ്യാന്‍ സാധിച്ചു.
advertisement
3 - ജി രാജി റെഡ്ഡി, സെക്കന്ദരാബാദ്, തെലങ്കാന
ജി രാജി റെഡ്ഡി ലോക്ക്ഡൗണിനിടെ ഒരുപാട് പേര്‍ക്ക് തന്റെ തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കി. വാഹനങ്ങള്‍ പണിമുടക്കുമ്പോള്‍ അവ നന്നാക്കാനായി വൈദഗ്ധ്യമുള്ള ആരുടെയെങ്കിലും സേവനം ആവശ്യമായിരുന്നു. പ്രശ്‌നപരിഹാരത്തിനായി വീഡിയോ കോളുകള്‍ നടത്തുക തൊട്ട്, നേരിട്ടുള്ള പരിഹാരത്തിനായി നൂറ്റമ്പതും നൂറ്റെഴുപതും കിലോമീറ്ററുകള്‍ ഡ്രൈവ് ചെയ്ത് പോകുക വരെയുള്ള കാര്യങ്ങള്‍ ചെയ്ത് കൊണ്ട് റെഡ്ഡി തന്റെ കര്‍ത്തവ്യങ്ങളെല്ലാം നിറവേറ്റി. തൊഴില്‍ സാധ്യതകള്‍ കൂട്ടാനായി അദ്ദേഹം തന്റെ ഉപഭോക്താക്കളില്‍ നിന്നും മുമ്പത്തേതിലും കുറഞ്ഞ കൂലിയാണ് വാങ്ങിയത്.
advertisement
4 - വിജയ് മന്ത്രി, സെഹോര്‍, മധ്യപ്രദേശ്
പോലീസുകാരും ആശുപത്രി ജീവനക്കാരുമടക്കമുള്ള മുന്‍നിര ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലാണ് വിജയ് മന്ത്രിയുടെ തൊഴിലാളികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് അവര്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കുകയും സാനിറ്റൈസറിന്റെയും മാസ്‌കിന്റെയും ഉപയോഗത്തിന് ഊന്നല്‍ കൊടുക്കുകയും ചെയ്തു. വാഹന ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാകുകയും സര്‍വീസിങ്ങിന് ആവശ്യമായ എന്‍ജിന്‍ ഓയില്‍ പോലുള്ള വസ്തുക്കളുടെ ലഭ്യത ഒരു വെല്ലുവിളിയാകുകയും ചെയ്ത സാഹചര്യത്തില്‍, മന്ത്രി ഭോപ്പാലും ഇന്‍ഡോറും പോലെയുള്ള വിദൂര നഗരങ്ങളിലേക്ക് തന്റെ സ്വകാര്യ വാഹനം അയച്ച് അവശ്യ വസ്തുക്കള്‍ വരുത്തിച്ചു. ലോക്ക്ഡൗണ്‍ തനിക്ക് പുതിയ അനുഭവങ്ങളും പാഠങ്ങളും നല്‍കുന്നതിനൊപ്പം പുതിയ ഉപഭോക്താക്കളെയും നല്‍കിയതായി അദ്ദേഹം പറയുന്നു.
advertisement
5 - സുധീന്ദ്ര ടി എസ്, കര്‍ണാടക
സുധീന്ദ്ര ടി എസിന്റെ ടീം ലോക്ക്ഡൗണ്‍ സമയത്തിന് മുന്‍പേ ഏറ്റെടുത്ത ജോലികള്‍ ചെയ്തു തീര്‍ത്തു. പിന്നീടവര്‍ ലോക്ക്ഡൗണിനു ശേഷം വാഹനങ്ങള്‍ നന്നാക്കാനുള്ള അപ്പോയിന്‍മെന്റുകള്‍ നല്‍കുവാന്‍ തുടങ്ങി. തികച്ചും അണുവിമുക്തമാക്കപ്പെട്ട ഒരു പരിസരത്തു വച്ച് വാഹനത്തിന്റെ പ്രശ്‌നമെന്തെന്നും അതിന് പരിഹാരമെന്തെന്നും അവര്‍ ഉപഭോക്താക്കളെ അറിയിക്കുമായിരുന്നു. തന്റെ തൊഴിലാളികള്‍ക്ക് അദ്ദേഹം കോവിഡ്-19-നെ നേരിടാനുള്ള പരിശീലനം നല്‍കുകയും ഓരോ അര മണിക്കൂറിലും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റെയും ജോലി തുടങ്ങും മുന്‍പ് വാഹനത്തെ അണുവിമുക്തമാക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും ചെയ്തു. കാലക്രമേണ, ഇത്തരത്തിലുള്ള മുന്‍കൈയ്യെടുക്കലുകളും കോവിഡ് അനുയോജ്യ പെരുമാറ്റത്തിലൂടെയും അദ്ദേഹത്തിന്റെ ബിസിനസ് ലാഭത്തിലാകുകയും Engine Ke Superstars (എന്‍ജിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ്) ആവാന്‍ അത് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
ഈ മെക്കാനിക്കുകള്‍ ഏതു വിധത്തില്‍ ഈ വെല്ലുവിളികളെ നേരിടുകയും മറികടക്കുകയും ചെയ്തു എന്നതിനെ കുറിച്ചുള്ള പശ്ചാത്തല കഥകള്‍ വായിക്കുന്നത് വലിയ പ്രചോദനം നല്‍കുന്ന ഒന്നാണ്. മുന്നോട്ട് പോകാനായി സ്വന്തം ജീവന്‍ അപകടത്തിലാക്കുകയും അവശ്യ വിഭാഗങ്ങളിലെ ജീവനക്കാരെ സഹായിക്കുകയും ചെയ്ത അവരുടെ ഈ സംഭാവനകള്‍ Engine Ke Superstars (എന്‍ജിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ്) പരിപാടിയുടെ അംഗീകാരത്തിന് അര്‍ഹരാക്കുന്നു.
വെല്ലുവിളികളെ സധൈര്യം നേരിട്ട Engine Ke Superstars ആകാന്‍ യോഗ്യരായ മെക്കാനിക്കുകളുടെ സമാനമായ കഥകള്‍ നിങ്ങള്‍ക്കും പങ്കു വയ്ക്കാം. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക, നിങ്ങളുടെ സ്വന്തം മെക്കാനിക്കിന്റെ വീര സാഹസികതകളെക്കുറിച്ചറിയാന്‍ ലോകത്തെ സഹായിക്കുക.
Social Copy - Engine Ke Superstars (എന്‍ജിന്‍ കെ സൂപ്പര്‍സ്റ്റാര്‍സ്) - മെക്കാനിക്കുകളെയും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള അവരുടെ പ്രവൃത്തി വൈഭവത്തെയും ആദരിക്കുന്ന ഒരു സംരംഭം. നിങ്ങളിന്ന് വായിക്കുന്നതില്‍ വെച്ച് ഏറ്റവും മികച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Auto/
മെക്കാനിക്കുകളുടെ സേവനത്തെ ആദരിക്കുന്ന സംരംഭമായ Engine Ke Superstars-നെ പറ്റി അറിയേണ്ടതെല്ലാം
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement